പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പങ്കാളികളാകാൻ പ്രധാനമന്ത്രി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു

Posted On: 30 NOV 2022 4:37PM by PIB Thiruvananthpuram

പരീക്ഷാ പേ ചർച്ച 2023 മായി ബന്ധപ്പെട്ട രസകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷണിച്ചു. നമ്മുടെ വിദ്യാർത്ഥികൾക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“പരീക്ഷ പേ ചർച്ച 2023 മായി ബന്ധപ്പെട്ട ഈ രസകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ എല്ലാ പരീക്ഷാ യോദ്ധാക്കളോടും അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ വിദ്യാർത്ഥികൾക്ക് സമ്മർദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം.


(Release ID: 1879998) Visitor Counter : 149