ഊര്‍ജ്ജ മന്ത്രാലയം
600 മെഗാവാട്ടിന്റെ കമെങ് ജലവൈദ്യുത നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
Posted On:
19 NOV 2022 12:59PM by PIB Thiruvananthpuram
അരുണാചല്‍ പ്രദേശിലെ 600 മെഗാവാട്ട് ശേഷിയുള്ള കമെങ് ജലവൈദ്യുത നിലയം പാരീസ് ഉടമ്പടി പ്രകാരം വാതക ബഹിർഗമനം കുറയ്ക്കുമെന്ന ദേശീയ നിശ്ചിത സംഭാവന അഥവാ നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണട്രിബ്യൂഷണ്‍ (എന്‍.ഡി.സി ) നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും.
- 2030-ഓടെ 30000 മെഗാവാട്ട് ജലവൈദ്യുത ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണിത്
- അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറേ കമെങ് ജില്ലയില്‍ 80 കിലോമീറ്ററിലധികം പ്രദേശത്തു് വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് ഏകദേശം 8200 കോടി രൂപയുടെ ചെലവുണ്ടാകും
ഗ്രിഡ് സ്ഥിരതയിലും ഗ്രിഡിലെ സൗരോർജ്ജ, പവനോര്‍ജ്ജ സ്രോതസ്സുകളുടെ സംയോജനത്തിലും സന്തുലിതാവസ്ഥയിലും ദേശീയ ഗ്രിഡിന് വൻ നേട്ടങ്ങളുണ്ടാക്കികൊണ്ടുള്ള ഒരു വൈദ്യുതി മിച്ച സംസ്ഥാനമായി ഇത് അരുണാചല്‍ പ്രദേശിനെ മാറ്റും.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന ഊര്‍ജ്ജ പൊതുമേഖലാ സ്ഥാപനമായ നീപ്‌കോ ലിമിറ്റഡ് നടപ്പിലാക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 600 മെഗാവാട്ട് ശേഷിയുള്ള കമെങ് ജലവൈദ്യുത നിലയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.
അരുണാചല്‍ പ്രദേശിന് അഭിവൃദ്ധി കൈവരിക്കുന്നതിന് കമെങ് ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്യപ്പെടുന്നതിനും ശുദ്ധമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനും രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് ഉറപ്പാക്കാനും വിവിധ വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ കേന്ദ്ര ഊര്‍ജ, എന്‍.ആര്‍.ഇ മന്ത്രി ശ്രീ ആര്‍.കെ. സിംഗ് പദ്ധതിയുടെ പുരോഗതി നിരന്തരം നിരീക്ഷിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ മേഖലയുടെ (എന്‍.ഇ.ആര്‍) വികസനത്തിനും ഊര്‍ജ പരിവര്‍ത്തനത്തിനും ഗ്രിഡ് സ്ഥിരതയ്ക്കും ജലവൈദ്യുതിയുടെ വികസനത്തിനും മന്ത്രി ഉയര്‍ന്ന മുന്‍ഗണന നല്‍കി.
2015-ലെ പാരീസ് ഉടമ്പടി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ നിശ്ചിത സംഭാവന (എന്‍.ഡി.സി) സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് വടക്ക് കിഴക്കന്‍ മേഖലയിലെ ആറാമത്തെ ജലവൈദ്യുത നിലയമായ അരുണാചല്‍ പ്രദേശിലെ 600 മെഗാവാട്ടിന്റെ കമെങ് ജലവൈദ്യുത നിലയം. 2030 ഓടെ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള അധിക ജലവൈദ്യുത ശേഷിയായ 30000 മെഗാവാട്ടിന്റെ ഭാഗവുമാകും ഈ പദ്ധതി.
ഏകദേശം 8200 കോടി രൂപ ചെലവുവരുന്ന പദ്ധതി അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറേ കമെങ് ജില്ലയില്‍ 80 കിലോമീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ്.
3353 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 150 മെഗാവാട്ടിന്റെ 4 യൂണിറ്റുകളുള്ള ഒരു പവര്‍ഹൗസും രണ്ട് അണക്കെട്ടുകളുമാണ് പദ്ധതിയിലുള്ളത്. പദ്ധതിയില്‍ നിന്ന് പ്രതിവര്‍ഷം 3353 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്നത് അരുണാചല്‍പ്രദേശിനെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റും. അതോടൊപ്പം ഗ്രിഡ് സ്ഥിരതയും, ഗ്രിഡിലെ സൗരോര്‍ജ്ജ, പവനോര്‍ജ്ജ സ്രോതസ്സുകളുടെ സംയോജനം, സന്തുലിതാവസ്ഥ എന്നിവയുടെ കാര്യത്തില്‍ ദേശീയ ഗ്രിഡിന് വലിയ നേട്ടങ്ങളുമുണ്ടാക്കും.
ലോകമെമ്പാടുമുള്ള മിക്ക അടിസ്ഥാന സൗകര്യ പദ്ധതികളെയും കോവിഡ് -19 മഹാമാരി സാരമായി ബാധിച്ചപ്പോള്‍, വിജയം സംശയകരമായിരുന്ന സമയത്തും ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെ ഈ വന്‍കിട പദ്ധതിയെ നീപ്‌കോ ലിമിറ്റഡ് (ഒരു കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ മഹാരത്‌ന കമ്പനിയായ എന്‍.ടി.പി.സിലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതും ) 2020 ജൂണ്‍ നും 2021 ഫെബ്രുവരി വരെ ക്രമേണ വിജയകരമായി കമ്മീഷന്‍ ചെയ്തു.
കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരണ്‍ റിജിജു, അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍. (ഡോ.) ബി.ഡി. മിശ്ര (റിട്ട.), അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ചൗന മേന്‍, പാര്‍ലമെന്റ് അംഗം ശ്രീ നബാം റെബിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ മിനി രത്‌ന ഷെഡ്യൂള്‍-എ പൊതുമേഖലാ സ്ഥാപനമാണ് നീപ്‌കോ ലിമിറ്റഡ്. ഇത് മുന്‍നിര വൈദ്യുത ഉല്‍പ്പാദന സ്ഥാപനങ്ങളില്‍ ഒന്നുമാണ്. ശരാശരി 2057 മെഗാവാട്ട് പ്രവര്‍ത്തന ശേഷി ഇതിനുണ്ട്. ജല, പ്രകൃതി വാതക അധിഷ്ഠിത/താപവൈദ്യുത നിലയങ്ങളും അതോടൊപ്പം സൗരോര്‍ജ്ജവും ഇതില്‍ ഉള്‍പ്പെടുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ ഊര്‍ജ്ജ സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രദ്ധേയമായ സംഭാവനകളും ഇത് നല്‍കുന്നുണ്ട്. സൗരോര്‍ജ്ജത്തോടൊപ്പം വിവിധോദ്ദേശ്യ പദ്ധതികള്‍ക്കുമായി കമ്പനി ഇപ്പോള്‍ ജമ്മു കാശ്മീരിലേക്ക് കടക്കുകയുമാണ്.
Hon’ble Prime Minister Shri Narendra Modi dedicated 600 MW Kameng HPS to the Nation on 19th November, 2022 implemented by NEEPCO Ltd. in the State of Arunachal Pradesh. @PMOIndia @OfficeOfRKSingh @NEEPCOlimited pic.twitter.com/h10ddNJk7L
— Ministry of Power (@MinOfPower) November 19, 2022
--ND--
(Release ID: 1877250)
Visitor Counter : 249