പ്രധാനമന്ത്രിയുടെ ഓഫീസ്
ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
प्रविष्टि तिथि:
16 NOV 2022 3:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഇന്ന് ബാലിയിൽ ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്‌ച നടത്തി.
ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അധികാരമേറ്റ പ്രധാനമന്ത്രി സുനക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അവസ്ഥയിലും ഭാവി ബന്ധങ്ങൾക്കായുള്ള 2030 റോഡ്മാപ്പിലെ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ജി 20, കോമൺവെൽത്ത് എന്നിവയുൾപ്പെടെ ഉഭയകക്ഷി, ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു.
വ്യാപാരം, മൊബിലിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സുപ്രധാന മേഖലകളെയും ചർച്ചകൾ സ്പർശിച്ചു.
--ND--
(रिलीज़ आईडी: 1876467)
आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada