പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീരിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുതിയ കാലഘട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ജമ്മു കശ്മീരിലെ 20 ജില്ലാ ഗവണ്മെന്റ് ആശുപത്രികളിലായി 265 ഡിഎൻബി ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഗവണ്മെന്റ് അനുവദിച്ചു
Posted On:
08 NOV 2022 7:57PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുതിയ യുഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 20 ജില്ലാ സർക്കാർ ആശുപത്രികളിലായി 265 ഡിഎൻബി ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, യുവാക്കളെ ശാക്തീകരിക്കാനും ജമ്മു കശ്മീരിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന ശ്രമമാണിതെന്നും പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇത് യുവാക്കളെ ശാക്തീകരിക്കുന്നതിനും ജമ്മു കശ്മീരിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന ശ്രമമാണ്!"
--ND--
This is an important effort aimed at empowering the youth and furthering medical infrastructure in Jammu and Kashmir! https://t.co/kPJY1PgAh4
— Narendra Modi (@narendramodi) November 8, 2022
*****
(Release ID: 1874559)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada