പരിസ്ഥിതി, വനം മന്ത്രാലയം

ഐക്യരാഷ്ട്ര സഭ (യു.എന്‍) സെക്രട്ടറി ജനറലിന്റെ ഉന്നതതല വട്ടമേശ സമ്മേളനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് സംസാരിച്ചു


- നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ക്ക് വട്ടമേശ സമാരംഭം കുറിയ്ക്കും

-എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് നേടിയെടുക്കുക എന്ന സെക്രട്ടറി ജനറലിന്റെ അജന്‍ഡയെ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഇത് അപകടസാദ്ധ്യത കുറയ്ക്കുകയും പ്രകൃതി ദുരന്തങ്ങളോട് അതിവേഗവും സമയബന്ധിതമായും പ്രതികരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഉറപ്പാക്കുകയും ചെയ്യും.

-ഇന്ത്യയുടെ വെബ്-ഡി.സി.ആര്‍.എ (ഡൈനാമിക് കംപോസൈറ്റ് റിസ്‌ക് അറ്റ്‌ലസ്) മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകളില്‍ അതിവേഗവും കൂടുതല്‍ മികച്ച രീതിയിലുള്ളതുമായ പ്രവര്‍ത്തനം സാദ്ധ്യമാക്കും.

-ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മയെ (സി.ഡി.ആര്‍.ഐ) മുന്നോട്ടുനയിക്കുന്നത് ഇന്ത്യയാണ്. ഇത് അടിസ്ഥാനസൗകര്യങ്ങളുടെ നഷ്ടവും അടിസ്ഥാന സേവനങ്ങളുടെ തടസവും കുറയ്ക്കുന്നതിന് കാലാവസ്ഥ പ്രവചനത്തിനും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പിനുമുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

Posted On: 07 NOV 2022 9:01PM by PIB Thiruvananthpuram

ഇന്ന് യു.എന്‍. സെക്രട്ടറി ജനറലിന്റെ  ഉന്നതതല വട്ടമേശ സമ്മേളനത്തിൽ  കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദ്രയാദവ്   കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നതിനായി മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നത് സമാരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
 ശ്രീ യാദവ് പറഞ്ഞു:
''എല്ലാവര്‍ക്കും മുന്നറിയിപ്പ് എന്ന സെക്രട്ടറി ജനറലിന്റെ അജന്‍ഡയെ ഞങ്ങള്‍ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കാലാവസ്ഥാ ലഘൂകരണത്തിനുള്ള ആഗോള വേഗത കാലാവസ്ഥാ വ്യതിയാനത്തിന്റെ നിരക്കിനെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല. ലോകത്തിനാകമാനം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ കുതിച്ചുചാട്ടങ്ങളെ ലോകം അടിയന്തിരമായി അംഗീകരിക്കേണ്ട ആവശ്യമുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരു നിമിഷം നമ്മുടെ മനസില്‍ ശ്രദ്ധയോടെയിരിക്കുകയും വളരെ വേഗം തന്നെ അതിന്റെ ശ്രദ്ധനഷ്ടപ്പെടുകയും ചെയ്യും. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഏറ്റവും കുറവ് ബാധിക്കപ്പെടുന്ന രാജ്യങ്ങള്‍ക്കാണ്. അവരാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഏറെ സംഭവാന നല്‍കുന്നതും.
 ഉഷ്ണമേഖലയ്ക്കിടയ്ക്കാണ് ഏറ്റവും ദുര്‍ബലമായ മേഖലകള്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് ഈ ഊഷ്ണമമഖലയ്ക്കിടയ്ക്കാണ്. ഏറ്റവും കുറഞ്ഞ ചെറുത്തുനില്‍പ്പ് ക്ഷമതയോടൊപ്പം ബാഹ്യ ദുരന്തങ്ങളുടെ ശക്തമായ ആക്രമണം മൂലം പൊതുചെലവും വരുമാനനഷ്ടവും ഈ മേഖലയില്‍ ഉയരാനും തുടങ്ങിയിട്ടുണ്ട്.
പസഫിക്കിലും കരീബിയനിലേയും ഉഷ്ണമേഖല ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നുവെന്നത് കൊണ്ട് അര്‍ത്ഥമാകുന്നത് ഉഷ്ണമേഖലയിലെ ചില ചെറു രാജ്യങ്ങള്‍ക്ക് കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവരുടെ ദേശീയവരുമാനത്തിന്റെ 200% നഷ്ടമുണ്ടാകുന്നുവെന്നാണ്. ഇവയെ ചെറുക്കാന്‍ വേണ്ടത്ര സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് വിനാശകരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
കാലാവസഥയ്ക്ക് വേണ്ടിയുള്ള ധനസഹായം ഇപ്പോഴും കുറവായിരിക്കുമ്പോള്‍ മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് പ്രചരണത്തിന്റെ രൂപത്തില്‍ കാലവസ്ഥയെ അംഗീകരിക്കുന്നത് ജീവനുകളുടെയും ഉപജീവനത്തിന്റെയും സംരക്ഷണത്തിന് പ്രധാനവുമാണ്. വളരെപ്പെട്ടെന്നുള്ള ഭൗതീക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മാത്രമല്ല, എല്ലാവര്‍ക്കും മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നത് പ്രവര്‍ത്തിക്കുക, അത് ദീര്‍ഘകാലത്തിലുണ്ടായേക്കാവുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും ലഘൂകരിക്കും.
ഹൈഡ്രോ-മീറ്ററോളിജിക്കല്‍ ദുരന്തങ്ങള്‍ക്ക് അടിസ്ഥാനതലത്തിൽ  വരെ മുന്‍കൂട്ടി മുന്നറിയിപ്പ് സംവിധാനം എത്തിക്കുന്നത് ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ പ്രവര്‍ത്തിക്കുകയാണ്. ഇത് വളരെ മൂര്‍ത്തമായ ഫലങ്ങളിലേക്ക് നയിച്ചിട്ടുമുണ്ട്. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ചുഴലിക്കാറ്റുമൂലമുള്ള മരണനിരക്ക് ഞങ്ങള്‍ 90% കുറച്ചു. കിഴക്കു പടിഞ്ഞാറന്‍ തീരങ്ങളില്‍ ഞങ്ങള്‍ക്ക് ഏകദേശം 100% മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനത്തിന്റെ കവറേജുമുണ്ട്. ഉഷ്ണതരംഗങ്ങള്‍,പോലുള്ള മറ്റ് ദുരന്തങ്ങളില്‍-നമ്മുടെ സമൂഹത്തിന് കൂടുതല്‍ മികച്ച പ്രതിരോധം നല്‍കുന്നതിലേക്ക് നാം അതിവേഗം പുരോഗതി കൈവരിക്കുകയുമാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രത്യാഘാത അടിസ്ഥാന മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കുന്നതിനുള്ള പരിശ്രമത്തിനോടൊപ്പം ഏറ്റവും വേഗത്തില്‍ മനസിലാകുന്നതും പ്രവര്‍ത്തിക്കുന്നതുമായ സമൂഹങ്ങളെയും തയാറാക്കുകയാണ്. മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകളില്‍ അതിവേഗത്തിലും കൂടുതല്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനത്തിനായി നമ്മള്‍ അപകടങ്ങള്‍, ദൗര്‍ബല്യങ്ങള്‍, വിവരങ്ങളുടെ പരസ്യപ്പെടുത്തല്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് വെബ്-ഡി.സി.ആര്‍.എ (ഡൈനാമിക് കംപോസൈറ്റ് റിസ്‌ക് അറ്റ്‌ലസ്) വികസിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തി (ഐ.എം.ഡി)ലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും (സി.ഡബ്ല്യൂ.ഡി) ബംഗാള്‍ ഉള്‍ക്കടലിലെ 13 രാജ്യങ്ങള്‍ക്കും അറബിക്കടല്‍ മേഖലയ്ക്കും ഒപ്പം വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വികസിക്കുന്ന ഉഷ്ണമേഖല ചുഴലിക്കാറ്റുകളെ നിരീക്ഷിക്കുകയും പ്രവചിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നതിനുള്ള ബഹുമാതൃകാ പ്രാദേശിക സ്‌പൈഷ്യലൈസ്ഡ് കാലാവസ്ഥാ കേന്ദ്ര (ലോകത്തെ ആറു കേന്ദ്രങ്ങളില്‍ ഒന്ന്) ആയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സഹകരണം ബംഗാള്‍ ഉള്‍ക്കടല്‍ (ബി.ഒ.ബി) നിന്നും അറബിക്കടല്‍ മേഖലകളിലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള കാലാവസ്ഥാ ഡാറ്റകള്‍ ഐ.എം.ഡിക്ക് കൈമാറുന്നതിനും നിരീക്ഷണവും കാലാവസ്ഥാ പ്രവചനവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
എല്ലാത്തിനുപരിയായി ഉപഗ്രങ്ങളില്‍ നിന്നും റഡാറില്‍ നിന്നുമുള്ള കാലാവസ്ഥാ ഡാറ്റകളും ഐ.എം.ഡിയില്‍ നിന്നുള്ള മാതൃകാപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ഉഷ്ണമേഖലാ അഡൈ്വറി ബുള്ളറ്റിനുകളും ജീവനുകളുടെ നഷ്ടം കുറയ്ക്കുന്നതിന് രാജ്യങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ പത്തുവര്‍ഷമായി ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ മൂലമുള്ള ജീവഹാനിയുടെ എണ്ണം നൂറായി പരിമിതപ്പെടുത്താന്‍ ഇന്ത്യയ്ക്ക് മാത്രമല്ല, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ മേഖലയിലെ രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. അതിന് വേണ്ടി ഐ.എം.ഡി ഉഷ്ണമേഖല ചുഴലിക്കാറ്റ് പ്രവചനങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ജീവഹാനി കുറയ്ക്കുന്നതിന് മാത്രമല്ല, ഉപജീവനത്തിനും ദേശീയ വികസന നേട്ടങ്ങള്‍ക്കുമായി അതിന്റെ കാര്യശേഷിയെ പരമാവധി നിലയിലെത്തിക്കാനാണ് ഇപ്പോള്‍ നാം ആഗ്രഹിക്കുന്നത്. ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യ കൂട്ടായ്മയെ (സി.ഡി.ആര്‍.ഐ) മുന്നോട്ടുനയിക്കുന്നത് ഇന്ത്യയാണ്. അടിസ്ഥാന സൗകര്യ നഷ്ടങ്ങളും അടിസ്ഥാന സേവനങ്ങള്‍ തടസപ്പെടുന്നതും കുറയ്ക്കുന്നതിന് കാലാവസ്ഥാ പ്രവചനത്തിനും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പിനുമുള്ള ആപ്ലിക്കേഷനുകള്‍ വികസപ്പിക്കുന്നതിനായി അത് പ്രവര്‍ത്തിക്കുകയാണ്.
ാസ്‌ഗോയിലെ സി.ഒ.പി26ല്‍ ഐ.ആര്‍.ഐ.എസിന്(ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോറ റിസീലിയന്റ് ഐലന്‍ഡ് സ്‌റ്റേറ്റ്) സമാരംഭം കുറിച്ചുകൊണ്ട് മനുഷ്യക്ഷേമത്തിന് ഐ.ആര്‍.ഐ.എസിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ ഉദ്ധരിക്കുന്നു
''ഏറ്റവും ദുര്‍ബലമായ രാജ്യങ്ങള്‍ക്ക് ഐ.ആര്‍.ഐ.എസ് പ്രതീക്ഷയും വിശ്വാസവും സാക്ഷാത്കാരത്തിന്റെ മഹത്തായ ബോധവും നല്‍കുന്നു. ഐ.ആര്‍.ഐ.എസും സി.ഡി.ആര്‍.ഐയും വെറും അടിസ്ഥാനസൗകര്യത്തെക്കുറിച്ചുള്ളവ മാത്രമല്ല, അത് മനുഷ്യക്ഷേമത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ളതാണ്. മാനവരാശിയോടുള്ള നമ്മുടെയെല്ലാം സംയുക്തമായ ഉത്തരവാദിത്വമാണ് ഇത്. ഐ.ആര്‍.ഐ.എസിന് സമാരംഭം കുറിയ്ക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എസ്.ഐ.ഡി.എസുകള്‍ക്ക് സാങ്കേതികവിദ്യ, സമ്പത്ത്, ആവശ്യമായ വിവരങ്ങള്‍ എന്നിവ അതിവേഗത്തില്‍ നേടിയെടുക്കുന്നത് എളുപ്പമാക്കും. ചെറു ദ്വീപ് രാജ്യങ്ങളില്‍ ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് അവിടുത്തെ ജീവിതത്തിനും ഉപജീവിതത്തിനും വളരെ ഗുണം ചെയ്യും''.
ഇന്ത്യയാണ് സി.ഡി.ആര്‍.ഐ രൂപീകരിച്ചതും അതിനെ പരിപോഷിപ്പിക്കുന്നതും. പങ്കാളിത്തമുള്ള വിവിധ സ്ഥാപനങ്ങളേയും വ്യക്തികളേയും ബന്ധപ്പെടുത്തികൊണ്ട് ഇത് നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി മൂര്‍ത്തമായ പരിശ്രമമാണ് ഇത് നടത്തികൊണ്ടിരിക്കുന്നതും. അത്തരത്തിലുള്ള ഒരു മുന്‍ശെകയാണ് ''ഡി.ആര്‍.ഐ കണക്റ്റ്'' അടിസ്ഥാന സൗകര്യമേഖലയിലെ പങ്കാളികള്‍ക്ക് ബന്ധപ്പെടാനുള്ള ഒരു വെബ് അധിഷ്ഠിത വേദിയാണ് ഇത്. പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പരിസ്ഥിതി പ്രവര്‍ത്തനാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്തപ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിലെ നൂതനാശയങ്ങള്‍ക്ക് പുതിയ അറിവുകളും പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങളും സൃഷ്ടിക്കുന്നതിന് കൂട്ടായ്മ അംഗത്വങ്ങളിലെ കൂട്ടായ ബുദ്ധി പരമാവധി പ്രയോജനപ്പെടുത്തുന്നതിനായാണ് ഈ വേദി വിഭാവനം ചെയ്തിരിക്കുന്നത്.
നിലവില്‍ സി.ഡി.ആര്‍.ഐയുടെ അംഗത്വം 31 രാജ്യങ്ങളെയും എട്ട് അംഗത്വ സംഘടനകളെയും ഉള്‍പ്പെടുത്തികൊണ്ട് വിപുലീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ മേഖലയില്‍ കാല്‍പ്പാടുകള്‍ വളരുകയും ചെയ്യുന്നു. ചാര്‍ട്ടറിനെ അംഗീകരിക്കുന്ന ഏറ്റവും പുതിയ അംഗങ്ങളാണ് ദക്ഷിണ സുഡാനും യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും. സി.ഡി.ആര്‍.ഐയുടെ തന്ത്രപരമായ മുന്‍കൈകള്‍, വികസന പരിപാടികള്‍, അംഗത്വ ഇടപെടലകുള്‍ എന്നിവ അതിനെ അതിന്റെ ലക്ഷ്യത്തിലേക്ക് പുരോഗമിക്കുന്നതിന് സഹായിക്കുന്നു.
കാലാവസ്ഥയ്ക്കുള്ള ധനവിഹിതം എന്നത് ഇപ്പോഴും ഒരു മരീചികയാണ്. എല്ലാവര്‍ക്കും മുന്‍കൂട്ടി മുന്നറിയിപ്പുപോലുള്ള കാലാവസ്ഥാ സ്വീകരണങ്ങള്‍ നമ്മെ സംയുക്തമായ നമ്മുടെ മേഖലകളിലെ ദുരന്തങ്ങളെ കുറയ്ക്കുന്നതിനും തയാറെടുപ്പുകള്‍ക്കും പ്രകൃതി അപകടങ്ങളെ അതിവേഗവും സമയബന്ധിതരുമായ പ്രതിരോധിക്കുന്നതിനും നമ്മെ സഹായിക്കും.

--ND--



(Release ID: 1874362) Visitor Counter : 202