ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2022 ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ "സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ" 4 പ്രത്യേക ഓപ്പറേഷനുകൾക്ക് ലഭിച്ചു

Posted On: 31 OCT 2022 11:30AM by PIB Thiruvananthpuram

2022 ലെ "കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ" 4 പ്രത്യേക ഓപ്പറേഷനുകൾക്ക് ലഭിച്ചു.

മികച്ച ആസൂത്രണം, രാജ്യത്തിന്റെയോ/സംസ്ഥാനത്തിന്റേയോ/കേന്ദ്രഭരണപ്രദേശങ്ങളുടെയോ സുരക്ഷ, സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളുടെ സുരക്ഷ എന്നിവയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018-ൽ മെഡൽ വിതരണം ആരംഭിച്ചത്.

ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ, അതിർത്തി സുരക്ഷ, ആയുധ നിയന്ത്രണം, മയക്കുമരുന്ന് കടത്ത് തടയൽ, രക്ഷാപ്രവർത്തനം തുടങ്ങിയ മേഖലകളിലെ പ്രത്യേക പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എല്ലാ വർഷവും ഒക്ടോബർ 31-നാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.  

സാധാരണയായി 3 സ്പെഷ്യൽ ഓപ്പറേഷനുകളാണ് ഒരു വർഷം അവാർഡിനായി പരിഗണിക്കുന്നത്. അസാധാരണമായ സാഹചര്യങ്ങളിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും 5 പ്രത്യേക ഓപ്പറേഷനുകൾക്ക് വരെ അവാർഡ് നൽകാറുണ്ട്.

അവാർഡ് ലഭിച്ചവരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/oct/doc20221031120101.pdf

RRTN

****


(Release ID: 1872304) Visitor Counter : 188