പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിക്ക് മുന്നിൽ കെവാഡിയയിൽ ഒക്ടോബർ 31-ന് ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് അവതരിപ്പിക്കും


അംബാജി ക്ഷേത്രത്തിൽ ഭിക്ഷാടനം നടത്തിയിരുന്ന കുട്ടികൾ പ്രധാനമന്ത്രിയുടെ പ്രോത്സാഹനത്തെ തുടർന്ന് ഇനി കെവാഡിയയിൽ പരിപാടി അവതരിപ്പിക്കും

നേരത്തെ സെപ്തംബർ 30ന് പ്രധാനമന്ത്രിയുടെ അംബാജി സന്ദർശന വേളയിലും ബാൻഡ് അവതരിപ്പിച്ചിരുന്നു

Posted On: 28 OCT 2022 1:21PM by PIB Thiruvananthpuram

ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഒക്ടോബർ 31 ന് കെവാഡിയയിൽ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. രാഷ്ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി കെവാദിയ സന്ദർശിക്കും.

പ്രധാനമന്ത്രിക്ക് വേണ്ടി സംഗീത ബാൻഡ് അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. 2022 സെപ്തംബർ 30-ന്, പ്രധാനമന്ത്രി ഗുജറാത്തിലെ അംബാജി സന്ദർശിച്ച് രാഷ്ട്രത്തിന് സമർപ്പിച്ചപ്പോൾ/ 7200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിട്ടപ്പോൾ, പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ ബാൻഡ് സംഘം സ്വീകരിച്ചിരുന്നു.


കുട്ടികളുടെ  ബാൻഡിന്റെ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുക മാത്രമല്ല, പൊതുപരിപാടി ആരംഭിക്കുന്നതിന് മുമ്പ് അവരുമായി വ്യക്തിപരമായി ഇടപഴകുകയും ചെയ്തു. തന്റെ യുവ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ ആവശ്യപ്പെട്ടു.

അസാധാരണമായ സംഗീത വൈദഗ്ധ്യം നേടിയ ഈ ആദിവാസി കുട്ടികളുടെ കഥ ശ്രദ്ധേയമാണ് . കുട്ടികൾ അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരത്തിനും വേണ്ടി പോരാടുകയായിരുന്നു. അംബാജി ക്ഷേത്രത്തിന് സമീപം  സന്ദർശകരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നതായിട്ടാണ്  ഇവരെ പലപ്പോഴും കണ്ടിരുന്നത് .ഇത്തരം കുട്ടികൾക്കായി  അംബാജി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശക്തി സേവാകേന്ദ്രം എന്ന പ്രാദേശിക സന്നദ്ധ സംഘടന  , അവരെ പഠിപ്പിക്കുക മാത്രമല്ല, അവരുടെ കഴിവുകൾ തിരിച്ചറിയുകയും ചെയ്തു. ശ്രീ ശക്തി സേവാ കേന്ദ്ര എന്ന സന്നദ്ധ സംഘടനയുടെ  നേതൃത്വത്തിൽ മ്യൂസിക്കൽ ബാൻഡിൽ  ആദിവാസി കുട്ടികൾ  വൈദഗ്ധ്യം നേടി.

കുട്ടികളുടെ  ബാൻഡിന്റെ പ്രകടനം പ്രധാനമന്ത്രി വളരെയധികം ആസ്വദിക്കുകയും , അഭിനന്ദിക്കുകയും ചെയ്തു . രാഷ്ട്രീയ ഏകതാ ദിവസ് ദിനത്തിൽ ഒക്ടോബർ 31-ന് കെവാഡിയയിലേക്ക് ബാൻഡിനെ ക്ഷണിച്ചു, അതുവഴി അവർക്ക് ചരിത്രപരമായ ദിനത്തിൽ പങ്കെടുക്കാനും അവതരിപ്പിക്കാനും കഴിയും.

ഒക്‌ടോബർ 31-ന് പ്രധാനമന്ത്രി കെവാദിയ സന്ദർശിക്കുകയും സർദാർ പട്ടേലിന്റെ 147-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. അദ്ദേഹം ഏകതാ ദിവസ് പരേഡിൽ പങ്കെടുക്കുകയും ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ ഫൗണ്ടേഷൻ കോഴ്‌സിന് പഠിക്കുന്ന വിവിധ സിവിൽ സർവീസുകളിലെ ഓഫീസർ ട്രെയിനികളുമായി സംവദിക്കുകയും ചെയ്യും.

 

ND


(Release ID: 1871522) Visitor Counter : 162