പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടക നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആനന്ദ് മാമണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
23 OCT 2022 12:13PM by PIB Thiruvananthpuram
കർണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ആനന്ദ് മാമണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“കർണ്ണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ആനന്ദ് മാമണിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. സാമൂഹിക ശാക്തീകരണത്തിനായി വിപുലമായി പ്രവർത്തിച്ച ശക്തനായ നേതാവായിരുന്നു അദ്ദേഹം. കർണാടകത്തിലുടനീളം ബിജെപിയെ ശക്തിപ്പെടുത്താനും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
***
ND
(रिलीज़ आईडी: 1870446)
आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada