യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛ് ഭാരത് 2022 ന് കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ഒക്ടോബർ 19 ന് ചാന്ദ്നി ചൗക്കിൽ നിന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്യും

Posted On: 18 OCT 2022 10:54AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 18, 2022

കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ 2022 ഒക്ടോബർ 19 ന് ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങൾ ഉദ്ഘാടനം ചെയ്യും. അതേ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ ശുചിത്വ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

കേന്ദ്ര യുവജന കാര്യ വകുപ്പിന്റെയും അനുബന്ധ സംഘടനകളായ NYKS, NSS എന്നിവയുടെയും സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള ശ്രമങ്ങൾ ഏകീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിച്ച് പ്രചാരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിടുന്നു.

ഒരു മാസത്തിനുള്ളിൽ ഒരു കോടി കിലോഗ്രാം മാലിന്യം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. നാളിതുവരെ 60 ലക്ഷം കിലോഗ്രാമിലധികം മാലിന്യങ്ങൾ സമാഹരിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള യുവാക്കളുടെയും ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെയും  മികച്ച പിന്തുണയും പ്രതികരണവും കൊണ്ടാണ് ഇത് സാധ്യമായത്.

ചരിത്രപ്രധാനമായ സ്ഥലങ്ങളിലും വിനോദ സഞ്ചാര മേഖലകൾ, ബസ് സ്റ്റാൻഡ്/റെയിൽവേ സ്റ്റേഷനുകൾ, ദേശീയ പാതകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഹോട്ട്‌സ്‌പോട്ടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

 
RRTN/SKY
 
****

(Release ID: 1868787) Visitor Counter : 144