പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും
ഗുജറാത്തില്‍ ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും
ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ഡിഫ്എക്‌സ്‌പോ 22 , പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമായി നടത്തുന്ന പ്രതിരോധ പ്രദര്‍ശനത്തിന് ഇതാദ്യമായി പ്രദര്‍ശനം സാക്ഷ്യം വഹിക്കും
പ്രധാനമന്ത്രി ഡിഫ്‌സ്‌പേസ് സംരംഭത്തിന് സമാരംഭം കുറിയ്ക്കും, ദീസ എയര്‍ഫീല്‍ഡിന് തറക്കല്ലിടും, തദ്ദേശീയ പരിശീലക വിമാനമായ എച്ച്.ടി.ടി-40 അനാച്ഛാദനം ചെയ്യും
കെവാഡിയയില്‍ മിഷന്‍ ലൈഫിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
കെവാഡിയയില്‍ നടക്കുന്ന മിഷന്‍ മേധാവികളുടെ പത്താമത് സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
രാജ്‌കോട്ടില്‍ ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഏകദേശം 5860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും.
4260 കോടി രൂപമുതല്‍ മുടക്കുള്ള ഗുജറാത്തില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സിനും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും
ജുനഗഢില്‍ 3580 കോടി രൂപയുടെയും വ്യാരയില്‍ 1970 കോടി രൂപയുടെയും വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും
Posted On:
18 OCT 2022 10:36AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടല്‍ നടത്തുകയും ചെയ്യും.
ഒകേ്ടാബര്‍ 19-ന് രാവിലെ 9:45-ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ അദാലാജില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3:15 ന് ജുനഗഡില്‍ വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, അദ്ദേഹം ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022 ഉദ്ഘാടനം ചെയ്യുകയും രാജ്‌കോട്ടില്‍ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുകയും ചെയ്യും. രാത്രി ഏകദേശം 7.20ന് രാജ്‌കോട്ടില്‍ നടക്കുന്ന നൂതന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഒക്‌ടോബര്‍ 20-ന് രാവിലെ ഏകദേശം 9:45-ന് കെവാഡിയയില്‍ പ്രധാനമന്ത്രി മിഷന്‍ ലൈഫിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയില്‍ നടക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയില്‍ അദ്ദേഹം വിവിധ വികസന സംരംഭങ്ങള്‍ക്ക് തറക്കല്ലിടും.
പ്രധാനമന്ത്രി ഗാന്ധിനഗറില്‍:
പ്രധാനമന്ത്രി ഡിഫ്എക്‌പോ 22 ഉദ്ഘാടനം ചെയ്യും. ''അഭിമാനത്തിലേക്കുള്ള പാത'' എന്ന ആശയത്തില്‍ നടക്കുന്ന എക്‌സ്‌പോയില്‍, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യന്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും. ആദ്യമായി, വിദേശ ഒ.ഇ.എമ്മു (ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്ചറര്‍)കളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡിവിഷന്‍, ഇന്ത്യന്‍ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദര്‍ശകര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ക്കായി മാത്രമായി നടത്തുന്ന പ്രതിരോധ പ്രദര്‍ശനത്തിനും ഇത് ആദ്യമായി സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മാണ വൈഭവത്തിന്റെ വിപുലമായ വ്യാപ്തിയും സാദ്ധ്യതയും ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തില്‍ ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമുണ്ടാകും. ഇന്ത്യാ പവലിയനില്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) രൂപകല്‍പ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അത്യാധുനിക സമകാലിക സംവിധാനങ്ങളുള്ള വിമാനത്തിനെ പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പരിപാടിയില്‍, വ്യവസായവും സ്റ്റാര്‍ട്ടപ്പുകളും വഴി ബഹിരാകാശ മേഖലയില്‍ പ്രതിരോധ സേനയ്ക്ക് നൂതനാശയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മിഷന്‍ ഡിഫ്‌സ്‌പേസിനും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഗുജറാത്തിലെ ദീസ എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. സമര്‍പ്പിക്കുന്ന ഈ എയര്‍ഫോഴ്‌സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ വാസ്തുവിദ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും.
'ഇന്ത്യ-ആഫ്രിക്ക: പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുക' എന്ന പ്രമേയത്തിന് കീഴിലുള്ള രണ്ടാമത്തെ ഇന്ത്യ-ആഫ്രിക്ക പ്രതിരോധ ചര്‍ച്ചയ്ക്കും പ്രദര്‍ശനം സാക്ഷ്യം വഹിക്കും. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന് അനുസൃതമായി (സാഗര്‍) സമാധാനം, വളര്‍ച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഐ.ഒ.ആര്‍- രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ സംഭാഷണത്തിന് ഒരു വേദിയൊരുക്കുന്ന 2-ാമത് ഇന്ത്യന്‍ മഹാസമുദ്ര മേഖല (ഐ.ഒ.ആര്‍- ) കോണ്‍ക്ലേവ്വും പ്രദര്‍ശനത്തില്‍ നടക്കും. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും. പ്രദര്‍ശനത്തിനിടെ പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും നടക്കും. ഐഡെക്‌സിന്റെ (പ്രതിരോധ മികവിന് വേണ്ടിയുള്ള നൂതനാശയങ്ങള്‍) പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥന്‍ 2022ല്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇത് സാക്ഷ്യംവഹിക്കും. ബന്ധന്‍ എന്ന പരിപാടിയിലൂടെ 451 പങ്കാളിത്തങ്ങള്‍/തുടക്കങ്ങള്‍ എന്നിവയും ഈ പരിപാടിയില്‍ നടക്കും.
അദാലജിലെ ത്രിമന്ദിറില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. 10,000 കോടി രൂപ ചെലവിലാണ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ത്രിമന്ദിറില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി 4260 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പുതിയ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തത്തിലുള്ള നവീകരണം എന്നിവയിലൂടെ ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മിഷന്‍ സഹായിക്കും.
പ്രധാനമന്ത്രി ജുനഗഡില്‍
പ്രധാനമന്ത്രി 3580 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും.
നഷ്ടപ്പെട്ടുപോയ ബന്ധിപ്പിക്കലുകളുടെ നിര്‍മ്മാണത്തോടൊപ്പം തീരദേശ ഹൈവേകള്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 13 ജില്ലകളിലായി 270 കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന ഹൈവേ ഉള്‍പ്പെടും.
ജുനഗഢില്‍ രണ്ട് ജലവിതരണ പദ്ധതികള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള ഗോഡൗണ്‍ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പോര്‍ബന്തര്‍, മാധവ്പൂരിലെ ശ്രീ കൃഷന്‍ രുക്ഷമണി മന്ദിറിന്റെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പോര്‍ബന്തര്‍ ഫിഷറി ഹാര്‍ബറിലെ ഡ്രെഡ്ജിംഗി് പരിപാലനത്തിന്റെയും മലിനജല-ജലവിതരണ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.സോമനാഥിലെ ഗിറിലെ മദ്‌വാദില്‍ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതുള്‍പ്പെടെ രണ്ട് പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിക്കും.
പ്രധാനമന്ത്രി രാജ്‌കോട്ടില്‍
രാജ്‌കോട്ടില്‍ ഏകദേശം 5860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ആസൂത്രണം, രൂപകല്‍പന, നയം, നിയന്ത്രണങ്ങള്‍, നടപ്പാക്കല്‍, കൂടുതല്‍ സുസ്ഥിരത, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022 അദ്ദേഹം ഉദ്ഘാടനം ചെയ്യും. പൊതുചടങ്ങിനുശേഷം നൂതനാശയ നിര്‍മ്മാണരീതികളെക്കുറിച്ചുള്ള പ്രദര്‍ശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പൊതുചടങ്ങില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച 1100ലധികം വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഈ വീടുകളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യും. ബ്രാഹ്മണി-2 ഡാം മുതല്‍ നര്‍മ്മദ കനാല്‍ പമ്പിംഗ് സ്‌റ്റേഷന്‍ വരെയുള്ള ജലവിതരണ പദ്ധതിയായ മോര്‍ബി-ബള്‍ക്ക് പൈപ്പ് ലൈന്‍ പദ്ധതിയും അദ്ദേഹം സമര്‍പ്പിക്കും. റീജിയണല്‍ സയന്‍സ് സെന്റര്‍, ഫ്‌ളൈ ഓവര്‍ ബ്രിഡ്ജുകള്‍ (മേല്‍പ്പാലങ്ങള്‍), റോഡ് മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികള്‍ എന്നിവയാണ് അദ്ദേഹം സമര്‍പ്പിക്കുന്ന മറ്റ് പദ്ധതികള്‍.
ഗുജറാത്തിലെ എന്‍.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടല്‍-ജെറ്റ്പൂര്‍ ഭാഗത്തിലെ നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കുന്നതിനുള്ള തറക്കല്ലിടലും
പ്രധാനമന്ത്രി നിര്‍വഹിക്കും. മോര്‍ബി, രാജ്‌കോട്ട്, ബോട്ടാഡ്, ജാംനഗര്‍, കച്ച് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായുള്ള 2950 കോടി രൂപയുടെ ജി.ഐ.ഡി.സി (ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) വ്യവസായ എസ്‌റ്റേറ്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. ഗഡ്കയിലെ അമുല്‍-ഫെഡ് ഡയറി പ്ലാന്റ്, രാജ്‌കോട്ടിലെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം, രണ്ട് ജലവിതരണ പദ്ധതികള്‍, റോഡ്, റെയില്‍വേ മേഖലയിലെ മറ്റ് പദ്ധതികള്‍ എന്നിവയാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികള്‍.
പ്രധാനമന്ത്രി കെവാഡിയയില്‍
യു.എന്‍ സെക്രട്ടറി ജനറല്‍ ആദരണീയനായ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. അതിനുശേഷം, കേവാഡിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ സാന്നിദ്ധ്യത്തില്‍മിഷന്‍ ലൈഫിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. പ്രധാനമന്ത്രി വിഭാവനം ചെയ്തതാണിത്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള ബഹുജന പ്രസ്ഥാനമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനം മാറ്റുന്നതിനുള്ള ത്രിതല തന്ത്രം പിന്തുടരുകയാണ് മിഷന്‍ ലൈഫ് ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തില്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ വ്യവഹാരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതാണ് (ആവശ്യത്തിന്); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ചോദനയ്ക്ക് അനുസരിച്ച് (വിതരണം) വേഗത്തില്‍ പ്രതികരിക്കാന്‍ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉല്‍പാദനത്തെയും (നയം) പിന്തുണയ്ക്കുന്നതിന് ഗവണ്‍മെന്റിനേയും വ്യാവസായിക നയത്തെയും സ്വാധീനിക്കുക എന്നതാണ്.
വിദേശകാര്യ മന്ത്രാലയം 2022 ഒകേ്ടാബര്‍ 20 മുതല്‍ 22 വരെ കെവാഡിയയില്‍ സംഘടിപ്പിക്കുന്ന മിഷന്‍ മേധാവികളുടെ പത്താമത് സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 118 ഇന്ത്യന്‍ മിഷനുകളുടെ (അംബാസഡര്‍മാരും ഹൈക്കമ്മീഷണര്‍മാരും) മേധാവിമാരെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അതിന്റെ 23 സെഷനുകളിലൂടെ, സമകാലിക ഭൗമ-രാഷ്ട്രീയ, ഭൗമ-സാമ്പത്തിക പരിസ്ഥിതി, ബന്ധിപ്പിക്കല്‍, ഇന്ത്യയുടെ വിദേശ നയ മുന്‍ഗണനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ആന്തരിക ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഫറന്‍സ് അവസരമുണ്ടാക്കും. മറ്റുള്ളവയ്‌ക്കൊപ്പം വികസനംകാംക്ഷിക്കുന്ന ജില്ലകള്‍, ഒരു ജില്ല ഒരു ഉല്‍പ്പന്നം, അമൃത് സരോവര്‍ മിഷന്‍ തുടങ്ങിയ ഇന്ത്യയുടെ മുന്‍നിര ദൗത്യങ്ങളുമായി ബന്ധപ്പെട്ടവയെക്കുറിച്ച് സ്വയം പരിചയപ്പെടുന്നതിനായി മിഷന്‍ മേധാവികള്‍ ഇപ്പോള്‍ ബന്ധപ്പെട്ട അവരുടെ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.
പ്രധാനമന്ത്രി വ്യാരയില്‍
താപിയിലെ വ്യാരയില്‍ 1970 കോടിരൂപയുടെ വിവിധ വികസന സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നഷ്ടപ്പെട്ടുപോയ കണ്ണികള്‍ക്കൊപ്പം സപുതാര മുതല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി വരെയുള്ള റോഡ് നവീകരിക്കുന്നതിനുള്ള നിര്‍മ്മാണത്തിനും അദ്ദേഹം തറക്കല്ലിടും. താപി, നര്‍മ്മദ ജില്ലകളില്‍ 300 കോടിയിലധികം രൂപയുടെ ജലവിതരണ പദ്ധതികളാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികള്‍.
--ND--
(Release ID: 1868733)
Visitor Counter : 202
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada