പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തില്‍ പി.എം.ജെ.എ.വൈ-എം.എ യോജന ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും
Posted On:
16 OCT 2022 12:41PM by PIB Thiruvananthpuram
ഗുജറാത്തില്‍ പി.എം.ജെ.എ.വൈ-എം.എ (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന- മുഖ്യമന്ത്രി അമൃതം) യോജന ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന് ഒകേ്ടാബര്‍ 17ന് വൈകിട്ട് 4 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിയ്ക്കും.
പാവപ്പെട്ട പൗരന്മാരെ ചികിത്സയുടെയും അസുഖത്തിന്റെയും മെഡിക്കല്‍ ചെലവിന്റെയും കൊടുംവിപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ 2021ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രിയാണ് '' മുഖ്യമന്ത്രി അമൃതം'' (എം.എ) പദ്ധതിക്ക് തുടക്കം കുറിച്ചത്. 2014-ല്‍, വാര്‍ഷിക വരുമാന പരിധി 4 ലക്ഷം രൂപയുള്ള കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്നരീതിയില്‍ എംഎ യോജന വിപുലീകരിച്ചു. പിന്നീട്, ഈ പദ്ധതി മറ്റ് പല വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ''മുഖ്യമന്ത്രി അമൃതം വാത്സല്യ'' (എം.എ.വി) യോജന എന്ന പേരില്‍ പദ്ധതി പുനര്‍നാമകരണവും ചെയ്യപ്പെട്ടു.
ഈ പദ്ധതിയുടെ വിജയത്തിന്റെ അനുഭവത്തില്‍ നിന്ന്, 2018ല്‍ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. കുടുംബത്തിന്റെ വലുപ്പത്തിലും പ്രായത്തിലും ഒരു പരിധിയുമില്ലാതെ പ്രാഥമിക, ദ്വിതീയ, തൃതീയ പരിചരണ ആശുപത്രികളില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇത് നല്‍കുന്നു. എ.ബി-പി.എം.ജെ.എ.വൈ ആരംഭിച്ചതോടെ, ഗുജറാത്ത് 2019-ല്‍ എം.എ/എം.എ.വി എന്നീ യോജനകളെ പി.എം.ജെ.എ.വൈ-എം.എ എന്ന പേരില്‍ എ.ബി-പി.എം.ജെ.എ.വൈയുമായി സംയോജിപ്പിച്ചു. എം.എ/എം.എ.വിയിലേയും എ.ബി-പി.എം.ജെ.എ.വൈയിലേയും ഗുണഭോക്താക്കളെ സഹബ്രാന്‍ഡ് ആയ പി.എം.ജെ.എ.വൈ-എം.എ കാര്‍ഡിന് അര്‍ഹരാക്കി.
പരിപാടിയില്‍, പ്രധാനമന്ത്രി ഈ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കം കുറിയ്ക്കും, അതിനുശേഷം അച്ചടിച്ച 50 ലക്ഷം നിറമുള്ള ആയുഷ്മാന്‍ കാര്‍ഡുകള്‍ ഗുജറാത്തിലുടനീളമുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും അവരുടെ ഇ-കെവൈസി നടത്തിയ ശേഷം ദേശീയ ആരോഗ്യ അതോറിറ്റി എംപാനല്‍ ചെയ്ത ഏജന്‍സികള്‍ ഗുണഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ വിതരണം ചെയ്യും.
ND
(Release ID: 1868234)
Visitor Counter : 170
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada