വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) 53-ാമത് പതിപ്പിൽ മീഡിയ ഡെലിഗേറ്റ് ആയി രജിസ്റ്റർ ചെയ്യാം
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ( International Film Festival of India- IFFI ) 53-ാമത് പതിപ്പിൽ മാധ്യമ പ്രതിനിധികൾക്കായുള്ള (Media delegates) ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചു. 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഇന്ത്യയിൽ നിന്നും ലോക മെമ്പാടുനിന്നുമുള്ള സമകാലിക,ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും.
2022 ജനുവരി 1-ന് 21 വയസ്സ് തികഞ്ഞ, അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റൽ/ഓൺലൈൻ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മീഡിയ ഡെലിഗേറ്റ് ആകാം. സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും (Freelance journalist) പ്രായ മാനദണ്ഡം പാലിക്കുകയാണെങ്കിൽ ഡെലിഗേറ്റ് ആകാവുന്നതാണ്. ഇനിപ്പറയുന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം: https://my.iffigoa.org/extranet/media/
കൂടുതൽ വിശദാംശങ്ങൾ iffi-pib[at]nic[dot]in .ൽ ലഭ്യമാണ്. സംശയനിവൃത്തിയ്ക്കായി, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 10 AM നും 6 PM നും മദ്ധ്യേ +91-832-2956418 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി - 2022 നവംബർ 5
ചലച്ചിത്ര മേളയുടെ വെബ്‌സൈറ്റായ www.iffigoa.org, PIB വെബ്‌സൈറ്റായ ( (pib.gov.in ), Twitter, Facebook, Instagram എന്നിവയിലെ IFFI-യുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ, PIB ഗോവയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എന്നിവയിൽ IFFI-സംബന്ധിച്ച ആനുകാലിക വിവരങ്ങൾ ലഭിക്കും.
SKY
******
(Release ID: 1866811)
Visitor Counter : 192
Read this release in:
Marathi
,
Odia
,
Tamil
,
Kannada
,
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi