പ്രധാനമന്ത്രിയുടെ ഓഫീസ്
പാലക്കാട് ബസ്സപകടം : ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ;
പി എം എൻ ആർ എഫിൽ നിന്ന് സഹായ ധനം പ്രഖ്യാപിച്ചു
प्रविष्टि तिथि:
06 OCT 2022 2:11PM by PIB Thiruvananthpuram
കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.
അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
" കേരളത്തിലെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി . മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുവിന് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും ."
*****
ND
(रिलीज़ आईडी: 1865555)
आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada