പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ സൂറത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 29 SEP 2022 2:29PM by PIB Thiruvananthpuram

ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്
സൂറത്തിലെ എല്ലാ ജനങ്ങള്‍ക്കും എന്റെ നവരാത്രി ആശംസകള്‍. നവരാത്രി കാലത്ത് സൂറത്തില്‍ വരിക എന്നത് എന്നെ പോലെ ഒരാള്‍ക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നവരാത്രി വ്രതങ്ങള്‍ തുടങ്ങുന്നതിനാല്‍ അത് അല്‍പം ബുദ്ധിമുട്ടാകുന്നു. സൂറത്തിന്റെ മാധുര്യം ആസ്വദിക്കാതെ പോവുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ.
നവരാത്രിയുടെ ഈ മംഗള സന്ദര്‍ഭത്തില്‍, ഇന്നു മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ഗുജറാത്തിലെ മണ്ണിന്റെ സംസ്‌കാരവും വിശ്വാസവും സ്‌പോര്‍ട്‌സും അടിസ്ഥാന വികസനവും മറ്റുമായി ബന്ധപ്പെട്ട  പല വന്‍  സംഭവങ്ങളിലും ഞാന്‍ പങ്കെടുക്കുന്നു എന്നത് എന്റെ വലിയ ഭാഗ്യമാണ്.  നിങ്ങളുടെ അരികില്‍ വരിക, നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഓരോ ദിവസവും കൂടി കൂടി വരുന്ന നിങ്ങളുടെ വാത്സല്യവും അനുഭവിക്കുക, ഗുജറാത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുക എന്നതൊക്കെ  എന്റെ സവിശേഷ ഭാഗ്യമാണ്. ഗുജറാത്തിലെയും സൂറത്തിലെയും ജനങ്ങള്‍ എന്നില്‍ അത്രമാത്രം സ്‌നേഹമാണ് നല്‍കിയിട്ടുള്ളത്. നിങ്ങള്‍ക്കു നന്ദി പറയാന്‍ എനിക്കു വാക്കുകള്‍ ഇല്ല.
സൂറത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്ന വികസനത്തിന്റെ കഥകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ എന്റെ ആഹ്ലാദം പതിന്മടങ്ങ് വര്‍ധിക്കുന്നു. ഇതിന്റെ ഭാഗമായി സൂറത്തില്‍ ഇന്ന് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടും,  അല്ലെങ്കില്‍ അവയുടെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടും. സൂറത്തിലെ ജനങ്ങള്‍ക്ക, ഇടത്തരക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വളരെയധികം പ്രയോജനകരമായ  സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികളാണ് ഇതില്‍ മിക്കവയും. സൂറത്തില്‍ 75 അമൃത സരേവരങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.  ജില്ലയിലെ എല്ലാ സഹപ്രവര്‍ത്തകരും ഭരണകൂടവും ജനങ്ങളും ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളെ,
ജനങ്ങളുടെ ഒരുമയ്ക്കും പൊതുജനപങ്കാളിത്തത്തിനും അത്ഭുതകരമായ ഉദാഹരണമാണ് സൂറത്ത് നഗരം.സൂറത്തില്‍ ജീവിക്കാത്ത ഒരാള്‍ പോലും ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് ഉണ്ടാവില്ല. ഒരു തരത്തില്‍ ഇത് ഇന്ത്യയുടെ ഒരു ചെറു പതിപ്പാണ്. സൂറത്തിന്റെ പ്രത്യേകത അത് തൊഴിലിനെ ആദരിക്കുന്നു എന്നതാണ്. എനിക്ക് ഇക്കാര്യത്തില്‍ വലിയ അഭിമാനവുമുണ്ട്. കഴിവുകള്‍ ഇവിടെ വിലമതിക്കപ്പെടുന്നു,  പുരോഗതിക്കായുള്ള ആഗ്രഹം ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. മുന്നോട്ടു പോകാനുള്ള സ്വ്പനങ്ങള്‍ ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നു. വികസനത്തിന്റെ മത്സരത്തില്‍ പിന്നിലായി പോകുന്നവര്‍ക്ക് ഈ നഗരം അവസരങ്ങള്‍ നല്‍കുകയും അവനെ കൈപിടിച്ച് മുന്നിലെത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.  സൂറത്തിന്റെ ഈ  മനോഭാവം,  വികസിത ഇന്ത്യ പടുത്തുയര്‍ത്താനുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിന് മഹത്തായ പ്രചോദനമാണ്.
സുഹൃത്തുക്കളെ,
ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ ലോകം പൊതു സ്വകാര്യ പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ചിരുന്നപ്പോള്‍  ജന, പൊതു, സ്വകാര്യ,പങ്കാളിത്തത്തിന്  ഉദാഹരണം ആണ് സൂറത്ത് എന്ന്്്  ഞാന്‍ പറയുമായിരുന്നു.  ഇതാണ് സൂറത്തിനെ സവിശേഷമാക്കുന്നത്. പകര്‍ച്ച വ്യാധികളെയും പ്രളയങ്ങളെയും സംബന്ധിച്ച് അപഖ്യാതികള്‍ കത്തിപ്പടര്‍ന്ന ഒരു കാലഘട്ടത്തെ സൂറത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.  സൂറത്ത് നഗരത്തിന് കൃത്യമായ വാണിജ്യ മുദ്ര ഉണ്ടായാല്‍ എല്ലാ മേഖലയ്ക്കും  എല്ലാ കമ്പനികള്‍ക്കും ആ വാണിജ്യ മുദ്ര ലഭിക്കും എന്ന് അക്കാലത്ത് ഞാന്‍ ഇവിടുത്തെ വ്യാപാരി സമൂഹത്തോട് ഒരു കാര്യം പറയുകയുണ്ടായി. ഇന്ന് നോക്കൂ, നിങ്ങള്‍ ഇത് സൂറത്തില്‍ നടപ്പാക്കിയിരിക്കുന്നു.  എനിക്കു സന്തോഷമായി. ഇന്ന് ലോകത്തിലെ തന്നെ അതിവേഗം പുരോഗമിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് സൂറത്ത്. ഇവിടുത്തെ ഓരോ വ്യവസായത്തിനും  വ്യാപാരത്തിനും  അതിന്റെ പ്രയോജനം ലഭിക്കുന്നു.
സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ 20 വര്‍ഷങ്ങളായി രാജ്യത്തെ മറ്റ നഗരങ്ങളെ അപേക്ഷിച്ച് സൂറത്ത് അതിവേഗത്തില്‍  പുരോഗതി നേടിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ സൂറത്തിനെ നാം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നു. ഇത് സൂറത്തിലെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. നൂറു കണക്കിന് കിലോമീറ്റര്‍ നീളമുള്ള പുതിയ അഴുക്കുചാല്‍ ശൃംഖല, സൂറത്തിന് പുതിയ ജീവിതം നല്‍കിയിരിക്കുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് നഗരത്തില്‍ നിര്‍മ്മിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭക്കറിലും ബംറൗളിയിലും കൂടുതല്‍ ശേഷി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടെ 20 വര്‍ഷമായി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ഈ മാറ്റത്തിനു സാക്ഷികളാണ്.  സൂറത്തിലെ ചേരകളുടെ എണ്ണം വളരെ നിര്‍ണായകമായി കുറഞ്ഞിരിക്കുന്നു. രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഏകദേശം 80,000 വീടുകളാണ് ചേരിനിവാസികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ചു നല്‍കിയത്. ഇത് സൂറത്തിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിത നിലവാരം ഉയര്‍ത്തിയിരിക്കുന്നു.
സുഹൃത്തുക്കളെ,
ഗുജറാത്തില്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഭരണം തുടങ്ങിയതില്‍ പിന്നെ, സൂറത്തിലെ പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും വേണ്ടിയുളള വീടുകളുടെ നിര്‍മ്മാണത്തിലും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിലും വന്‍ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഇതു വരെ  ആയൂഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ രാജ്യത്തെ ഏകദേശം 40 മില്യണ്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ  ലഭ്യമാക്കി. അക്കൂട്ടത്തില്‍ 32 ലക്ഷം പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതില്‍ സൂറത്തുനിവാസികള്‍ മാത്രം 1.25 ലക്ഷം വരും.
പ്രധാനമന്ത്രിയുടെ സ്വന്‍ നിധി യോജന വഴി 35 തെരുവു കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പകള്‍ ലഭിച്ചു. ബില്‍ഗേറ്റ്‌സ് എഴുതിയ ഒരു ലേഖനത്തില്‍ ഇതെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. ഗുജറാത്തിലെ 2.5 ലക്ഷം ആളുകള്‍ക്കും സൂറത്തിലെ 40,000 പേര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
സുറത്ത്് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലെ  റണ്ടര്‍, ആര്യന്‍, പാല്‍, ഹസിറ, പാലന്‍പൂര്‍, ജഹാങ്കീര്‍പുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ദൃശ്യമായിരിക്കുന്ന ആളും അനക്കവും കഴിഞ്ഞ 20 വര്‍ഷത്തെ വിശ്രമ രഹിതമായ കഠിനാധ്വാനത്തിന്റെ  ഫലമാണ്. ഇന്നു നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തപ്തി നദിക്കു കുറുകെ ഒരു ഡസനോളം പാലങ്ങള്‍ ഉണ്ട്. ഇവയെല്ലാം സൂറത്തിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ  അഭിവൃദ്ധി ഉറപ്പാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു നഗരാന്തര സമ്പര്‍ക്കം മറ്റെങ്ങും കാണാനാവില്ല. സൂറത്ത് പാലങ്ങളുടെ നഗരമാണ്. മാനുഷിക, ദേശീയ സാമ്പത്തിക വിടവുകള്‍ നികത്തുന്നതിനാണ് അവ  ശ്രമിക്കുന്നത്.
സഹോദരി സഹോദരന്മാരെ,
ഇന്ന് തറക്കല്ലിടുകയോ ഉദ്ഘാടനം നടക്കുകയോ ചെയ്യുന്ന പദ്ധതികള്‍ സൂറത്തിന്റെ ഈ വ്യക്തിത്വത്തെ ശാക്തീകരിക്കാനാണ് പോകുന്നത്.സൂറത്തിലെ തുണി, രത്‌ന വ്യാപാരങ്ങള്‍ രാജ്യത്തെമ്പാടുമുള്ള എത്രയോ കുടുംബങ്ങള്‍ക്കാണ് ഉപജീവനമാര്‍ഗ്ഗം നല്‍കുന്നത്.  സ്വപ്‌ന നഗര പദ്ധതി പൂര്‍ത്തിയാകുന്നതോടെ,  ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും സൗകര്യവും ഉള്ള രത്‌ന വ്യാപാര കേന്ദ്രമായി സൂറത്ത് മാറും.   ലോകമെമ്പാടുമുള്ള രത്‌ന വ്യാപാരികളും കമ്പനികളും  ആധുനിക ഓഫീസ് ഇടമായി സൂറത്തിനെ അംഗീകരിക്കുന്ന കാലം അതിവിദൂരമല്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സൂറത്ത് പവര്‍ ലൂം മെഗാ ക്ലസ്റ്ററിന് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കി. ഇത് സിയോണ്‍, ഒല്‍പാഡ്  പ്രദേശങ്ങളിലെ  പവര്‍ലൂം മേഖല അഭിമുകീകരിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കും. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പരിസഥിതി മലിനീകരണവും ഇതോടെ പരിഹരിക്കപ്പെടും.
സൂറത്തിലെ ജനങ്ങളുടെ പ്രത്യേകത അവര്‍ ഫലിത പ്രിയന്മാരാണ് എന്നതത്രെ. പുറത്തുനിന്നു വരുന്നവരെ  പോലും അവര്‍ സ്വാധീനിക്കും. ഞാന്‍ കാശിയിലെ എം പി ആയതു മുതല്‍ ജനങ്ങള്‍ എന്നോട് പറയുന്നത് സൂരത്തിലെ ഭക്ഷണത്തെ കുറിച്ചും കാശിയിലെ മരണങ്ങളെ കുറിച്ചുമാണ്. വൈകുന്നേരമായാല്‍  ജനങ്ങള്‍ തപ്തി നദിക്കരയില്‍ എത്തി കാറ്റുകൊണ്ടിരിക്കും. പിന്നെ ഭക്ഷണവും കഴിച്ച് സാവകാസത്തിലാകും മടക്കം. തപതി നദീ തീരം ഉള്‍പ്പെടെ സൂറത്ത് നഗരത്തെ ആധുനികവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കിയ ഭൂപേന്ദ്രഭായി, സിആര്‍ പാട്ടീല്‍, കോര്‍പ്പറേഷന്‍ അധികൃതര്‍, എം എല്‍ എ എന്നിവരെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു. ജൈവ വൈവിധ്യ പാര്‍ക്ക് പദ്ധതി കൂടി  യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രഭാത സവാരി ശീലമാക്കിയ സൂറത്ത് നിവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.
സഹോദരി സഹോദരന്മാരെ,
 സൂറത്തിന്റെ സംസ്‌കാരവും പുരോഗതിയും ആധുനികതയും പ്രതിഫലിപ്പിക്കുന്നതാണ് നഗരത്തെ വിമാനതാവളവുമായി ബന്ധിപ്പിക്കുന്ന പാത. വിമാനതാവളത്തിനു വേണ്ടിയുള്ള നമ്മുടെ കഠിനാധ്വാനം കണ്ട അനേകം സുഹൃത്തുക്കളുണ്ട്. ഡല്‍ഹിയിലെ അന്നത്തെ ഗവണ്‍മെന്റിനോട് സൂറത്തില്‍ ഒരു വിമാനതാവളത്തിന്റെ ആവശ്യകത പറഞ്ഞ് നമ്മള്‍ വശംകെട്ടു.  കാരണം അതിന്റെ സാധ്യതയായിരുന്നു. ഇന്ന് എത്രയോ യാത്രക്കാരാണ് ഇവിടെ നിത്യവും വിമാനം ഇറങ്ങുന്നത്. എതയോ ഫ്‌ളൈറ്റുകളാണ് ഇവിടെ വന്നു പോകുന്നത്. മെട്രോയ്ക്കും അതെ അവസ്ഥയായിരുന്നു. ഇന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതു കൊമ്ട് എത്ര വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സഹോദരീ സഹോദരന്മാരെ,
ചരക്കു നീക്ക വ്യവസായത്തെ കുറിച്ച് സൂറത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പുതിയ നാഷണല്‍ ലൊജിസ്റ്റിക് പോളിസിയുടെ പ്രയോജനം കൂടുതലും ലഭിക്കാന്‍ പോകുന്നത് സൂറത്തിനാണ്. ബഹു തല മാതൃകാ സമ്പര്‍ക്ക പദ്ധതിയുടെ  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സൂറത്തില്‍ ആരംഭിച്ചു കഴിഞ്ഞു. സൂറത്തിന്റെ വ്യവസായ കേന്ദ്രത്തെയും സൗരാഷ്ട്രയുടെ കാര്‍ഷിക കേന്ദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍  
ഘോഹ - ഹാജിറ റോപക്‌സ് ഫെറി സര്‍വീസ് അതി പ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഇവിടത്തെ റോ റോ  കടത്തുപയോഗിച്ച് ആളുകള്‍ സമയവും പണവും ലാഭിക്കുന്നു. ഘോഹ - ഹാജിറ ദൂരം റോഡുമാര്‍ഗ്ഗം 400 കിലോമീറ്ററാണ്. എന്നാല്‍ ജലമാര്‍ഗ്ഗം,  ദൂരം ഏതാനും കിലോമീറ്ററുകളായി ചുരുങ്ങുന്നു. മുമ്പ് 12 മണിക്കൂറായിരുന്നു യാത്രാസമയം. ഇന്ന് മൂന്നര മണിക്കൂര്‍ മാത്രം. ഭവനഗര്‍, അംറേളി, സൗരാഷ്ട്രയുടെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു സൂറത്തില്‍ എത്തുന്നവര്‍ക്കാണ് ഈ കടത്ത് ഏറെ പ്രയോജനകരം. ഭാവിയില്‍ കൂടുതല്‍ റൂട്ടുകളില്‍ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ ഉണ്ടാവും. ഇത് വ്യാപാരികള്‍ക്കു കൃഷിക്കാര്‍ക്കും ഉപകാരപ്പെടും.
സുഹൃത്തുക്കളെ,
സൂറത്തിലെ വ്യാപാരി വ്യവസായി സമൂഹത്തിന്റെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നു. ഒരു ഉദാഹരണം പറയാം.
സൂറത്തിലെ തുണികള്‍ക്ക് കിഴക്കന്‍ ഉത്തര്‍ പ്രദേശിലും കാശിയിലും വന്‍  വിപണിയുണ്ട്. നിലവില്‍ ട്രക്കുകളിലാണ് ഇതു മുഴുവന്‍ കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ റെയില്‍വെയും തപാല്‍ വകുപ്പും ചേര്‍ന്ന് ഇതിന് പുതിയ പരിഹാരമാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്നു. ഒരു ടണ്‍ ചരക്കുകള്‍ കൂടി കൊണ്ടുപോകുന്നതിന്  റെയില്‍വെ ഏതാനും കോച്ചുകള്‍ പ്രത്യേകമായി  നിര്‍മ്മിക്കും.  സൂറത്തിനും കാശിയ്ക്കും മധ്യേ ഈ ചരക്കു നീക്കം പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുകയാണ്. ഇത് കച്ചവടക്കാര്‍ വ്യാപാരികള്‍ തൊഴിലാളികള്‍ തുടങ്ങി എല്ലാവര്‍ക്കും വലിയ സഹായമാകും.
വൈകാതെ സൂറത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പേരിലും പ്രശസ്തമാകും. സൂറത്തിന് പുതിയ സവിശേഷത കൂടി ഉണ്ടാവും. ഇപ്പോള്‍ സില്‍ക്ക് നഗരം, രത്‌ന നഗരം തുടങ്ങിയ പര്യായങ്ങള്‍ ഉള്ളതിനു പുറമെ ഇലക്ട്രിക്ക് വാഹന നഗരം എന്ന പേരു കൂടി സൂറത്തിനു സ്വന്തമാകും. രാജ്യമെമ്പാടും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുന്നുണ്ട്.  രാജ്യത്ത മറ്റു നഗരങ്ങളെ അപേക്ഷിച്ച് സൂറത്ത് ഈ ദിശയില്‍ ബഹുദൂരം മുന്നേറി കഴിഞ്ഞു ഞാന്‍ സൂറത്തിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു.  ഇന്ന് സൂറത്ത് നഗരത്തില്‍ 25 ചാര്‍ജിംങ് സ്‌റ്റേഷനുകളാമ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അത്രയും  സ്റ്റേഷനുകളുടെ ശ്ലാസ്ഥാപനവും നടന്നു. സൂറത്ത് നഗരം 500 ചാര്‍ജിംങ് സ്റ്റേഷനുകളാണ് ഭാവിയില്‍ സ്ഥാപിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി വികസന പാതയിലൂടെയുള്ള സൂറത്തിന്റെ  മുന്നേറ്റത്തിന് വരും വര്‍ഷങ്ങളില്‍  വേഗത ഏറും.  ഈ വികസനം  പ്രതിഫലിപ്പിക്കുന്നത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിലുള്ള വിശ്വാസമാണ്. വിശ്വാസം വര്‍ധിക്കുമ്പോള്‍, പരിശ്രമവും അതുപോലെ വര്‍ധിക്കും. രാജ്യത്തിന്റെ വികസന ഗതിവേഗം, എല്ലാവരുടെയും പ്രയത്‌നത്തിനൊപ്പം കുതിക്കും.  ഈ പ്രതീക്ഷയോടെ നാമെല്ലാം ഈ ഗതിവേഗം നിലനിര്‍ത്തും. ഗുജറാത്തിലെ ജനങ്ങളോടുള്ള എന്റെ നന്ദിയുടെ അളവ് പോലും അത്ര വരില്ല. വികസനത്തെ കുറിച്ചു പറയുമ്പോള്‍ സൂറത്ത് ആണ് മാതൃക. സൂറത്തിനു തുല്യമായി ഇന്ത്യയില്‍ പല നഗരങ്ങളും ഉണ്ട്. എന്നാല്‍ സൂറത്ത് അവയ്‌ക്കെല്ലാം മുന്നിലാണ്. ആ സാധ്യത ഗുജറാത്തില്‍ മാത്രമെയുള്ളു. ഗുജറാത്തിലെ ജനങ്ങള്‍ പ്രതിബദ്ധരാണ് നിശ്ചയദാര്‍ഢ്യമുള്ളവരാണ്.  അതിനാല്‍ വികസനത്തിലേയ്ക്കുള്ള ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ നേരിയ പിഴവു പോലും സംഭവിക്കില്ല. ഈ വിശ്വസത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി.
ഭാരത് മാതാ കി ജയ് 
ഭാരത് മാതാ കി ജയ് 
ഭാരത് മാതാ കി ജയ് 
നന്ദി

-ND-



(Release ID: 1863646) Visitor Counter : 103