പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു

Posted On: 28 SEP 2022 2:41PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലുണ്ടായ അപകട മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അപകടത്തിൽ  മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. അപകടത്തിൽ പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 50,000 രൂപയും വീതം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"യുപിയിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അപകടത്തിൽ ദുഖിക്കുന്നു . മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്നും 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും  നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി"

*****

ND

(Release ID: 1862953) Visitor Counter : 111