പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഷഹീദ് ഭഗത് സിംഗിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ വണങ്ങി

Posted On: 28 SEP 2022 8:00AM by PIB Thiruvananthpuram

ഷഹീദ് ഭഗത് സിംഗിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ വണങ്ങി. ഷഹീദ് ഭഗത് സിംഗിനെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും ശ്രീ മോദി പങ്കുവെച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഷഹീദ് ഭഗത് സിംഗ് ജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. അദ്ദേഹത്തിന്റെ ധൈര്യം ഞങ്ങളെ വളരെയധികം പ്രചോദിപ്പിക്കുന്നു. നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത  ആവർത്തിക്കുന്നു."

***

ND

(Release ID: 1862857) Visitor Counter : 145