യുവജനകാര്യ, കായിക മന്ത്രാലയം

യുവജനകാര്യ, കായിക മന്ത്രാലയം ദേശീയ കായിക അവാർഡുകൾ- 2022-ന് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി

Posted On: 28 SEP 2022 11:03AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: സെപ്തംബർ 28, 2022

മേജർ ധ്യാന് ചന്ദ് ഖേൽ രത്‌ന അവാർഡുകൾ, അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുർസ്‌കർ (RKPP), മൗലാന അബുൽ കലാം ആസാദ് (MAKA) ട്രോഫി തുടങ്ങിയ ദേശീയ കായിക അവാർഡുകൾക്കായി യുവജനകാര്യ, കായിക മന്ത്രാലയം 2022 ആഗസ്റ്റ് 27-ന്
അപേക്ഷ ക്ഷണിച്ചിരുന്നു. മന്ത്രാലയത്തിന്റെ www.yas.nic.in എന്ന വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 27 എന്നതിൽ നിന്നും 2022 ഒക്ടോബർ 1 വരെ (ശനിയാഴ്ച) നീട്ടിയിട്ടുണ്ട്. യോഗ്യരായ കായികതാരങ്ങൾ / പരിശീലകർ / സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ എന്നിവരിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. അവർ dbtyas-sports.gov.in എന്ന സമർപ്പിത പോർട്ടലിൽ ഓൺലൈനായി സ്വയം അപേക്ഷിക്കണം.

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ / സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ / അംഗീകൃത ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾ / സ്‌പോർട്‌സ് പ്രൊമോഷൻ ബോർഡുകൾ / സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ  ഗവൺമെന്റുകൾ തുടങ്ങിയവയെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 1-ന് ശേഷം ലഭിക്കുന്ന നാമനിര്ദേശങ്ങൾ പരിഗണിക്കുന്നതല്ല.

 

 

RRTN/SKY



(Release ID: 1862848) Visitor Counter : 116