ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛ് അമൃത് മഹോത്സവ്


പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള മത്സരമായ ‘സ്വച്ഛ് ടോയ്‌കത്തോൺ’ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ചു


Posted On: 26 SEP 2022 3:33PM by PIB Thiruvananthpuram
കളിപ്പാട്ടങ്ങൾക്കായുള്ള ദേശീയ കർമ പദ്ധതിയ്ക്ക് കീഴിൽ, പാഴ് വസ്തുക്കളെ കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിനുള്ള പുതിയ ആശയങ്ങൾക്കായുള്ള ഒരു മത്സരമായ സ്വച്ഛ് ടോയ്കാത്തോൺ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ചു. ശുചിത്വ പ്രവർത്തനങ്ങളെ ഊർജസ്വലമാക്കുന്നതിന് 2022 സെപ്തംബർ 17, സേവാ ദിവസ് മുതൽ 2022 ഒക്‌ടോബർ 2, സ്വച്ഛതാ ദിവസ് വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സ്വച്ഛ് അമൃത് മഹോത്സവ'ത്തിന് കീഴിലാണ് ഈ മത്സരം ആരംഭിക്കുന്നത്.
 
മന്ത്രാലയം സെക്രട്ടറി ശ്രീ. മനോജ് ജോഷി MyGov പോർട്ടലിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം അനാച്ഛാദനവും ടൂൾ കിറ്റ് പ്രകാശനവും നിർവഹിച്ചു കൊണ്ട് സ്വച്ഛ് ടോയ്‌കത്തോൺ സമാരംഭിച്ചു. കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാണ് മത്സരം.
 
വ്യക്തികൾക്കും സംഘങ്ങൾക്കുമുള്ള ദേശീയ മത്സരമാണ് സ്വച്ഛ് ടോയ്കാത്തൺ. ഇത് മൂന്ന് വിശാലമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
 
(i) വീട്ടിലെയും ജോലിസ്ഥലത്തെയും ചുറ്റുപാടുകളിലെയും പാഴ്സ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങളുടെ രൂപകല്പനക്കും പ്രാഥമിക പ്രോട്ടോടൈപ്പിനും ആശയങ്ങൾ തേടുന്ന FUN & LEARN
 
(ii) പാർക്ക്/തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കളിക്കാൻ പാഴ്‌വസ്തുക്കളിൽ നിന്ന് നിർമിക്കുന്ന ഗെയിമുകളുടെ രൂപകൽപ്പനയ്ക്കും മാതൃകകൾക്കും വേണ്ടിയുള്ള ആശയങ്ങൾ തേടുന്ന USE & ENJOY 
 
(iii) കളിപ്പാട്ട വ്യവസായത്തിൽ ചാക്രിക ആശയങ്ങൾ/പരിഹാരങ്ങൾ/പ്രവർത്തന മാതൃകകൾ തേടുന്ന NEW & OLD.
 
പാഴ് വസ്തുക്കളും പുനരുപയോഗം ചെയ്ത വസ്തുക്കളും ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങളുടെയും പ്ലേ-സോണുകളുടെയും ഡിസൈനുകൾ, പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളുടെയും പാക്കേജിംഗിന്റെയും പ്രോട്ടോടൈപ്പുകൾ, കളിപ്പാട്ട വ്യവസായത്തെ പുനർവിചിന്തനം ചെയ്യുന്ന മറ്റ് നൂതന ആശയങ്ങൾ എന്നിവയ്ക്കായാണ് മത്സരം.
 
അപേക്ഷകർക്ക് https://innovateindia.mygov.in/swachh-toycathon/_ എന്ന വെബ്‌സൈറ്റ് വഴി 2022 സെപ്‌റ്റംബർ 26-നും 2022 നവംബർ 11-നും ഇടയിൽ രജിസ്റ്റർ ചെയ്യാം. Fun and Learn (ii) Use and Enjoy and (iii) New from Old എന്നീ എല്ലാ ആശയങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും ഒന്നിലും അപേക്ഷ സമർപ്പിക്കാം. 
 
അപേക്ഷകളുടെ ചുരുക്കപ്പട്ടിക 2022 നവംബർ 30-നകം പൂർത്തിയാകുമെന്നും 2022 ഡിസംബറോടെ മൂല്യനിർണയം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. മൂല്യനിർണ്ണയ മാനദണ്ഡം:
(i) ആശയത്തിന്റെ പുതുമ
(ii) രൂപകല്പന
(iii) സുരക്ഷ
(iii) പാഴ് വസ്തുക്കളുടെ ഉപയോഗം
(iv) ഉത്പാദന ക്ഷമത  
(v) ഭാവിയിലെ മാലിന്യങ്ങളും കാലാവസ്ഥയും സാമൂഹിക പ്രത്യാഘാതങ്ങളും - എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
 
ഓരോ ആശയ വിഭാഗത്തിൽ നിന്നുമുള്ള മികച്ച മൂന്ന് എൻട്രികൾക്ക് ദേശീയ തലത്തിൽ സർട്ടിഫിക്കറ്റ് നൽകും. വിജയിക്കുന്ന സ്റ്റാർട്ടപ്പുകൾ/വ്യക്തികൾക്ക് ഐഐടി കാൺപൂർ ഇൻകുബേഷൻ പിന്തുണ നൽകും. കൂടാതെ അവാർഡ് ലഭിച്ച പ്ലേ സോൺ ഡിസൈനുകൾ നടപ്പിലാക്കുന്നതിന് നഗര തദ്ദേശ സ്ഥാപനങ്ങളുമായും അവാർഡ് ലഭിച്ച ഡിസൈനുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും കളിപ്പാട്ട വ്യവസായവുമായും സഹകരിക്കുന്നതിന് സഹായം നൽകും.
 
image.png
 
കൂടുതൽ വിവരങ്ങൾക്ക് https://innovateindia.mygov.in/swachh-toycathon/ സന്ദർശിക്കുക
 
***********************************
RRTN
 
 
 
 
 

 

ReplyReply allForward

(Release ID: 1862292) Visitor Counter : 158