റെയില്‍വേ മന്ത്രാലയം

ഇന്ത്യൻ റെയിൽവേ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു

Posted On: 22 SEP 2022 11:55AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: സെപ്തംബർ 22, 2022

ഇന്ത്യൻ റെയിൽവേയിൽ ഡിജിറ്റൽ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്, റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിംഗ് യൂണിറ്റുകൾ വഴി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ഡിജിറ്റൽ രീതിയിലുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും 8878 സ്റ്റാറ്റിക് യൂണിറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കുകയും ചെയ്യുന്നു.

ഇതിനുപുറമെ, ഏറ്റെടുത്ത ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും പ്രതിഫലിപ്പിക്കുന്ന അച്ചടിച്ച ബില്ലുകളും ഇൻവോയ്‌സുകളും സൃഷ്ടിക്കുന്നതിനും അമിത നിരക്ക് ഈടാക്കുന്നു എന്നതരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിനും കാറ്ററിംഗ് യൂണിറ്റുകളിൽ ഹാൻഡ്‌ഹെൽഡ് (കയ്യിൽ പിടിക്കാവുന്ന തരം) പിഒഎസ് മെഷീനുകൾ നൽകുന്നുണ്ട്. നിലവിൽ 596 ട്രെയിനുകളിലായി 3081 പിഒഎസ് മെഷീനുകൾ ലഭ്യമാണ്. 4316 സ്റ്റാറ്റിക് യൂണിറ്റുകൾക്ക് പിഒഎസ് മെഷീനുകൾ നൽകിയിട്ടുണ്ട്

ട്രെയിനുകളിൽ യാത്രക്കാർക്ക് കൂടുതൽ ഭക്ഷണ വസ്തുക്കളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതിനായി, ഇന്ത്യൻ റെയിൽവേയിൽ ഇ-കാറ്ററിംഗ് സേവനങ്ങൾ അവതരിപ്പിച്ചു.

ഇ-കാറ്ററിംഗ് സേവനങ്ങൾ നിയന്ത്രിക്കുന്നത് IRCTC ആണ്. ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴോ ആപ്പ്/കോൾ സെന്റർ/വെബ്സൈറ്റ് ഉപയോഗിച്ച് 1323 എന്ന നമ്പറിൽ വിളിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാം. ഇ-കാറ്ററിംഗ് സേവനം നിലവിൽ 310 റെയിൽവേ സ്റ്റേഷനുകളിൽ 1755 സേവന ദാതാക്കളിലൂടെയും 14 ഫുഡ് അഗ്രഗേറ്ററുകളിലൂടെയും ലഭ്യമാണ്. ഇതിലൂടെ പ്രതിദിനം ശരാശരി 41,844 ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നു.

 

RRTN/SKY



(Release ID: 1861458) Visitor Counter : 178