വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

‘അംബേദ്കർ ആൻഡ് മോദി: റിഫോർമേഴ്സ് ഐഡിയാസ് പെർഫോമേഴ്സ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകം മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്തു


ഡോ അംബേദ്കറുടെ ദർശനങ്ങൾ സാക്ഷാത്കരിക്കാൻ നടത്തുന്ന കഠിന പരിശ്രമങ്ങളുടെ പ്രാമാണിക രേഖയാണ് ഈ പുസ്തകം: ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 16 SEP 2022 4:23PM by PIB Thiruvananthpuram

‘അംബേദ്കർ ആൻഡ് മോദി: റിഫോർമേഴ്സ് ഐഡിയാസ് പെർഫോമേഴ്സ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, മുൻ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഡോ. എൽ. മുരുകൻ, ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ  ഡയറക്ടർ ശ്രീ ഹിതേഷ് ജെയ്ൻ എന്നിവരുടെ സാന്നിധ്യത്തിൽ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് പ്രകാശനം ചെയ്തു.  



ഈ പുസ്തകം മഹാനായ സാമൂഹ്യ പരിഷ്കർത്താവ് ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ ഉദാത്തമായ ആശയങ്ങളുടെയും ദർശനങ്ങളുടെയും ഒരു ശേഖരം മാത്രമല്ല, ശ്രീ അംബേദ്കറുടെ ദർശനങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞ എട്ട് വർഷമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തുന്ന കഠിന പരിശ്രമങ്ങളുടെ ഒരു പ്രാമാണിക രേഖ കൂടിയാണ്.



ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവിതമന്ത്രമായ 'ബഹുജന ഹിതായ, ബഹുജന സുഖായ' ആണ് (ബഹുജനങ്ങളുടെ സന്തോഷവും, ബഹുജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ട്) എന്നും പ്രധാനമന്ത്രി മോദിയുടെ വികസന മാതൃകയുടെ കാതലായി നിലകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. അംബേദ്കറുടെ കാഴ്ചപ്പാടുകളാലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളാലും പ്രചോദിതനായ പ്രധാനമന്ത്രി മോദി പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയെ ഒന്നാകെ അതിവേഗം പരിവർത്തനം ചെയ്യുന്നതിനുള്ള നിരന്തര പരിശ്രമത്തിലാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 208-ലധികം മെഡിക്കൽ കോളേജുകൾ പുതുതായി ആരംഭിക്കുകയും  മെഡിക്കൽ സീറ്റുകളുടെ എണ്ണം 78 ആയിരത്തിൽ നിന്ന് ഒരു ലക്ഷത്തിലേറെയായി ഉയർത്തുകയും ചെയ്തു.


ബാബാ സാഹിബിനോടുള്ള ബഹുമാന സൂചകമായി പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള കേന്ദ്ര ഗവണ്മെന്റ്, ഡോ. അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് പ്രധാനസ്ഥലങ്ങൾ ഉൾപ്പെടുത്തി പഞ്ചതീർത്ഥം രൂപീകരിച്ചതും   അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റിൽ സ്ഥാപിച്ചതും മന്ത്രി പരാമർശിച്ചു.

മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ പ്രസംഗത്തിൽ അംബേദ്കറുടെ ബഹുമുഖ വ്യക്തിത്വം എടുത്തുപറഞ്ഞു. ബാങ്കിംഗ്, ജലസേചനം, വൈദ്യുതി സംവിധാനം, വിദ്യാഭ്യാസം, തൊഴിൽ രംഗം, വരുമാനം പങ്കിടൽ സംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങൾ രൂപപ്പെടുത്തിയത് ബാബാ സാഹിബാണെന്ന് സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണ വർഷങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ശ്രീ കോവിന്ദ് പറഞ്ഞു.



ഡോ. അംബേദ്കറുടെ കാഴ്ചപ്പാടുകളും പ്രധാനമന്ത്രി മോദിയുടെ നയങ്ങളും തമ്മിൽ സമാനതകൾ  ശ്രീ കോവിന്ദ് ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം നിന്ന് ലഭിച്ച രണ്ട് ലക്ഷത്തിലധികം ആശയങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ ദേശീയ വിദ്യാഭ്യാസ നയം, മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുന്നതിൽ പ്രാധാന്യം നൽകുന്നത് ബാബ സാഹിബിന്റെ ആശയങ്ങൾക്ക് അനുസൃതമായി ആണെന്നും ശ്രീ കോവിന്ദ് പറഞ്ഞു. സങ്കീർണ്ണമായ നിരവധി നിയമങ്ങൾക്കു പകരമായുള്ള നാല് പുതിയ തൊഴിൽ കോഡുകൾ, തൊഴിലാളികൾക്കുള്ള സാർവത്രിക അക്കൗണ്ട് നമ്പർ എന്നിവ ഡോ. അംബേദ്കറുടെ ദർശനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഏറ്റവും വലിയ ചിന്തകരിൽ ഒരാളായിരുന്ന ഡോ അംബേദ്കറുടെ സംഭാവനകളെ മുൻ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ബാലകൃഷ്ണൻ അനുസ്മരിച്ചു. അംബേദ്കർ മുന്നോട്ടുവച്ച ഇന്ത്യ എന്ന ആശയത്തിന്റെ അന്തസത്തയാണ് നിലവിലെ ഗവൺമെന്റ്, അതിന്റെ നയങ്ങളിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. ബി.ആർ അംബേദ്കറുടെ ജീവിതം, ദർശനം, സംഭാവനകൾ എന്നിവയെ കേന്ദ്രീകരിച്ച് ത്രിദിന ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടി മീഡിയ പ്രദർശനം ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും ശ്രീ അനുരാഗ് ഠാക്കൂറും ഉദ്ഘാടനം ചെയ്തു.

ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ സമാഹരിച്ച ‘അംബേദ്കർ ആൻഡ് മോദി: റിഫോർമേഴ്സ് ഐഡിയാസ് പെർഫോമേഴ്സ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകം ഡോ. അംബേദ്കറുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള നിരന്തര ഗവേഷണത്തിന് ഒരു സുപ്രധാന കൂട്ടിച്ചേർക്കലാണ്.

(Release ID: 1859904) Visitor Counter : 191