പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിഴക്കൻ സാമ്പത്തിക ഫോറം 2022 ന്റെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Posted On: 07 SEP 2022 3:44PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രസിഡന്റ് പുടിൻ,
വിശിഷ്ടാതിഥികൾ,

നമസ്കാരം!

വ്‌ളാഡിവോസ്റ്റോക്കിൽ നടക്കുന്ന ഏഴാമത് കിഴക്കൻ സാമ്പത്തിക ഫോറത്തിൽ നിങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. വ്‌ളാഡിവോസ്റ്റോക്കിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിതമായതിന്റെ 30-ാം വാർഷികമാണ് ഈ മാസം. ഈ നഗരത്തിൽ ആദ്യമായി കോൺസുലേറ്റ് ആരംഭിച്ച രാജ്യം ഇന്ത്യയാണ്. അതിനുശേഷം, ഞങ്ങളുടെ ബന്ധത്തിന്റെ നിരവധി നാഴികക്കല്ലുകൾക്ക് നഗരം സാക്ഷിയായിരുന്നു.

സുഹൃത്തുക്കളേ 

2015 ൽ സ്ഥാപിതമായ ഫോറം ഇന്ന് റഷ്യയുടെ  കിഴക്കിന്റെ  വികസനത്തിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള ഒരു പ്രധാന ആഗോള ഫോറമായി മാറിയിരിക്കുന്നു. ഇതിനായി, പ്രസിഡന്റ് പുടിന്റെ കാഴ്ചപ്പാടിനെ ഞാൻ അഭിനന്ദിക്കുന്നു, ഒപ്പം അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

2019 ൽ ഈ ഫോറത്തിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ സമയത്ത് ഞങ്ങൾ ഇന്ത്യയുടെ "ആക്ട് ഫാർ ഈസ്റ്റ്" നയം പ്രഖ്യാപിച്ചു. തൽഫലമായി, കിഴക്കൻ റഷ്യയുമായുള്ള   ഇന്ത്യയുടെ സഹകരണം വിവിധ മേഖലകളിൽ വർദ്ധിച്ചു. ഇന്ന്, ഈ നയം ഇന്ത്യയുടെയും റഷ്യയുടെയും "പ്രത്യേകവും  തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ" ഒരു പ്രധാന സ്തംഭമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ 

അന്താരാഷ്ട്ര വടക്കു-കിഴക്ക്  ഇടനാഴി , ചെന്നൈ-വ്‌ളാഡിവോസ്‌റ്റോക്ക് സമുദ്ര ഇടനാഴി , വടക്കൻ കടൽ പാത   എന്നിവയെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഭാവിയിൽ നമ്മുടെ ബന്ധങ്ങളുടെ വികസനത്തിൽ കണക്റ്റിവിറ്റി ഒരു പ്രധാന പങ്ക് വഹിക്കും.

ആർട്ടിക് വിഷയങ്ങളിൽ റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യക്ക് താൽപ്പര്യമുണ്ട്. ഊർജമേഖലയിലും സഹകരണത്തിന് വലിയ സാധ്യതകളുണ്ട്. ഊർജത്തോടൊപ്പം, ഫാർമ, ഡയമണ്ട് മേഖലകളിലും കിഴക്കൻ റഷ്യയിൽ  ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ചുട്ട  കൽക്കരി വിതരണത്തിലൂടെ ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന്റെ ഒരു പ്രധാന പങ്കാളിയാകാൻ റഷ്യയ്ക്ക് കഴിയും. പ്രതിഭകളുടെ ചലനാത്മകതയിൽ നമുക്കും നല്ല സഹകരണമുണ്ടാകാം. ലോകത്തിലെ പല വികസിത പ്രദേശങ്ങളുടെയും വികസനത്തിന് ഇന്ത്യൻ പ്രതിഭകൾ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യക്കാരുടെ കഴിവും പ്രൊഫഷണലിസവും കിഴക്കൻ റഷ്യയിൽ  അതിവേഗ വികസനം കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ ,

ഇന്ത്യയുടെ പുരാതന സിദ്ധാന്തം "വസുധൈവ കുടുംബകം" ലോകത്തെ ഒരു കുടുംബമായി കാണാൻ നമ്മെ പഠിപ്പിച്ചു. ഇന്നത്തെ ആഗോളവത്കൃത ലോകത്ത്, ലോകത്തിന്റെ ഒരു ഭാഗത്ത് നടക്കുന്ന സംഭവങ്ങൾ ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നു.


ഉക്രെയ്ൻ സംഘർഷവും കോവിഡ് മഹാമാരിയും  ആഗോള വിതരണ ശൃംഖലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, ഇന്ധനങ്ങൾ എന്നിവയുടെ ദൗർലഭ്യം വികസ്വര രാജ്യങ്ങളുടെ പ്രധാന ആശങ്കയാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ, നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാത സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തിൽ, ധാന്യങ്ങളുടെയും വളങ്ങളുടെയും സുരക്ഷിത കയറ്റുമതി സംബന്ധിച്ച സമീപകാല കരാറിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

ഈ ഫോറത്തെ അഭിസംബോധന ചെയ്യാൻ അവസരം നൽകിയതിന് പ്രസിഡന്റ് പുടിന് ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു. ഒപ്പം ഈ ഫോറത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.
വളരെയധികം നന്ദി.

--ND--

 


(Release ID: 1857516) Visitor Counter : 214