പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൻ കി ബാത്തിനായി പ്രധാനമന്ത്രി ആശയങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു

Posted On: 17 AUG 2022 9:28AM by PIB Thiruvananthpuram

2022 ഓഗസ്റ്റ് 28-ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള   മൻ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ  ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo App എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം.

MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ആഗസ്റ്റ് 28-ന് വരാനിരിക്കുന്ന മൻ കി ബാത്ത്‌  പരിപാടിയ്ക്കായുള്ള  ആശയങ്ങളും നിർദേശങ്ങളും  പ്രതീക്ഷിക്കുന്നു. MyGov അല്ലെങ്കിൽ NaMo ആപ്പിൽ എഴുതുക. പകരമായി, 1800-11-7800 ഡയൽ ചെയ്ത് ഒരു സന്ദേശം റെക്കോർഡ് ചെയ്യുക.

*****

-ND-

(Release ID: 1852412) Visitor Counter : 120