പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലുടനീളമുള്ള ഹർ ഘർ തിരംഗ ആവേശത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 12 AUG 2022 9:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഹർ ഘർ തിരംഗ അഭിയാന് വേണ്ടിയുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"അലൗകിക  രംഗം! രാജ്യത്തിന്റെ വെള്ളത്തിലും കരയിലും ആകാശത്തും ത്രിവർണ പതാക അലയടിക്കുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുന്നു. #ഹർഘർ തിരംഗ"

"ഈ ആവേശത്തിനു  നന്ദി! ത്രിവർണ പതാകയോടുള്ള അനുപമമായ ആദരവിന്റെ ഈ ധീരമായ ദൃശ്യം ഇന്ത്യക്കാരുടെ ആവേശവും തീക്ഷ്ണതയും കാണിക്കുന്നു. #ഹർഘർ തിരംഗ"

"അത്ഭുതം! ഇന്ത്യയുടെ ഭാവി നേതാക്കൾ നിറയുന്ന ഇത്തരം ത്രിവർണ യാത്രകൾ എല്ലാവരിലും ദേശസ്നേഹത്തിന്റെ ചൈതന്യം നിറയ്ക്കാൻ പോകുന്നു. #ഹർഘർ തിരംഗ"

-ND-

(Release ID: 1851434) Visitor Counter : 163