മന്ത്രിസഭ
പ്രധാനമന്ത്രി ആവാസ് യോജന-നഗരം (പി.എം.എ.വൈ-യു) ''എല്ലാവര്‍ക്കും പാര്‍പ്പിട ദൗത്യം'' 2024 ഡിസംബര്‍ 31 വരെ തുടരുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഭ്യര്‍ത്ഥന കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചു
പദ്ധതി പ്രകാരം അനുവദിച്ച 122.69 ലക്ഷം വീടുകളുടെ നിര്‍മ്മാണത്തിനുള്ള ധനസഹായമായിരിക്കും നല്‍കുക
Posted On:
10 AUG 2022 9:23PM by PIB Thiruvananthpuram
പ്രധാനമന്ത്രി ആവാസ് യോജന-നഗരം (പി.എം.എ.വൈ-യു) 2024 ഡിസംബര്‍ 31 വരെ തുടരുന്നതിനുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ (എം.ഒ.എച്ച്.യു.എ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. അതേസമയം 2022 മാര്‍ച്ച് 31 വരെ അനുവദിച്ച 122.69 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ധനസഹായമായിരിക്കും നല്‍കുക.
പി.എം.എ.വൈ-യു: സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍/കേന്ദ്ര നോഡല്‍ ഏജന്‍സികള്‍ മുഖേന രാജ്യത്തെ നഗരപ്രദേശങ്ങളിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും എല്ലാ കാലാവസ്ഥാവകളെയും അതിജീവിക്കുന്ന പക്കാ വീടുകളും നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുന്ന കൊടിയടയാള പരിപാടികളിലൊന്നാണ് എല്ലാവര്‍ക്കും വീട് എന്നത്. 2011ലെ സെന്‍സസ് പ്രകാരമുള്ള രാജ്യത്തെ മുഴുവന്‍ നഗരപ്രദേശങ്ങളും തുടര്‍ന്ന് വിളംബരപ്പെടുത്തിയ പട്ടണങ്ങള്‍, വിജ്ഞാപനം ചെയ്യപ്പെട്ട ആസൂത്രണ/വികസന മേഖലകള്‍ ഉള്‍പ്പെടെ, രാജ്യത്തെ മുഴുവന്‍ നഗരമേഖലകളും പദ്ധതിയുടെ പരിധിയില്‍ വരും. ഗുണഭോക്തൃ നിയന്ത്രിത നിര്‍മ്മാണം/ മെച്ചപ്പെടുത്തല്‍ (ബെനിഫിഷ്യറി ലെഡ് കണ്‍സ്ട്രക്ഷന്‍/ എന്‍ഹാന്‍സ്‌മെന്റ് -ബി.എല്‍.സി), അഫോര്‍ഡബിള്‍ ഹൗസിംഗ് ഇന്‍ പാര്‍ട്ണര്‍ഷിപ്പ് (താങ്ങാനാകുന്ന ഭവനനിര്‍മ്മാണ പങ്കാളിത്തം-എ.എച്ച്.പി), ഇന്‍-സിറ്റു സ്ലം റീഡവലപ്‌മെന്റ് (നിലവിലുള്ള സ്ഥലത്ത് ചേരികളുടെ പുനര്‍വികസനം-ഐ.എസ്.എസ്.ആര്‍), ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (വായ്പാ ബന്ധിത സബ്‌സിഡി പദ്ധതി-സി.എല്‍.എസ്.എസ്) എന്നീ നാല് ലംബങ്ങളിലൂടെയാണ് (വെര്‍ട്ടിക്കല്‍സ്) പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍, സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്രഭരണപ്രദേശങ്ങള്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതി നടപ്പിലാക്കല്‍ നടത്തുന്നു.
2004-2014 കാലയളവില്‍ നഗര ഭവന പദ്ധതിയില്‍ 8.04 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. മോദി ഗവണ്‍മെന്റിന് കീഴില്‍, അര്‍ഹരായ എല്ലാ നഗരവാസികള്‍ക്കും പരിപൂര്‍ണ്ണമായി വീടുകള്‍ നല്‍കുകയെന്ന വിഷയം ശ്രദ്ധയില്‍വരികയും അതിനായി പി.എം.എ.വൈ-നഗരം പദ്ധതി വിഭാവനം ചെയ്യുകയും ചെയ്തു. 2017ല്‍, 100 ലക്ഷം വീടുകളായിരുന്നു യഥാര്‍ത്ഥ ആവശ്യമായി കണക്കാക്കിയിരുന്നത്. ഇതിന് പകരമായി, 102 ലക്ഷം വീടുകള്‍ ഗ്രൗണ്ട് ചെയ്തു/നിര്‍മ്മാണം നടക്കുകയാണ്. ഇതില്‍ 62 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ആകെ അനുവദിച്ച 123 ലക്ഷം വീടുകളില്‍, 40 ലക്ഷം വീടുകളുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും വൈകിയാണ് (പദ്ധതിയുടെ കഴിഞ്ഞ 2 വര്‍ഷകാലാവധിക്കിടെ) ലഭിച്ചത്. അവ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം കൂടി ആനിവാര്യമാണ്. അതിനാല്‍, സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍, പി.എം.എ.വൈ-യു നടപ്പാക്കല്‍ കാലയളവ് 2024 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
2004-2014-ല്‍ 20,000 കോടി രൂപ അനുവദിച്ചിരുന്നിടത്ത് 2015 മുതല്‍ അനുവദിച്ച കേന്ദ്രസഹായം 2.03 ലക്ഷം കോടി രൂപയാണ്. . 2022 മാര്‍ച്ച് 31 വരെ, കേന്ദ്ര സഹായം/സബ്‌സിഡിയായി 1,18,020.46 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു, 2024 ഡിസംബര്‍ 31 വരെ കേന്ദ്ര സഹായം/സബ്‌സിഡിയായി 85,406 കോടിരൂപ കൂടി അനുവദിക്കും.
സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഭ്യര്‍ത്ഥനയെ അടിസ്ഥാനമാക്കി2024 ഡിസംബര്‍ 31 വരെ പദ്ധതി തുടരുന്നതിന് നല്‍കിയ അനുമതി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ബി.എല്‍.സി, എ.എച്ച്.പി, ഐ.എസ്.എസ്.ആര്‍ എന്നിവയ്ക്ക് കീഴില്‍ ഇതിനകം അനുവദിച്ച വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
--ND--
(Release ID: 1850692)
Visitor Counter : 346
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada