പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ രോഹിത് ടോക്കാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2022 8:23AM by PIB Thiruvananthpuram

2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോ ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയ രോഹിത് ടോക്കസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"രോഹിത് ടോക്കാസിന്റെ നേട്ടത്തിൽ ആഹ്ളാദിക്കുന്നു. ബോക്‌സിംഗിൽ വെങ്കല മെഡൽ നേടിയതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും മികച്ച ഫലങ്ങൾ നൽകി. വരും കാലങ്ങളിൽ അദ്ദേഹം കൂടുതൽ വിജയം കൈവരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

--ND--

 

Elated by the accomplishment of Rohit Tokas. I congratulate him on winning the Bronze medal in Boxing. His hardwork and perseverance have given great results. I hope he attains even more success in the coming times. #Cheer4India pic.twitter.com/yK1tG4H8mf

— Narendra Modi (@narendramodi) August 7, 2022


(Release ID: 1849290) Visitor Counter : 122