പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാമൂഹ്യ മാധ്യമങ്ങളിലെ തങ്ങളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

Posted On: 02 AUG 2022 10:19AM by PIB Thiruvananthpuram

ഹർ ഘർ തിരംഗ ആഘോഷിക്കുന്നതിനുള്ള ഒരു കൂട്ടായ പ്രസ്ഥാനമെന്ന നിലയിൽ തങ്ങളുടെ സോഷ്യൽ മീഡിയ ഡിപികൾ ത്രിവർണ്ണ പതാകയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ഇന്ന് ഒരു പ്രത്യേക ഓഗസ്റ്റ് 2 ആണ്! നാം  ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, നമ്മുടെ ത്രിവർണ്ണ പതാക ആഘോഷിക്കാനുള്ള ഒരു കൂട്ടായ പ്രസ്ഥാനമായ  ഹർ ഘർ തിരംഗയ്ക്ക്  നമ്മുടെ രാജ്യം സജ്ജമാണ്. ഞാൻ എന്റെ സോഷ്യൽ മീഡിയ പേജുകളിലെ ഡിപി മാറ്റി, എല്ലാവരോടും ഇപ്രകാരം  ചെയ്യാൻ അഭ്യർത്ഥിക്കുന്നു."

*****

-ND-

(Release ID: 1847282) Visitor Counter : 146