ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സി ആർ പി എഫ് സ്ഥാപക ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സി ആർ പി എഫ്  ജവാന്മാർക്ക് ആശംസകൾ നേർന്നു

Posted On: 27 JUL 2022 12:24PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ജൂലൈ 27, 2022

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ജവാന്മാർക്ക് അതിന്റെ സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിർത്തുന്നതിൽ സിആർപിഎഫ് അതുല്യമായ സംഭാവനകൾ നൽകിയെന്ന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ധീരതയുടെ മഹത്തായ ചരിത്രം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു.സിആർപിഎഫിലെ ജവാൻമാരെ അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം, അവരുടെ രാഷ്ട്രത്തിനായുള്ള സേവനത്തെയും സമർപ്പണത്തെയും അഭിവാദ്യവും ചെയ്തു.

1939 ജൂലൈ 27 ന് ക്രൗൺ റെപ്രസന്റേറ്റീവ് പോലീസ് എന്ന നിലയിൽ സെൻട്രൽ റിസർവ് പോലീസ് സേന സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം, 1949 ഡിസംബർ 28-ന് പാർലമെന്റിന്റെ നിയമപ്രകാരം ഈ സേനയെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്ന് നാമകരണം ചെയ്തു. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ, പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഈ സേനയ്ക്ക് ബഹുമുഖമായ പങ്ക് വിഭാവനം ചെയ്തിരുന്നു

 
RRTN/SKY

(Release ID: 1845314) Visitor Counter : 215