റെയില്‍വേ മന്ത്രാലയം
ആസാദി കി റെയിൽ ഗാഡി ഔർ സ്റ്റേഷൻസ്' ആഘോഷങ്ങൾ 2022 ജൂലൈ 23-ന് സമാപിക്കും; എല്ലാ സോണൽ റെയിൽവേകളും പങ്കെടുക്കും
പോസ്റ്റഡ് ഓണ്‍:
21 JUL 2022 1:09PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 20, 2022
ഇന്ത്യൻ റെയിൽവേ 2022 ജൂലൈ 23-ന് 'ആസാദി കി റെയിൽ ഗാഡി ഔർ സ്റ്റേഷൻസ്' എന്ന ഐകോണിക് വാരാഘോഷങ്ങളുടെ സമാപന പരിപാടി സംഘടിപ്പിക്കും. റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചടങ്ങിൽ പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനികളുമായും അവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ്, ജൂലൈ 18 മുതൽ ജൂലൈ 23 വരെ ‘ആസാദി കി റെയിൽ ഗാഡി ഔർ സ്റ്റേഷൻസ്’ എന്ന ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങൾ ഇന്ത്യൻ റെയിൽവേ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ, 75 തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകൾ/27 ട്രെയിനുകളുടെ പ്രാധാന്യം ഈ പരിപാടിയിൽ എടുത്തുകാണിക്കുന്നു.
എല്ലാ റെയിൽവേ സോണുകളും/ഡിവിഷനുകളും അവരുടെ നാമനിർദേശം ചെയ്ത സ്റ്റേഷനുകൾ വഴി (എല്ലാ 75 ഫ്രീഡം സ്റ്റേഷനുകളും) സമാപന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ ബന്ധിപ്പിക്കും. വീഡിയോ കോൺഫറൻസ് മുഖേന ജനറൽ മാനേജർമാരും ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങ് എല്ലാ സോണുകളിലും/ഡിവിഷനുകളിലും അവരുടെ നാമനിർദ്ദേശം ചെയ്ത സ്റ്റേഷനുകളിലൂടെ (എല്ലാ 75 ഫ്രീഡം സ്റ്റേഷനുകളും) ലൈവ് സ്ട്രീം ചെയ്യും.
RRTN/SKY
( റിലീസ് ഐ.ഡി: 1843419)
സന്ദര്‍ശക കൗണ്ടര്‍ : 152
ഈ റിലീസ് വായിക്കുക:
English
,
हिन्दी
,
Marathi
,
Punjabi
,
Gujarati
,
Odia
,
Urdu
,
Kannada
,
Assamese
,
Tamil
,
Telugu