പ്രധാനമന്ത്രിയുടെ ഓഫീസ്‌

എന്റെ സുഹൃത്ത്, ആബെ സാൻ' - പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ആദരാഞ്ജലികൾ പങ്കിട്ടു

Posted On: 08 JUL 2022 9:33PM by PIB Thiruvananthpuram

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ആദരാഞ്ജലികൾച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കുവച്ചു 

ഒരു ട്വീറ്റ് ത്രെഡിൽ പ്രധാനമന്ത്രി പറഞ്ഞു:

ആബെയുടെ വിയോഗത്തിൽ, ജപ്പാനും ലോകത്തിനും ഒരു മികച്ച ദാർശനികനെ  നഷ്ടപ്പെട്ടു, എനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടമായി.

എന്റെ സുഹൃത്ത് അബെ സാനിന് ആദരാഞ്ജലികൾ..."

"2007-ൽ ഞാൻ ആദ്യമായി അബെ സാനെ കണ്ടുമുട്ടി, അതിനുശേഷം ഞങ്ങൾ അവിസ്മരണീയമായ നിരവധി ആശയവിനിമയങ്ങൾ നടത്തി.  അവ ഓരോന്നിനെയും ഞാൻ വിലമതിക്കും. ഇന്ത്യ-ജപ്പാൻ ബന്ധത്തിന് അബെ സാൻ ഊർജം നൽകി. നവ ഇന്ത്യ അതിന്റെ വളർച്ച ത്വരിതപ്പെടുത്തുമ്പോൾ ജപ്പാൻ ഒപ്പത്തിനൊപ്പം ഉണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.

"ആഗോള നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, ആബെ സാൻ തന്റെ കാലത്തെക്കാൾ മുന്നിലായിരുന്നു. ക്വാഡ്, ആസിയാൻ നേതൃത്വം നൽകുന്ന ഫോറങ്ങൾ, ഇന്തോ പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ഏഷ്യ-ആഫ്രിക്ക ഗ്രോത്ത് കോറിഡോർ, കോയലിഷൻ ഫോർ ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചർ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളിൽ നിന്ന് പ്രയോജനം നേടി. "

--ND--

 

In the passing away of Mr. Abe, Japan and the world have lost a great visionary. And, I have lost a dear friend.

A tribute to my friend Abe San... https://t.co/DZhPFwShZY

— Narendra Modi (@narendramodi) July 8, 2022


(Release ID: 1840262) Visitor Counter : 107