പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഗ്രദൂത് പത്ര ഗ്രൂപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ജൂലൈ ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 05 JUL 2022 10:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 6 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഗ്രദൂത് ഗ്രൂപ്പിന്റെ പത്രങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അഗ്രദൂത്  സുവർണ ജൂബിലി ആഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയും ചടങ്ങിൽ പങ്കെടുക്കും.

അസാമീസ് ദ്വൈവാരിക എന്ന നിലയിലാണ് അഗ്രദൂത്  പ്രസിദ്ധീകരണം ആരംഭിച്ചത്. അസമിലെ മുതിർന്ന പത്രപ്രവർത്തകനായ കനക് സെൻ ദേക്കയാണ് ഇത് സ്ഥാപിച്ചത്. 1995-ൽ ദൈനിക് അഗ്രദൂത് എന്ന ദിനപത്രം ആരംഭിക്കുകയും അത് അസമിന്റെ വിശ്വസനീയവും സ്വാധീനമുള്ളതുമായ ശബ്ദമായി വികസിച്ചു.

-ND-
 


(रिलीज़ आईडी: 1839281) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada