പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബെംഗളൂരുവില്‍ ബോഷ് സ്മാര്‍ട്ട് കാമ്പസിന്റെ ഉദ്ഘാടനത്തിനെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


''സാങ്കേതികം നൂതനാശയം'' എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് പ്രധാനമാണ്''

''ഇന്ത്യയുടെ വളര്‍ച്ച ഹരിതമായി കൊണ്ടിരിക്കുന്നു''

''ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളുമായും സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നത് ഉള്‍പ്പെടുന്നതാണ് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് . അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താനും ഞാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു''

''ഇന്ന്, ബോഷ് എത്രത്തോളം ജര്‍മ്മന്‍ ആണോ അത്രയും ഇന്ത്യനുമാണ്. ജര്‍മ്മന്‍ എഞ്ചിനീയറിംഗിന്റെയും ഇന്ത്യന്‍ ഊര്‍ജ്ജത്തിന്റെയും മികച്ച ഉദാഹരണമാണിത്''


Posted On: 30 JUN 2022 12:46PM by PIB Thiruvananthpuram

ബോഷ് ഇന്ത്യയുടെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
തുടക്കത്തില്‍ തന്നെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി ബോഷ് ഇന്ത്യയെ അഭിനന്ദിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ തന്നെ ഇത് വരുന്നതിലെ പ്രത്യേക പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങില്‍ ബോഷ് സ്മാര്‍ട്ട് കാമ്പസിന്റെ ഉദ്ഘാടനവും നടന്നു. ''ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടിയുള്ള ഭാവി ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതില്‍ ഈ കാമ്പസ് തീര്‍ച്ചയായും നേതൃത്വം വഹിക്കും'', പ്രധാനമന്ത്രി പറഞ്ഞു. 2015 ഒകേ്ടാബറില്‍ ചാന്‍സലര്‍ മെര്‍ക്കലിനൊപ്പം ബെംഗളൂരുവിലെ ബോഷിലെ സൗകര്യങ്ങള്‍ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
സാങ്കേതികവിദ്യയിലും നൂതനാശയത്തിലും ഇനിയും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് പ്രധാനമാണെന്ന് വര്‍ത്തമാനകാലത്തെ സാങ്കേതികവിദ്യയുടെ യുഗമായി വിശേഷിപ്പിച്ചുകൊണ്ടും മഹാമാരിയുടെ കാലത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടും പ്രധാനമന്ത്രി പറഞ്ഞു. നൂതനാശയത്തിനും അതിന്റെ വ്യാപകമായ ഉപയോഗത്തിനും വേണ്ടിയുള്ള ബോഷിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, സുസ്ഥിരതയുടെ ആവശ്യകത എടുത്തുപറഞ്ഞു. ''കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ സൗരോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി ഏകദേശം 20 മടങ്ങ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വളര്‍ച്ച ഹരിതമായി കൊണ്ടിരിക്കുകയാണ്'' എന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലും പുറത്തും കാര്‍ബണ്‍ ന്യൂട്രാലിറ്റി നേടിയ ബോഷിന്റെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു. ''ഞങ്ങളുടെ യുവത്വത്തിന് നന്ദി, ഞങ്ങളുടെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവ്‌സഥ ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ്. സാങ്കേതിക ലോകത്ത് തന്നെ നിരവധി അവസരങ്ങളുണ്ട്'' പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണ്. ''ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളേയും സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നത് ള്‍പ്പെടുന്നതാണ് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താനും ഞാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സുപ്രധാന അവസരത്തില്‍, ഇന്ത്യയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രധാനമന്ത്രി ബോഷിനോട് അഭ്യര്‍ത്ഥിച്ചു. ''വരാനിരിക്കുന്ന 25 വര്‍ഷത്തേക്ക് നിങ്ങളുടെ കൂട്ടായ്മയ്ക്ക് ചെയ്യാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ സജ്ജമാക്കുക. 100 വര്‍ഷം മുമ്പ് ബോഷ് ഒരു ജര്‍മ്മന്‍ കമ്പനിയായാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇന്ന് അത് ജര്‍മ്മന്‍ പോലെ തന്നെ ഇന്ത്യനുമാണ്. ജര്‍മ്മന്‍ എഞ്ചിനീയറിംഗിന്റേയും ഇന്ത്യന്‍ ഊര്‍ജ്ജത്തിന്റേയും മികച്ച ഉദാഹരണമാണിത്. ഈ പങ്കാളിത്തം കൂടുതല്‍ ശക്തമായി തുടരും'', അദ്ദേഹം പറഞ്ഞു.

center> -ND-

(Release ID: 1838227) Visitor Counter : 96