തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, 2022 (16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്)
Posted On:
29 JUN 2022 4:55PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി 2022 ആഗസ്റ്റ് 10-ന് അവസാനിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 68 പ്രകാരം, ഭരണകാലാവധി അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതു സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേര്‍ന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് അന്തിമ രൂപം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ പങ്കെടുത്തു.
2. ഭരണഘടനയുടെ അനുഛേദം 324, 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമം, 1974-ലെരാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മേല്‍നോട്ടവും നിര്‍ദ്ദേശവും നിയന്ത്രണവും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കമ്മീഷന്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. 16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സമയക്രമം ഇന്ന് പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക പദവിയും ബഹുമതിയും നേടിയിരിക്കുന്നു. 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നിയമം വകുപ്പു 4(3) പ്രകാരം, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പോ അറുപതാം ദിവസത്തിനോ ശേഷമോ, തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
3. ഭരണഘടനയുടെ അനുഛേദം 66 പ്രകാരം, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങള്‍ കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നു. 2022-ലെ, 16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍, ഇലക്ടറല്‍ കോളേജില്‍ ഇവ ഉള്‍പ്പെടുന്നു:
- രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍,
- രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍, ഒപ്പം
- 543 ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ആകെ 788 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളേജ്. എല്ലാ ഇലക്ടര്‍മാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളായതിനാല്‍, ഓരോ പാര്‍ലമെന്റ് അംഗത്തിന്റെയും വോട്ടിന്റെ മൂല്യം ഒന്നുതന്നെയായിരിക്കും, അതായത് 1 (ഒന്ന്).
4. ഭരണഘടനയുടെ അനുഛേദം 66 (1) ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായി ഒറ്റ കൈമാറ്റം ചെയ്യാവുന്ന വോട്ടിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും അത്തരം തിരഞ്ഞെടുപ്പിലെ വോട്ടിംഗ് രഹസ്യ ബാലറ്റിലൂടെയായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ സംവിധാനത്തില്‍, വോട്ടര്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കെതിരെ മുന്‍ഗണനകള്‍ അടയാളപ്പെടുത്തണം. ഇന്ത്യന്‍ അക്കങ്ങളുടെ അന്താരാഷ്ട്ര രൂപത്തിലോ റോമന്‍ രൂപത്തിലോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ഇന്ത്യന്‍ ഭാഷകളിലോ മുന്‍ഗണന അടയാളപ്പെടുത്താം. മുന്‍ഗണന അക്കങ്ങളില്‍ മാത്രം അടയാളപ്പെടുത്തണം, വാക്കുകളില്‍ സൂചിപ്പിക്കരുത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് തിരഞ്ഞെടുക്കുന്നയാള്‍ക്ക് മുന്‍ഗണനകള്‍ അടയാളപ്പെടുത്താന്‍ കഴിയും. ബാലറ്റ് പേപ്പറിന് സാധുത ലഭിക്കുന്നതിന് ആദ്യ മുന്‍ഗണനയുടെ അടയാളപ്പെടുത്തല്‍ നിര്‍ബന്ധമാണെങ്കിലും, മറ്റ് മുന്‍ഗണനകള്‍ താല്‍പര്യമുണ്ടെങ്കില്‍ രേഖപ്പെടുത്തിയാല്‍ മതി.
5. വോട്ട് അടയാളപ്പെടുത്തുന്നതിന്, കമ്മീഷന്‍ പ്രത്യേക പേനകള്‍ നല്‍കും. ബാലറ്റ് പേപ്പര്‍ നല്‍കുമ്പോള്‍ നിയുക്ത ഉദ്യോഗസ്ഥന്‍ പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍മാര്‍ക്ക് പേന നല്‍കും. വോട്ടര്‍മാര്‍ ഈ പ്രത്യേക പേന ഉപയോഗിച്ച് മാത്രമേ ബാലറ്റ് അടയാളപ്പെടുത്തേണ്ടതുള്ളൂ. മറ്റേതെങ്കിലും പേന ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് വോട്ടെണ്ണല്‍ സമയത്ത് വോട്ട് അസാധുവാകാന്‍ ഇടയാക്കും.
6. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച്, ലോക്സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറലിനെ റൊട്ടേഷന്‍ വഴി റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നു. അതനുസരിച്ച്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നിലവിലെ റിട്ടേണിംഗ് ഓഫീസറായി ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കും. റിട്ടേണിംഗ് ഓഫീസറെ സഹായിക്കാന്‍ പാര്‍ലമെന്റ് ഹൗസില്‍ (ലോക്സഭ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
7. 1974 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 8 പ്രകാരം, പാര്‍ലമെന്റ് ഹൗസിലാണു വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ്, ആവശ്യമെങ്കില്‍, ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസ് ഒന്നാം നിലയിലെ റൂം നമ്പര്‍ 63ല്‍ നടക്കും.
8. തിരഞ്ഞെടുപ്പിന്റെ സമയക്രമം അനുസരിച്ച്, ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം പുറപ്പെടുവിക്കുന്ന ഒരു പൊതു അറിയിപ്പ് വഴി ന്യൂഡല്‍ഹിയിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം (ഫോം-1 അനുബന്ധമായി 1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങളും നിയമവും പ്രകാരം, നോമിനേഷന്‍ (നിര്‍ദിഷ്ട ഫോം 3-ല്‍) രാവിലെ 11.00 മുതല്‍ ഉച്ചകഴിഞ്ഞ് 3.00 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശകര്‍ക്കോ അല്ലെങ്കില്‍ രണ്ടാമന്‍മാര്‍ക്കോ സമര്‍പ്പിക്കാവുന്നതാണ്. പൊതു അവധി ദിവസങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകില്ല. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ കുറഞ്ഞത് ഇരുപത് ഇലക്ടര്‍മാരെങ്കിലും നിര്‍ദേശകരായും മറ്റ് ഇരുപത് ഇലക്ടര്‍മാരെങ്കിലും രണ്ടാം സ്ഥാനക്കാരായും ഉണ്ടാകണം. 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമത്തിന്റെ വകുപ്പ് 5 ബി (5) പ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി നിര്‍ദേശകനോ പിന്തുണയ്ക്കുന്നയാളോ ആയി ഓരോരുത്തര്‍ക്കു മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയൂ. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിനുള്ള നിക്ഷേപത്തുക 15,000/- രൂപയാണ് (പതിനയ്യായിരം രൂപ മാത്രം). അത് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കേണ്ടതുണ്ട്; അല്ലെങ്കില്‍ റിസര്‍വ് ബാങ്കിലോ ഗവണ്‍മെന്റിലോ നിക്ഷേപിക്കണം. നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് മുമ്പായി, അതിനായി ബന്ധപ്പെട്ട അക്കൗണ്ട്‌സ് മേധാവിയുടെ കീഴിലുള്ള ട്രഷറിയില്‍ അടയ്ക്കാവുന്നതാണ്.
9. 1974 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 40 പ്രകാരം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി, അനുഛേദം 66 ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങളുടെ ഒരു പട്ടിക കമ്മീഷന്‍ തയ്യാറാക്കുകയും അവരുടെ വിലാസങ്ങള്‍ ശരിയായവിധമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. 2022 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ പരിപാലിക്കുന്ന ഇലക്ടറല്‍ കോളേജിലെ അംഗങ്ങളുടെ പട്ടിക, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെ കൗണ്ടറില്‍ നിന്ന് ഒരു പകര്‍പ്പിന് 50/- രൂപയ്ക്ക് ലഭ്യമാണ്. കമ്മിഷന്റെ വെബ്സൈറ്റില്‍ ഇലക്ടറല്‍ കോളജിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യുന്നുണ്ട്. എന്നിരുന്നാലും, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 51 അംഗങ്ങളുടെയും, നാമനിര്‍ദേശം ചെയ്യപ്പെട്ട ഏഴ് അംഗങ്ങളുടെയും (തെരഞ്ഞെടുപ്പ് സമയത്ത് പൂരിപ്പിച്ചാല്‍) പേര് വിജ്ഞാപനം പുറപ്പെടുവിച്ച തീയതിക്ക് ശേഷം പ്രസ്തുത ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതിനാല്‍, ഇലക്ടറല്‍ കോളേജിലേക്കുള്ള അനുബന്ധ പട്ടിക (കള്‍) ആവശ്യമുള്ളപ്പോള്‍ പ്രസിദ്ധീകരിക്കും.
10. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും പോളിംഗ് സ്ഥലത്തും വോട്ടെണ്ണലിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തും (കൗണ്ടിംഗ് ഹാള്‍) ഹാജരാകാന്‍ ഒരു പ്രതിനിധിയെ അധികാരപ്പെടുത്താവുന്നതാണ്. ഈ ആവശ്യത്തിനായി പ്രതിനിധികളുടെ അധികാരം സ്ഥാനാര്‍ത്ഥി രേഖാമൂലം നല്‍കും.
11. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയാണെന്ന് ഭരണഘടന വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാല്‍, വോട്ടര്‍മാര്‍ വോട്ടിന്റെ രഹസ്യം സൂക്ഷ്മമായി പാലിക്കണം. ഈ തിരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ടിംഗ് ഇല്ല, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ഒരു സാഹചര്യത്തിലും ബാലറ്റ് ആരെയും കാണിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 1974-ലെ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വോട്ടിംഗ് നടപടിക്രമം, വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് അടയാളപ്പെടുത്തിയ ശേഷം, ഇലക്ടര്‍ ബാലറ്റ് പേപ്പര്‍ മടക്കി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണമന്നു വ്യവസ്ഥ ചെയ്യുന്നു. വോട്ടിംഗ് നടപടിക്രമങ്ങളുടെ ഏതെങ്കിലും ലംഘനം പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ റദ്ദാക്കുന്നതിന് ഇടയാക്കും. ഖണ്ഡിക 5ല്‍ ഇതിനകം സൂചിപ്പിച്ചതുപോലെ, പോളിംഗ് സ്ഥലത്ത് വോട്ടര്‍മാര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമേ വോട്ട് അടയാളപ്പെടുത്താന്‍ കഴിയൂ.
12. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കാനാവില്ലെന്നും വ്യക്തമാക്കുന്നു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിലെ വകുപ്പു 18 പ്രകാരം, സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ ഐപിസി 171 ബി, 171 സി എന്നിവയില്‍ നിര്‍വചിച്ചിരിക്കുന്ന 'കൈക്കൂലി' അല്ലെങ്കില്‍ 'അവിഹിത സ്വാധീനം' ചെലുത്തുന്നതു കുറ്റമാണ്. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സമ്മതം ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഒരു തിരഞ്ഞെടുപ്പ് ഹരജിയില്‍
തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.
13. വോട്ടെടുപ്പ് നടത്തുന്നതിനും ബാലറ്റ് പെട്ടികളും മറ്റ് പ്രധാന തിരഞ്ഞെടുപ്പ് സാമഗ്രികളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വോട്ടെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും തിരികെ കൊണ്ടുപോകാനും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ റിട്ടേണിംഗ് ഓഫീസറെ സഹായിക്കും.
14. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍, കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പോളിംഗ് സ്ഥലത്ത് അതിന്റെ നിരീക്ഷകരായി നിയമിക്കുന്നു.
15. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും പോളിംഗിന്റെയും വോട്ടെണ്ണലിന്റെയും ദിവസത്തിലും ബന്ധപ്പെട്ട എല്ലാ കൊവിഡ്-19 സുരക്ഷാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും നടപ്പിലാക്കും.
16. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനാണു കമ്മീഷന്‍ ശ്രമിക്കുന്നത്. പരോക്ഷ തിരഞ്ഞെടുപ്പായതിനാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബാനറുകളും പോസ്റ്ററുകളും മറ്റും പ്രദര്‍ശിപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടുന്നില്ല. എന്നിട്ടും, ഇന്ത്യാ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ സാമഗ്രികളുടെ ഉപയോഗം ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക്‌സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കാനും ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
17. വോട്ടെണ്ണല്‍ റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍, റിട്ടേണിംഗ് ഓഫീസര്‍ ഒപ്പുവെച്ച് വിജ്ഞാപനം (1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു ചട്ടങ്ങളോട് അനുബന്ധിച്ചിട്ടുള്ള ഫോം 7-ല്‍) പ്രസിദ്ധീകരിക്കും.
18. 1952 ലെ ര്രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു നിയമത്തിന്റെ വകുപ്പു (4) ന്റെ ഉപവകുപ്പ് (1) അനുസരിച്ച്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിന് പ്രോഗ്രാം നിശ്ചയിച്ചിട്ടുണ്ട്.
19. കഴിഞ്ഞ പതിനഞ്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിവര ലഘുലേഖയുമ സ്വാഭാവിക പതിവു ചോദ്യങ്ങളുടെ പട്ടികയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിങ്കില്‍ ലഭ്യമാണ്: https://eci .gov.in/vice-presidential-election2022/index/ . പ്രസ്തുത വിവര പുസ്തകത്തിന്റെ പകര്‍പ്പ് ഒന്നിന് 25 രൂപ നിരക്കില്‍ കമ്മീഷന്റെ വില്‍പ്പന കൗണ്ടറില്‍ നിന്ന് ലഭിക്കും.
--ND--
അനുബന്ധം-I
2022-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് (16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്)
(i)
|
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
|
5.07.2022
(ചൊവ്വാഴ്ച)
|
(ii)
|
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
|
19.07.22
(ചൊവ്വാഴ്ച)
|
(iii)
|
നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള തീയതി
|
20.07.2022
(ബുധന്‍)
|
(iv)
|
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി
|
22.07.2022
(വെള്ളിയാഴ്ച)
|
(v)
|
ആവശ്യമെങ്കില്‍ ഒരു വോട്ടെടുപ്പ് നടത്തേണ്ട തീയതി
|
06.08.2022
(ശനിയാഴ്ച)
|
(vi)
|
(vi) വോട്ടെടുപ്പിന്റെ സമയം
|
രാവിലെ 10 മുതല്‍
വൈകിട്ട് 05 വരെ
|
(vii)
|
ആവശ്യമെങ്കില്‍, എണ്ണുന്ന തീയതി
|
06.08.2022
(ശനിയാഴ്ച)
|
(Release ID: 1838101)
Visitor Counter : 1368
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada