മന്ത്രിസഭ

ഇന്ത്യയുയുടെ നവീന പുനരുപയോഗ ഊര്‍ജ്ജ മന്ത്രലായവും (എം.എന്‍.ആര്‍.ഇ.) അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ്ജ ഏജന്‍സി (ഐ.ആര്‍ഇ.എന്‍.എ)യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 29 JUN 2022 3:48PM by PIB Thiruvananthpuram

ഇന്ത്യയുയുടെ നവീന പുനരുപയോഗ ഊര്‍ജ്ജ മന്ത്രലായവും (എം.എന്‍.ആര്‍.ഇ.) അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ്ജ ഏജന്‍സി (ഐ.ആര്‍ഇ.എന്‍.എ)യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തെ അറിയിച്ചു. 2022 ജനുവരിയിലാണ് കരാര്‍ ഒപ്പിട്ടത്.

പുനരുപയോഗിക്കാവുന്ന ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഹരിത ഊര്‍ജ്ജ സംക്രമണത്തിനുള്ള ഇന്ത്യയുടെ അഭിലാഷവും നേതൃത്വവും അറിവും നല്‍കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. ഈ കരാര്‍ ഇന്ത്യയുടെ ഊര്‍ജ പരിവര്‍ത്തന ശ്രമങ്ങള്‍െക്ക് സഹായകരമാകുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകത്തെ സഹായിക്കുകയും ചെയ്യും.

തന്ത്രപരമായ പങ്കാളിത്ത കരാറില്‍ വിഭാവനം ചെയ്തിട്ടുള്ള സഹകരണ മേഖലകള്‍ ഫോസില്‍ ഇതര ഇന്ധനത്തിന്റെ സ്ഥാപിതശേഷി 2030-ഓടെ 500 ജിഗാ വാട്ട് (ജി.ഡബ്ല്യു) എന്ന അഭിലാഷ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കും. ആ നിലയില്‍ ഇത് ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കരാറിന്റെ പ്രധാന സവിശേഷതകളില്‍ ഇനിപ്പറയുന്ന മേഖലകളിലെ മെച്ചപ്പെടുത്തിയ സഹകരണവും ഉള്‍പ്പെടുന്നു:
1. പുനരുല്‍പ്പാദന ഊര്‍ജം, ശുദ്ധമായ ഊര്‍ജം എന്നിവയുടെ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്നതിന് ഇന്ത്യയില്‍ നിന്നുള്ള അറിവ് പങ്കിടല്‍ സുഗമമാക്കുന്നു.
2. ദീര്‍ഘകാല ഊര്‍ജ്ജ ആസൂത്രണത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു
3. ഇന്ത്യയിലെ നൂതനാശയ കാലാവസ്ഥ ശക്തിപ്പെടുത്തുന്നതിന് സഹകരിക്കും
4 ഹരിത ഹൈഡ്രജന്റെ വിന്യാസത്തിലൂടെയും വികസനത്തിന് ഉത്തേജനം നല്‍കിയും ചെലവ് കുറഞ്ഞ കാര്‍ബണ്‍ നീക്കലിലേക്ക് നീങ്ങുന്നു.

അങ്ങനെ, തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തന ശ്രമങ്ങളെ സഹായിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകത്തെ സഹായിക്കുകയും ചെയ്യും.

--ND--



(Release ID: 1837984) Visitor Counter : 157