പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി-7 ഉച്ചകോടിക്കിടെ ഇന്തോനേഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 27 JUN 2022 9:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ  ജി 7 ഉച്ചകോടിയ്ക്കിടെ , ഇന്തോനേഷ്യൻ പ്രസിഡന്റ്  ജോക്കോ വിഡോഡോയുമായി  കൂടിക്കാഴ്ച്ച നടത്തി.  

ഇന്തോനേഷ്യയുടെ നിലവിലുള്ള ജി-20 പ്രസിഡൻസിയിൽ പ്രധാനമന്ത്രി പ്രസിഡന്റ് വിഡോഡോയെ അഭിനന്ദിച്ചു. ഇന്ത്യയുടെ വരാനിരിക്കുന്ന ജി-20 പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.

പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചുള്ള   കാഴ്ചപ്പാടുകളും  അവർ കൈമാറി.

--ND-- 


(Release ID: 1837401) Visitor Counter : 111