മന്ത്രിസഭ

സഹകരണ സ്ഥാപനങ്ങളെ ഉപഭോക്താക്കളായി പരിഗണിച്ച് സംഭരണം അനുവദിക്കാന്‍, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലെയ്‌സ് - സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (ജിഇഎം - എസ്പിവി) വിപുലീകരിക്കുന്നതിന് കാബിനറ്റിന്റെ അംഗീകാരം


ഈ നീക്കം സഹകരണ സംഘങ്ങള്‍ക്ക് മത്സരാധിഷ്ഠിത വില ലഭിക്കാന്‍ സഹായിക്കും

Posted On: 01 JUN 2022 4:38PM by PIB Thiruvananthpuram

ജിഇഎം ഉപഭോക്താക്കളായി പരിഗണിച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് സംഭരണം അനുവദിക്കാന്‍ ജിഇഎമ്മിന്റെ അധികാരം വിപുലീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

2016 ഓഗസ്റ്റ് 9നാണ് ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസിന് (ജിഇഎം) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചത്. ഉപഭോക്താക്കള്‍ക്കായി വിശാലവും സുതാര്യവുമായ സംഭരണ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് ഇതു സ്ഥാപിച്ചത്. 2017 ഏപ്രില്‍ 12ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ 2017 മെയ് 17ന് ദേശീയ പൊതു സംഭരണ പോര്‍ട്ടലായി ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലെയ്‌സ് (ജിഇഎം എസ്പിവി) എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനു (എസ്പിവി) രൂപംനല്‍കി. നിലവില്‍, എല്ലാ ഗവണ്‍മെന്റ് ഉപഭോക്താക്കള്‍ക്കും സംഭരണത്തിനായി പ്ലാറ്റ്ഫോം ഉപയോഗക്ഷമമാണ്. കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സംരംഭങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ഉത്തരവനുസരിച്ച്, സ്വകാര്യ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ജിഇഎം സൗകര്യം ലഭ്യമല്ല. വിതരണക്കാര്‍ (വില്‍പ്പനക്കാര്‍) ഗവണ്‍മെന്റ് മേഖലയില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ആകാം.

 

ഗുണഭോക്താക്കളുടെ എണ്ണം:

രജിസ്റ്റര്‍ ചെയ്ത 8.54 ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ക്കും അവരുടെ 27 കോടി അംഗങ്ങള്‍ക്കും ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ജിഇഎം പോര്‍ട്ടല്‍ ഉപയോഗിക്കാം.

 

വിശദാംശങ്ങള്‍:

1. സാധാരണ ഉപയോഗത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ സംഭരണം സുഗമമാക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഇതിനകം ജിഇഎമ്മിനെ വേണ്ടതോതില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് സുതാര്യവും കാര്യക്ഷമവുമാണ്. സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാനും അതിവേഗ സംഭരണത്തിനും ഇതിനു കഴിയും. ജിഇഎമ്മില്‍ നിന്ന് ചരക്കുകളും സേവനങ്ങളും സംഭരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയായി.

2. സഹകരണ സംഘങ്ങളെ ജിഇഎമ്മില്‍ ഉപഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നത് വിശാലവും സുതാര്യവുമായ പ്രക്രിയയിലൂടെ മത്സരാധിഷ്ഠിത വില ലഭ്യമാക്കുന്നതിന് സഹകരണ സംഘങ്ങളെ സഹായിക്കും.

3. ജിഇഎമ്മില്‍ ഉള്‍പ്പെടുത്തേണ്ട സഹകരണ സംഘങ്ങളുടെ സാധുതയുള്ള ലിസ്റ്റ് ജിഇഎം എസ്പിവിയുമായി കൂടിയാലോചിച്ച് സഹകരണ മന്ത്രാലയം തീരുമാനിക്കും. ജിഇഎമ്മില്‍  ഉപഭോക്താക്കളായി സഹകരണ സ്ഥാപനങ്ങളെ ചേര്‍ക്കുമ്പോള്‍ ജിഇഎം സംവിധാനത്തിന്റെ സാങ്കേതിക ശേഷിയും ചരക്കുകളും സേവനങ്ങളും എത്തിക്കാന്‍ കഴിയുമോ എന്ന വസ്തുതയും കണക്കിലെടുക്കുന്നുവെന്ന് ഉറപ്പാക്കും.

4. ജിഇഎം സഹകരണ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കും. നിലവിലുള്ള പോര്‍ട്ടലില്‍ അധിക ഉപയോക്താക്കളെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും. കൂടാതെ ലഭ്യമായ സമ്പര്‍ക്ക കേന്ദ്രങ്ങള്‍, ഇന്‍-ഫീല്‍ഡ് ട്രെയിനിംഗ്, മറ്റ് പിന്തുണാ സേവനങ്ങള്‍ എന്നിവയിലൂടെ സഹകരണ സംഘങ്ങളുടെ ഉള്‍പ്പെടുത്തലിനും ഇടപാടുകള്‍ക്കും സഹായം നല്‍കും.

5. മികച്ച സുതാര്യത, കാര്യക്ഷമത, മത്സരാധിഷ്ഠിത വില എന്നിവയില്‍ നിന്ന് പ്രയോജനം നേടുന്നതിന് ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണത്തിനായി ജിഇഎം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ മന്ത്രാലയം ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും.

6. ജിഇഎമ്മിലെ വിപുലമായ വില്‍പ്പനസമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമയബന്ധിതമായ പണമടയ്ക്കല്‍ ഉറപ്പാക്കുന്നതിനും, സഹകരണ മന്ത്രാലയവുമായി കൂടിയാലോചിച്ച് പണമടയ്ക്കല്‍ സംവിധാനങ്ങളുടെ രീതികള്‍ ജിഇഎം തീരുമാനിക്കും.

നിര്‍വഹണ നയവും ലക്ഷ്യങ്ങളും:

ജിഇഎം പോര്‍ട്ടലില്‍ ആവശ്യമായ സവിശേഷതകളും പ്രവര്‍ത്തനങ്ങളും ഒരുക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഹെല്‍പ്പ് ഡെസ്‌കിന്റെയും പരിശീലന സംവിധാനത്തിന്റെയും ശക്തിപ്പെടുത്തല്‍, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജിഇഎം തുടക്കമിടും. പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള വേഗവും സംവിധാനവും സഹകരണ മന്ത്രാലയം തീരുമാനിക്കും. സഹകരണ മന്ത്രാലയവും ജിഇഎമ്മും (വാണിജ്യ, വ്യവസായ മന്ത്രാലയം) പരസ്പരധാരണയോടെയാകും ഓരോ ലക്ഷ്യവും പൂര്‍ത്തിയാക്കേണ്ട തീയതികള്‍ തീരുമാനിക്കുന്നത്.

തൊഴിലവസര സാധ്യതകള്‍ ഉള്‍പ്പെടെയുള്ള അനന്തരഫലം:

പൊതു ഉപയോഗത്തിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ സംഭരണം സുഗമമാക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഇതിനകം വികസിപ്പിച്ചതിനാലാണ് സഹകരണ സംഘങ്ങളെ ജിഇഎമ്മില്‍ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ അനുവദിക്കണമെന്ന് സഹകരണ മന്ത്രാലയം ആവശ്യപ്പെട്ടത്. ഇത് സുതാര്യവും കാര്യക്ഷമവുമാണ്. സമ്പദ്വ്യവസ്ഥയ്ക്കു നേട്ടമേകുന്നതും അതിവേഗ സംഭരണശേഷിയുള്ളതുമാണ്. ഈ സന്ദര്‍ഭത്തില്‍, സഹകരണ സംഘങ്ങളെ അവര്‍ക്ക് ആവശ്യമായ ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോക്താക്കളായി ജിഇഎമ്മില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നത് വിശാലവും സുതാര്യവുമായ പ്രക്രിയയിലൂടെ മത്സരാധിഷ്ഠിത വില ലഭ്യമാക്കുന്നതിന് സഹകരണ സംഘങ്ങളെ സഹായിക്കും. കൂടാതെ, സഹകരണ സംഘങ്ങളില്‍ 27 കോടിയിലധികം അംഗങ്ങളുള്ളതിനാല്‍, ജിഇഎം വഴിയുള്ള സംഭരണം സാധാരണക്കാര്‍ക്ക് സാമ്പത്തികമായി പ്രയോജനം ചെയ്യുമെന്നു മാത്രമല്ല, സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍, സാങ്കേതിക അടിസ്ഥാനസൗകര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവിധ  പങ്കാളികളുമായുള്ള ഇടപെടല്‍ എന്നിവയുള്‍പ്പെടെ ഒരു നൂതന സംഭരണ പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമഗ്രമായ ധാരണയും ജിഇഎം വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് സംഭരണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ നേടിയ മികച്ച അനുഭവം, സഹകരണ സ്ഥാപനങ്ങള്‍ക്കും സംഭരണ പ്രക്രിയകളില്‍ കാര്യക്ഷമതയും സുതാര്യതയും സൃഷ്ടിക്കുന്നതിനായി പ്രയോജനപ്പെടുത്താനാകും. ഇത് സഹകരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ നടത്തിപ്പു സുഗമമാക്കും. ഒപ്പം ജിഇഎമ്മില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കുടെ വലിയ അടിത്തറ ഇത് ഒരുക്കുകയും ചെയ്യുന്നു.

വേണ്ടിവരുന്ന ചെലവ്:

പുതിയ നിര്‍ദേശമനുസരിച്ച് ജിഇഎം വിപുലപ്പെടുത്തുമ്പോള്‍ അധിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിലും അധിക പരിശീലനത്തിലും പിന്തുണാ സ്രോതസുകളിലും നിക്ഷേപങ്ങള്‍ ആവശ്യമായി വരും. വര്‍ധിച്ചുവരുന്ന ഈ ചെലവുകള്‍ക്കുള്ള തുക കണ്ടെത്താന്‍, സഹകരണ മന്ത്രാലയവുമായി കൂടിയാലോചിച്ച്, സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ജിഇഎമ്മിന് ഉചിതമായ നിരക്ക് ഈടാക്കാനാകും. അത്തരം നിരക്കുകള്‍ മറ്റ് ഗവണ്‍മെന്റ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ കൂടുതലാകരുത്.  ഇത് ജിഇഎം പ്രവര്‍ത്തനങ്ങളില്‍ സ്വന്തമായി സുസ്ഥിരത ഉറപ്പാക്കാന്‍ സഹായകമാകും. അതുകൊണ്ടുതന്നെ ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ല.

പശ്ചാത്തലം:

ജിഇഎം എസ്പിവി അതിന്റെ തുടക്കം മുതല്‍ വലിയ മുന്നേറ്റമാണു നടത്തുന്നത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ 84.5 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ  മൊത്ത വ്യാപാര മൂല്യം (ജിഎംവി) ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പോര്‍ട്ടല്‍ ജിഎംവിയില്‍ 178% വളര്‍ച്ച കൈവരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള ആകെ ജിഎംവിയേക്കാള്‍ കൂടുതലാണ്.

 

സാമ്പത്തിക വര്‍ഷം

വാര്‍ഷിക ജിഎംവി (രൂപയില്‍)

മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വളര്‍ച്ച

 

 

 

 

 

 

സാമ്പത്തിക വര്‍ഷം 2018-19

16,972 കോടി

 

 

 

സാമ്പത്തിക വര്‍ഷം 2019-20

 

22,580 കോടി

33%

 

സാമ്പത്തിക വര്‍ഷം 2020-21

38,280 കോടി

70%

 

സാമ്പത്തിക വര്‍ഷം 2021-22

106760 കോടി

178%

 

 

ഉള്‍പ്പെടുത്തല്‍, സുതാര്യത, കാര്യക്ഷമത എന്നിങ്ങനെ ജിഇഎമ്മിന്റെ മൂന്ന് സ്തംഭങ്ങളും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 58% ആണ് ആകെ ഇടപാടുമൂല്യത്തിലേക്കു എംഎസ്എംഇകളുടെ സംഭാവന. ലോകബാങ്കിന്റെയും ദേശീയ സാമ്പത്തിക സര്‍വേ 2021ന്റെയും ഉള്‍പ്പടെയുള്ള വ്യത്യസ്ത സ്വതന്ത്ര പഠനങ്ങള്‍, കൂടുതല്‍ പങ്കാളിത്തം നേടാനും ചെലവ് കുറഞ്ഞ ഓപ്ഷനുകള്‍ നല്‍കാനുമുള്ള ജിഇഎമ്മിന്റെ കഴിവിനാല്‍, ഗണ്യമായ സാമ്പത്തികനേട്ടമുണ്ടായതായി സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം മികച്ച രീതിയിലാണ് വളരുന്നത്. ഇന്ത്യയിലെ അധഃസ്ഥിത വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കാര്‍ഷിക, ബാങ്കിംഗ്, ഭവന മേഖലകളിലെ വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. നിലവില്‍ 8.54 ലക്ഷം സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സഹകരണസംഘങ്ങള്‍ കൂട്ടായി വലിയ അളവില്‍ സംഭരിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. നിലവില്‍, സഹകരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ 'ഉപഭോക്താക്കള്‍' എന്ന നിലയില്‍ ജിഇഎമ്മിന്റെ നിലവിലുള്ള ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ND MRD

****



(Release ID: 1830176) Visitor Counter : 244