പ്രധാനമന്ത്രിയുടെ ഓഫീസ്
ഷിംലയില്‍ 'ഗരീബ് കല്യാണ്‍ സമ്മേളന'ത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
''എനിക്കാകെയുള്ളത് 130 കോടി ഇന്ത്യക്കാരടങ്ങുന്ന ഈ കുടുംബമാണ്; നിങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാം; ഈ ജീവിതവും നിങ്ങള്‍ക്കുള്ളതാണ്''
''എല്ലാവരുടെയും ക്ഷേമത്തിനും, ഓരോ ഇന്ത്യക്കാരന്റെയും യശസ്സിനും, ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കും, ഓരോ ഇന്ത്യക്കാരന്റെയും സമൃദ്ധിക്കും, എല്ലാവര്‍ക്കും സന്തോഷവും സമാധാനവുമുള്ള ജീവിതത്തിനുമായി, എനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നു''
''സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്ന തത്വം ജനങ്ങള്‍ക്കുള്ള ഗവണ്‍മെന്റ് എന്നതിന്റെ അര്‍ത്ഥം മാറ്റിമറിച്ചു''
''ശാശ്വതമെന്നു കരുതിയിരുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം നല്‍കാനാണു ഗവണ്‍മെന്റ് ശ്രമിക്കുന്നത്''
''നമ്മുടെ ഗവണ്‍മെന്റ് പ്രഥമദിനം മുതല്‍ പാവങ്ങളെ ശാക്തീകരിക്കാന്‍ ആരംഭിച്ചു''
''ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതു നവഭാരതം കെട്ടിപ്പടുക്കാനാണ്; വോട്ടുബാങ്കു സൃഷ്ടിക്കാനല്ല''
'100% ശാക്തീകരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതു വിവേചനവും പ്രീണനവും അവസാനിപ്പിക്കുക എന്നാണ്. 100% ശാക്തീകരണം എന്നാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും ഗവണ്‍മെന്റ്പദ്ധതികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നാണര്‍ഥം.''
''നവഭാരതത്തിന്റെ കഴിവുകള്‍ക്ക് ഒരു ലക്ഷ്യവും അസാധ്യമല്ല''
Posted On:
31 MAY 2022 1:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 'ഗരീബ് കല്യാണ്‍ സമ്മേളന'ത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എട്ടു വര്‍ഷം തികയ്ക്കുന്ന വേളയില്‍ നടക്കുന്ന പുതുമയാര്‍ന്ന ഈ പൊതുപരിപാടി രാജ്യത്തുടനീളം സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലുമായാണു സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ഗവണ്‍മെന്റിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളിലുള്ള പ്രതികരണം അവരില്‍ നിന്നു നേരിട്ടു ലഭ്യമാക്കുകയുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ 11-ാം ഗഡു സാമ്പത്തിക ആനുകൂല്യങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗുണഭോക്താക്കളായ 10 കോടിയിലധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് 21,000 കോടി രൂപയാണു കൈമാറുന്നത്. ഈ അവസരത്തില്‍, രാജ്യത്തുടനീളമുള്ള (പിഎം-കിസാന്‍) ഗുണഭോക്താക്കളു മായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഷിംലയില്‍ നടന്ന ചടങ്ങില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
ലഡാക്കില്‍ നിന്നുള്ള ഗുണഭോക്താവ് ശ്രീ താഷി തുണ്ടുപുമായി സംവദിക്കവെ, ലഡാക്കിലെ വിനോദ സഞ്ചാരികളുടെ വരവിനെക്കുറിച്ചും ഗവണ്‍മെന്റ്പദ്ധതികളെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഒരു സൈനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പിഎംഎവൈ, കക്കൂസുകള്‍, പാചകവാതക കണക്ഷനുകള്‍, കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്ന് ശ്രീ താഷി തുണ്ടുപ്പ് പറഞ്ഞു.
ബിഹാറില്‍ നിന്നുള്ള ശ്രീമതി ലളിതാ ദേവി പിഎംഎവൈ, ഉജ്വല, സ്വച്ഛ് ഭാരത്, ജല്‍ ജീവന്‍ ദൗത്യം എന്നിവയുടെ ഗുണഭോക്താവാണ്. പദ്ധതികള്‍ എങ്ങനെയാണ് തന്റെ ജീവിതത്തെ അന്തസ്സുറ്റ ജീവിതത്തിലേക്ക് നയിച്ചതെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഒരു വീടുണ്ടായാല്‍ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി, പിഎം ഗരീബ് കല്യാണ്‍ തുടങ്ങി നിരവധി പദ്ധതികളുടെ ഗുണഭോക്താവായ പശ്ചിമ ത്രിപുരയിലെ ശ്രീ പങ്കജ് ഷാനി, ജെജെഎം, ഒഎന്‍ഒആര്‍സി, പിഎംഎവൈ, വൈദ്യുതി കണക്ഷന്‍ തുടങ്ങി നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തനിക്കു ലഭിച്ചതായി അറിയിച്ചു. ബിഹാറില്‍ നിന്നു കുടിയേറിപ്പാര്‍ത്തിട്ടും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുണ്ടായതിനാല്‍ തനിക്കു പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നിന്ന്, ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താവായ കുമാരി സന്തോഷി, പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ അനുഭവം വിവരിച്ചു. ആരോഗ്യ ക്ഷേമ കേന്ദ്രവും സൗജന്യ പരിശോധനകളും മരുന്നുകളും തന്റെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് അവര്‍ പറഞ്ഞു. അവരുടെ മികച്ച ആശയവിനിമയ രീതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഏറെ ജനപ്രീതിയുള്ള അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും സരസമായി പറഞ്ഞു.
മെഹ്സാന ഗുജറാത്തില്‍ നിന്നുള്ള ശ്രീ അരവിന്ദ്, പ്രധാനമന്ത്രിയുമായി സംസാരിക്കാനായതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പിഎം മുദ്ര യോജനയുടെ ഗുണഭോക്താവായ അദ്ദേഹം മണ്ഡപങ്ങള്‍ അലങ്കരിക്കുന്നതിനുള്ള തന്റെ സംരംഭം വിപുലപ്പെടുത്താന്‍ കഴിഞ്ഞതായും ഡിജിറ്റല്‍ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതായും അറിയിച്ചു. ഗവണ്‍മെന്റ്പദ്ധതിയെക്കുറിച്ചു തന്റെ ജീവനക്കാരെ ബോധവല്‍ക്കരിക്കുന്നതിനും തൊഴിലവസര സ്രഷ്ടാവായതിനും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മകള്‍ അവളുടെ ആഗ്രഹപ്രകാരം കായികരംഗത്ത് ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
പിഎംഎവൈ, പിഎം കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ യോജന, സിഎം ഗ്രാഹ്നി സുവിധ യോജന എന്നിവയുടെ ഗുണഭോക്താവായ ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ സമാദേവിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും കാര്‍ഷികരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
ഈ സവിശേഷ വേളയില്‍ ഹിമാചലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നു സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരെ അഭിനന്ദിച്ച പ്രധാനമന്ത്രി, പിഎം കിസാന്‍ പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ലഭിച്ച 10 കോടിയിലധികം കര്‍ഷകര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഗവണ്‍മെന്റിന്റെ 8 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സ് പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാകുന്നതിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിപ്രകാരമുള്ള രാജ്യവ്യാപക സാമ്പത്തിക ആനുകൂല്യങ്ങള്‍ ഷിംലയില്‍ നിന്നു വിതരണം ചെയ്യാനായതിലും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. 130 കോടി പൗരന്മാരെ സേവിക്കാന്‍ അവസരം നല്‍കിയതിന് അദ്ദേഹം ജനങ്ങള്‍ക്കു നന്ദി പറയുകയും ചെയ്തു.
കൊറോണ മഹാമാരിയില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഉത്തരവാദിത്വം, കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്‌സ് പദ്ധതിയിലൂടെ ഏറ്റെടുത്തുകൊണ്ട്, അധികാരമേറ്റതിന്റെ 8-ാം വര്‍ഷം പൂര്‍ത്തിയാക്കിയതിലുള്ള സംതൃപ്തിയും പ്രധാനമന്ത്രി അറിയിച്ചു. ഹിമാചല്‍ തന്റെ കര്‍മഭൂമിയായതില്‍, ഈ സവിശേഷവേളയില്‍ ഇവിടെയെത്തണമെന്ന നിര്‍ദേശം താമസംവിനാ സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായല്ല, മറിച്ച് 130 കോടി പൗരന്മാരുടെ കുടുംബാംഗമായാണു താന്‍ എപ്പോഴും നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫയലില്‍ ഒപ്പിടുമ്പോള്‍ മാത്രമാണു പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക. അതു കഴിഞ്ഞാലുടന്‍, താന്‍ പ്രധാനമന്ത്രിയായി തുടരില്ലെന്നും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗവും 130 കോടി ജനങ്ങളുടെ പ്രധാന സേവകനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് 130 കോടി രാജ്യക്കാരുടെ അനുഗ്രഹാശിസ്സുകള്‍കൊണ്ടു മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''130 കോടി പൗരന്മാരുള്ള എന്റെ കുടുംബത്തിന്റെ പ്രതീക്ഷകളോടും അഭിലാഷങ്ങളോടും കൂട്ടിയിണക്കപ്പെട്ടിരിക്കുകയാണു ഞാന്‍. ഈ കുടുംബം മാത്രമാണ് എനിക്കുള്ളത്. നിങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാം. ഈ ജീവിതവും നിങ്ങള്‍ക്കുള്ളതാണ്.''- പ്രധാനമന്ത്രി വികാരാധീനനായി പറഞ്ഞു. ഗവണ്‍മെന്റ് എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, എല്ലാവരുടെയും ക്ഷേമത്തിനും, ഓരോ ഇന്ത്യക്കാരന്റെയും യശസിനും, ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കും, ഓരോ ഇന്ത്യക്കാരന്റെയും സമൃദ്ധിക്കും, എല്ലാവര്‍ക്കും സന്തോഷവും സമാധാനവുമുള്ള ജീവിതത്തിനുമായി, എനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2014നു മുമ്പ്, മുന്‍ ഗവണ്‍മെന്റുകള്‍ അഴിമതിയെ വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായി കണക്കാക്കിയിരുന്നെന്നും, അഴിമതിക്കെതിരെ പോരാടുന്നതിനുപകരം, ഗവണ്‍മെന്റ് അതിനു വഴങ്ങുകയായി രുന്നുവെന്നും, പദ്ധതികളുടെ പണം ആവശ്യക്കാരിലെത്തുംമുമ്പു കൊള്ളയടിക്കപ്പെടുന്നതു രാജ്യം നോക്കിനില്‍ക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജന്‍ധന്‍-ആധാര്‍, മൊബൈല്‍ (JAM) എന്നിവ പരസ്പരം ബന്ധിപ്പിച്ചതിന്റെ ഫലമായി ഇന്നു ഗുണഭോക്താവിന്റെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നേരിട്ട് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അടുക്കളയില്‍ പുകശ്വസിക്കേണ്ടി വന്നിരുന്ന സമയത്ത്, ഇന്ന് ഉജ്വല പദ്ധതിയില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നു. നേരത്തെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുക എന്ന നാണക്കേടുണ്ടായിരുന്നു, ഇപ്പോള്‍ പാവപ്പെട്ടവര്‍ക്കു കക്കൂസിന്റെ അന്തസ്സുണ്ട്. നേരത്തെ ചികിത്സയ്ക്കു പണം കണ്ടെത്താനാകാത്ത നിസ്സഹായതയുണ്ടായിരുന്നു. ഇന്ന് എല്ലാ പാവപ്പെട്ടവര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ പിന്തുണയുണ്ട്. നേരത്തെ മുത്തലാക്കിനെക്കുറിച്ചുള്ള ഭയം ഉണ്ടായിരുന്നു, ഇപ്പോള്‍ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടാനുള്ള ധൈര്യമുണ്ട്.
ക്ഷേമപദ്ധതികള്‍, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം (സേവ സുശാസന്‍ ഓര്‍ ഗരീബ് കല്യാണ്‍) എന്നിവ ജനങ്ങള്‍ക്കുള്ള ഗവണ്‍മെന്റ് എന്നതിന്റെ അര്‍ത്ഥം മാറ്റിമറിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജനങ്ങള്‍ക്കു വേണ്ടിയാണു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ഭവന പദ്ധതികളോ സ്‌കോളര്‍ഷിപ്പുകളോ പെന്‍ഷന്‍ പദ്ധതികളോ ഏതുമാകട്ടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിയുടെ വ്യാപ്തി പരമാവധി കുറച്ചു. ശാശ്വതമെന്നു മുമ്പു കരുതിയ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം നല്‍കാനാണു ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കുന്ന ഇടനിലക്കാരെന്ന നിലയിലുള്ള 9 കോടി വ്യാജന്മാരെ ഒഴിവാക്കിയുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം കള്ളപ്പണത്തിന്റെയും ചോര്‍ച്ചയുടെയും തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ശാക്തീകരിക്കുന്നതിലൂടെ പാവപ്പെട്ടവരുടെ പ്രതിദിന ജീവിതദുരിതത്തിന് അറുതി വന്നുവെന്നും തന്റെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ അവന്‍ പുതിയ ഊര്‍ജത്തോടെ ഇടപെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ചിന്തയോടെ നമ്മുടെ ഗവണ്‍മെന്റ് പ്രഥമദിനം മുതല്‍ പാവങ്ങളെ ശാക്തീകരിക്കുന്നതിനു തുടക്കമിട്ടു. അവരുടെ ജീവിതത്തിലെ എല്ലാ ആശങ്കകളും കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതിയുടെ പ്രയോജനം നേടുന്നുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സായുധ സേനയ്ക്കു ഹിമാചലിലെ ഓരോ കുടുംബവും നല്‍കുന്ന സംഭാവനകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കിയതും വിമുക്തഭടന്മാര്‍ക്കു കുടിശ്ശിക നല്‍കിയതും ഈ ഗവണ്‍മെന്റാണെന്നു പറഞ്ഞു. ഹിമാചലിലെ ഓരോ കുടുംബത്തിനും വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തു വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടാകുകയും അത് രാജ്യത്തിന് ഒരുപാടു നാശങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതു നവഭാരതം കെട്ടിപ്പടുക്കാനാണ്; വോട്ടുബാങ്കു സൃഷ്ടിക്കാനല്ല എന്നും അദ്ദേഹം പറഞ്ഞു.
100% ആനുകൂല്യം 100% ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ ഞങ്ങള്‍ മുന്‍കൈയെടുത്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ പരിപൂര്‍ണതയിലെത്തണമെന്നു ഗവണ്‍മെന്റ് പ്രതിജ്ഞയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ''100% ശാക്തീകരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതു വിവേചനവും പ്രീണനവും അവസാനിപ്പിക്കുക എന്നാണ്. 100% ശാക്തീകരണം എന്നാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും ഗവണ്‍മെന്റ്പദ്ധതികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നാണര്‍ഥം.''- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഇന്ത്യ നിര്‍ബന്ധത്തിലൂടെ സൗഹൃദത്തിന്റെ കൈ നീട്ടുന്നില്ലെന്നും പകരം സഹായഹസ്തം നീട്ടുകയാണെന്നും പറഞ്ഞു. കൊറോണ കാലഘട്ടത്തില്‍ പോലും ഞങ്ങള്‍ 150ലധികം രാജ്യങ്ങളിലേക്കു മരുന്നുകളും പ്രതിരോധ മരുന്നുകളും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21-ാം നൂറ്റാണ്ടിലെ ശോഭനമായ ഇന്ത്യക്കുവേണ്ടി, വരും തലമുറകളുടെ ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇല്ലായ്മയല്ല, ആധുനികതയാണ് ഇന്ത്യയുടെ സ്വത്വം. നമ്മുടെ കഴിവിനു മുന്നില്‍ ഒരു ലക്ഷ്യവും അസാധ്യമല്ല. ഇന്നു ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെക്കോര്‍ഡ് വിദേശ നിക്ഷേപമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ന് ഇന്ത്യ കയറ്റുമതിയിലും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ''എല്ലാവരും മുന്നോട്ടുവന്നു നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ പാതയില്‍ അവരവരുടെ പങ്കു വഹിക്കണം''- പ്രധാനമന്ത്രി ഉപസംഹരിച്ചു.
--ND--
जब हमारी सरकार अपने आठ वर्ष पूरे कर रही है, तो मैं अपना संकल्प फिर दोहराउंगा...
हर भारतवासी के सम्मान के लिए, हर भारतवासी की सुरक्षा, हर भारतवासी की समृद्धि के लिए, भारतवासी को सुख-शांति की जिंदगी कैसे मिले, हर किसी का कल्याण करने के लिए जितना काम कर सकूँ, उसको करता रहूं: PM
— PMO India (@PMOIndia) May 31, 2022
2014 से पहले की सरकार ने भ्रष्टाचार को सिस्टम का जरूरी हिस्सा मान लिया था, तब की सरकार भ्रष्टाचार से लड़ने की बजाय उसके आगे घुटने टेक चुकी थी, तब देश देख रहा था कि योजनाओं का पैसा जरूरतमंद तक पहुंचने के पहले ही लुट जाता है: PM @narendramodi
— PMO India (@PMOIndia) May 31, 2022
लेकिन आज चर्चा जन-धन खातों से मिलने वाले फायदों की हो रही है, जनधन-आधार और मोबाइल से बनी त्रिशक्ति की हो रही है।
पहले रसोई में धुआं सहने की मजबूरी थी, आज उज्ज्वला योजना से सिलेंडर पाने की सहूलियत है: PM @narendramodi
— PMO India (@PMOIndia) May 31, 2022
पहले इलाज के लिए पैसे जुटाने की बेबसी थी, आज हर गरीब को आयुष्मान भारत का सहारा है।
पहले ट्रिपल तलाक का डर था, अब अपने अधिकारों की लड़ाई लड़ने का हौसला है: PM @narendramodi
— PMO India (@PMOIndia) May 31, 2022
सेवा, सुशासन और गरीबों के कल्याण के लिए बनी हमारी योजनाओं ने लोगों के लिए सरकार के मायने ही बदल दिए हैं।
अब सरकार माई-बाप नहीं, अब सरकार सेवक है: PM @narendramodi
— PMO India (@PMOIndia) May 31, 2022
पीएम आवास योजना हो, स्कॉलरशिप देना हो या फिर पेंशन योजनाएं, टेक्नोलॉजी की मदद से हमने भ्रष्टाचार का स्कोप कम से कम कर दिया है।
जिन समस्याओं को पहले Permanent मान लिया गया था, हम उसके Permanent Solution देने का प्रयास कर रहे हैं: PM @narendramodi
— PMO India (@PMOIndia) May 31, 2022
गरीब का जब रोजमर्रा का संघर्ष कम होता है, जब वो सशक्त होता है, तब वो अपनी गरीबी दूर करने के लिए नई ऊर्जा के साथ जुट जाता है।
इसी सोच के साथ हमारी सरकार पहले दिन से गरीब को सशक्त करने में जुटी।
हमने उसके जीवन की एक-एक चिंता को कम करने का प्रयास किया: PM @narendramodi
— PMO India (@PMOIndia) May 31, 2022
ये हमारी ही सरकार है जिसने चार दशकों के इंतजार के बाद वन रैंक वन पेंशन को लागू किया, हमारे पूर्व सैनिकों को एरियर का पैसा दिया।
इसका बहुत बड़ा लाभ हिमाचल के हर परिवार को हुआ है: PM @narendramodi
— PMO India (@PMOIndia) May 31, 2022
हमारे देश में दशकों तक वोटबैंक की राजनीति हुई है।
अपना-अपना वोटबैंक बनाने की राजनीति ने देश का बहुत नुकसान किया है।
हम वोटबैंक बनाने के लिए नहीं, नए भारत को बनाने के लिए काम कर रहे हैं: PM @narendramodi
— PMO India (@PMOIndia) May 31, 2022
हमने शत प्रतिशत लाभ, शत प्रतिशत लाभार्थी तक पहुंचाने का बीड़ा उठाया है, लाभार्थियों के सैचुरेशन का प्रण लिया है।
शत प्रतिशत सशक्तिकरण यानि भेदभाव खत्म, सिफारिशें खत्म, तुष्टिकरण खत्म।
शत प्रतिशत सशक्तिकरण यानि हर गरीब को सरकारी योजनाओं का पूरा लाभ: PM @narendramodi
— PMO India (@PMOIndia) May 31, 2022
2014 से पहले जब मैं आपके बीच आता था तो कहता था कि भारत दुनिया से आंख झुकाकर नहीं, आंख मिलाकर बात करेगा।
आज भारत, मजबूरी में दोस्ती का हाथ नहीं बढ़ाता, बल्कि मदद करने के लिए हाथ बढ़ाता है।
कोरोना काल में भी हमने 150 से ज्यादा देशों को दवाइयां भेजी हैं, वैक्सीन भेजी हैं: PM
— PMO India (@PMOIndia) May 31, 2022
हमें 21वीं सदी के बुलंद भारत के लिए, आने वाली पीढ़ियों के उज्ज्वल भविष्य के लिए काम करना है।
एक ऐसा भारत जिसकी पहचान अभाव नहीं बल्कि आधुनिकता हो: PM @narendramodi
— PMO India (@PMOIndia) May 31, 2022
हम भारतवासियों के सामर्थ्य के आगे कोई भी लक्ष्य असंभव नहीं।
आज भारत दुनिया की सबसे तेज़ी से बढ़ती अर्थव्यवस्थाओं में एक है।
आज भारत में रिकॉर्ड विदेशी निवेश हो रहा है, आज भारत रिकॉर्ड एक्सपोर्ट कर रहा है: PM @narendramodi
— PMO India (@PMOIndia) May 31, 2022
(Release ID: 1829738)
Visitor Counter : 226
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada