പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ഗാന്ധിനഗറില്‍ സഹകാര്‍ സെ സമൃദ്ധി പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 MAY 2022 9:57PM by PIB Thiruvananthpuram

ഭാരത് മാതാ കി ജെയ്

ഗുജറാത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ.ഭൂപേന്ദ്ര ഭായി പട്ടേല്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ അമിത് ഭായി ഷാ, മന്‍സുഖ് ഭായി മാന്ദവ്യ, പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ സിആര്‍ പട്ടീല്‍, ഗുജറാത്ത സമന്ത്രിസഭാംഗം ജഗദീഷ് ഭായി വിശ്വകര്‍മ, എംപിമാര്‍ എംഎല്‍എ മാര്‍, ഗുജറാത്തിലെ മറ്റ് മന്ത്രിമാരെ, സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് മുതിര്‍ന്ന നേതാക്കളെ,

ഇതെ സമയത്ത് തന്നെ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസേഴ്‌സ് കോഓപ്പറേറ്റിവ് ലിമിറ്റഡ്(ഇഫ്‌കോ)അങ്കണത്തില്‍ മറ്റൊരു സമാന്തര പരിപാടി കൂടി നടക്കുന്നുണ്ട്്. ഈഫ്‌കോ ചെയര്‍മാന്‍  ദിലീപ് ഭായിക്കും എല്ലാ അംഗങ്ങള്‍ക്കും ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മ മഹാമന്ദിരവുമായി ബന്ധപ്പെട്ട് രാജ്യയത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയരിക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാര്‍ക്കം എന്റെ ആശംസകള്‍. നാം ഇന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നത് സഹകാര്‍ സെ സമൃദ്ധി എന്ന വഷയമാണ്. ഗ്രാമങ്ങളുടെ സ്വാശ്രയത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സഹകരമാണ്. അതിലാണ് ഇന്ത്യയുടെ സ്വാശ്രയ ഊര്‍ജ്ജം.സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കാന്‍ ശ്വശ്രയ ഗ്രാമങ്ങള്‍ ഉണ്ടാകണം. അതുകൊണ്ടാണ് പൂജ്യ ബാപ്പുവും സര്‍ദാര്‍സാഹിബും കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ മാതൃകാ സഹകരണ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടികളുമായി ഇന്ന് നാം മുന്നോട്ട് പോകുന്നത്.  ഇതിനോടകം ഇത്തരം ആറു ഗ്രാമങ്ങള്‍ നാം കണ്ടെത്തി കഴിഞ്ഞു. ഈ ഗ്രാമങ്ങളില്‍ സമ്പൂര്‍ണ സഹകരണ സംവിധാനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.
ഇന്ന് സ്വാശ്രയ കൃഷിക്കു വേണ്ടി രാജ്യത്തെ പ്രഥമ നാനോ യൂറിയ ഫാക്ടറിയുടെ സമര്‍പ്പണം നടക്കവെ, വാസ്തവത്തില്‍ എനിക്ക് അനല്‍പമായ സന്തോഷമായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, ഒരു കൃഷിക്കാരന്‍ ഒരു ചാക്ക് യൂറിയ വാങ്ങാന്‍ പോകുന്നു. അ്‌പ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ പറയാം.ഇപ്പോള്‍ ഒരു ചാക്ക് യൂറിയയുടെ ശേഷി ഒരു കുപ്പിയിലുള്ള യൂറിയായില്‍ ഉണ്ട്. അതായത് അര ലിറ്റര്‍ നാനോ യൂറിയ മതി ഒരു ചാക്ക് പഴയ യൂറിയായ്ക്ക് പകരം.  അത് കൊണ്ടുപോകുന്നതിന്റെ കയറ്റിറക്ക്് ചെലവും  വാഹച കൂലിയും മറ്റും കുത്തനെ കുറയുന്നു. ചെറുകിട കൃഷിക്കാര്‍ക്ക് ഇത് എത്രമാത്രം പ്രയോജനകരമാവും. കാലോളില്‍ സ്ഥാപിതമായിരിക്കുന്ന ഈ ആധുനിക ഫാക്ടറിയുടെ നിര്‍മ്മാണ ശേഷി 1.5 ലക്ഷം കുപ്പി യൂറിയയാണ്. എന്നാല്‍ ഭാവിയില്‍ രാജ്യത്ത് ഇത്തരം എട്ട് ഫാക്ടറികള്‍ കൂടി ഉടന്‍ സ്ഥാപിതമാകും. ഇനി യൂറിയയ്ക്ക് വിദേശ രാജ്യങ്ങളെ കുറച്ചേ ആശ്രയിക്കേണ്ടി വരുള്ളൂ.. രാജ്യത്തിന്റെ പണവും ലാഭം. ഇത് നാനോ യൂറിയക്കു മാത്രമുള്ളതായി പരിമിതപ്പെടുത്തേണ്ടതില്ല. ഭാവിയില്‍ മറ്റു വളങ്ങളും ഇതേ രൂപത്തില്‍ കൃഷിക്കാര്‍ക്കു ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. നമ്മുടെ ശാസ്ത്രജര്‍ ഇതിനായി പരിശ്രമിക്കുന്നു.

സുഹൃത്തുക്കളെ,
വളത്തിന്റെ കാര്യത്തില്‍ നാനോ സാങ്കേതിക വിദ്യയിലൂടെ സ്വാശ്രയരാകുന്നതിന് ഞങ്ങള്‍ സ്വീകരിച്ച നടപടിയുടെ പ്രാധാന്യം രാജ്യത്തെ എല്ലാവരും അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ രണ്ടാമതതെ രാജ്യമാകുന്നു ഇന്ത്യ. എന്നാല്‍ ഉല്‍പാദനത്തില്‍ നാം മൂന്നാം സ്ഥാനത്താണ്. ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്ത്െ യൂറിയ മുഴുവന്‍ കരിഞ്ചന്തയിലേയ്ക്കാണ് പോയിരുന്നത്, ഇതുമൂലം കഷ്ടപ്പാട് അനുഭവിച്ചത് കൃഷിക്കാരാണ്.പുതിയ സാങ്കേതിക വിദ്യയുടെ അഭാവം മൂലം പ്രധാന യൂറിയ ഫാക്ടറികള്‍ അടച്ചിടാനും നിര്‍ബനധിതരായി. അതിനാല്‍ 2014 ല്‍ ഗവണ്‍മെന്റ് രൂപീകൃതമായതിനു ശേഷം  100 ശതമാനം യൂറിയയും വേപ്പിന്‍ പിണ്ണാക്ക് പൊതിഞ്ഞ് കൊടുക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ കൃഷിക്കാര്‍ക്ക് ആവശ്യത്തിനു യൂറിയ ലഭിച്ചു തുടങ്ങി. അതിനുമപ്പുറം  ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ക്കണ്ട്, ഒഡീഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ അടഞ്ഞു കിടന്ന അഞ്ച് വളകമ്പനികള്‍ തുറക്കാനും ഞങ്ങള്‍ മുന്‍ കൈഎടുത്തു. അതില്‍ ഉത്തര്‍പ്രദേശിലെയും തെലുങ്കാനയിലെയും ഫാക്ടറികള്‍ തുറന്നു, ഉല്‍പാദനവും തുടങ്ങി കഴിഞ്ഞു. മറ്റുള്ളവയും വൈകാതെ തുറക്കും.

സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളോളം വളത്തിനായി ഇന്ത്യ വിദേശ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. നമുക്ക് ആവശ്യമുള്ളതിന്റെ നാലില്‍ ഒന്നും നാം ഇറക്കുമതി ചെയ്തു. പൊട്ടാഷ് ഫോസ്‌ഫേറ്റ് എന്നിവ 100 ശതമാനവും വിദേശത്തു നിന്ന് നാം കൊണ്ടുവന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കെറോണ മൂലം അന്താരാഷ്ട്ര വിപണിയില്‍ വളങ്ങളുടെ വില കുത്തനെ ഉയര്‍ന്നു.അതിന്റെ കൂടെ യുദ്ധം കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി.
സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റ് കൃഷിക്കാരുടെ പ്രശ്‌നം മനസിലാക്കി . അന്താരഷ്ട്ര വിപണിയില്‍ എല്ലായിടത്തും നാം വളങ്ങള്‍ക്കായി തിരച്ചില്‍ നടത്തി. പക്ഷെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ പ്രശ്‌നങ്ങള്‍ സ്വയം സഹിക്കാന്‍ ഞങ്ങള്‍ തീരുമാിച്ചു, അത് കൃഷിക്കാരെ ബാധിക്കാതിരിക്കാനും. അതുകൊണ്ടാണ് എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും വളം പ്രതിസന്ധി രാജ്യത്തെ ബാധിക്കാന്‍ ഞങ്ങള്‍ അനുവദിക്കാത്തത്.

സുഹൃത്തുക്കളെ,
ഇന്ത്യ വിദേസത്തുനിന്ന് യൂറിയ ഇറക്കുമതി ചെയ്യുന്നത് 50 കിലോഗ്രാമിന് 3500 രൂപ നിരക്കിലാണ്. ഇത് നാം കൃഷിക്കാര്‍ക്കു നല്‍കുന്നത് 300 രൂപയ്ക്കും. ബാക്കി 3200 രൂപയുടെ നഷ്ടം ഗവണ്‍മെന്റ് സഹിക്കുന്നു.  അതുപോലെ ഡയാമോണിയം ഫോസ്‌ഫേറ്റിന് 50 കിലോഗ്രാമിന്‍മേല്‍ ഗവണ്‍മെന്റ് ഇപ്പോള്‍ 2500 രൂപ നഷ്ടം സഹിക്കുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് കൃഷിക്കാര്‍ വളം സബ്‌സിഡിയായി നല്‍കിയത് ഒരു ലക്ഷത്തി അറുപതിനായിരും കോടി രൂപയാണ്. രാജ്യത്തെ കൃഷിക്കാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാനാണ് ഇത്. ഈ വര്‍ഷം ഇത് രണ്ടു ലക്ഷം കോടിയാകുമെന്നു കണക്കു കൂട്ടുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തെ കൃഷിക്കാരുടെ താല്‍പര്യത്തിനായി ഞങ്ങള്‍ എന്തും ചെയ്യാന്‍ തയാറാണ്. രാജ്യത്തെ കൃഷിക്കാരുടെ ശാക്തീകരണം ഞങ്ങള്‍ ഇനിയും തുടരും. പക്ഷെ 21 -ാം നൂറ്റാണ്ടില്‍ രാജ്യത്തെ കൃഷിക്കാരെ വിദേശ രാജ്യങ്ങളുടെ കാരുണ്യത്തിന് വിട്ടു കൊടുക്കണമോ എന്നു നാം ചിന്തിക്കണം. ഗവണ്‍മെന്റിന്റെ കോടിക്കണക്കിനു രൂപ എന്തിനു വിദേശ രാജ്യങ്ങള്‍ക്കു നല്‍കണം. ഇത് ഇവിടുത്ത കര്‍ഷകര്‍ക്കുള്ളതല്ലേ.  വളങ്ങളുടെ വില അടിക്കടി ഉയരുകയും തന്മൂലം കൃഷിച്ചെലവുകള്‍ വര്‍ധിക്കുകയും  ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം വേണ്ടേ.

സുഹൃത്തുക്കളെ,
കഴിഞ്ഞ ഗവണ്‍മെന്റിന്റെ മുന്നില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ഇതാണ്. ഞാന്‍ തനിയെ അല്ല ഈ പ്രശ്‌നങ്ങള്‍ അഭിമുഖീതകരിച്ചത്. മുമ്പൊക്കെ താല്‍ക്കാലിക പരിഹാര മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ എട്ടു വര്‍ഷമായി നാം എല്ലാ പ്രശ്‌നങ്ങള്‍ക്കും സ്ഥിര പരിഹാരമാണ് കാണുന്നത്. ഉദാഹരണത്തിന് കൊറോണ ഭാവിയില്‍ വരാതിരിക്കാന്‍  ആരോഗ്യ മേഖലയില്‍ നാം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഭക്ഷ്യ എണ്ണയുയടെ പ്രശ്‌നം പരിഹരിക്കാന്‍ പനയെണ്ണ ദൗത്യം പുരോഗമിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിദേശ ആശ്രയത്വം കുറയ്ക്കുന്നതിന്  ജൈവ ഇന്ധനം, ഹരിത ഹൈഡ്രജന്‍, തുടങ്ങിയവയ്ക്കായി നാം ശ്രമിക്കുന്നു. നാനോ സാങ്കേതിക വിദ്യയും നാം ഇതിനായി പരീക്ഷിക്കുന്നുണ്ട്. മറുവശത്തു കൂടി നാം പ്രകൃതി കൃഷിക്കായി കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ശാശ്വത പരിഹാരമാണ്. ഇതിനായി നാം വന്‍ പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ട്.  ഇക്കാര്യത്തില്‍ ഗുജറാത്തിലെ കൃഷിക്കാരെ ഞാന്‍ അഭിനന്ദിക്കുന്നു. ചെറിയ കൃഷിക്കാരന്‍ ആണെങ്കില്‍ പോലും, പകൃതി കൃഷിയിലേയ്ക്കു മാറുന്നു. അവര്‍ക്ക് അതിനുള്ള ധൈര്യമുണ്ട്. ഗുജറാത്തിലെ ലക്ഷക്കണക്കിനു കൃഷിക്കാര്‍ ഇപ്പോള്‍ പ്രകതി കൃഷിയില്‍ സജീവമാണ്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ സ്വാശ്രയത്വത്തെ സംബന്ധിച്ചിടത്തോളം നാം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരം സഹകരണമാണ്. സ്വശ്രയത്വത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണം കൂടിയാണ് ഇത്.  ഗുജറാത്തില്‍ നാം ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.  ഈ വിജയത്തില്‍ നിങ്ങളും ഈ വിജയത്തിന്റെ ഭാഗമാണ്. ഗുജറാത്തിന്റെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ അതികായന്മാരും ഇന്ന് ഇവിടെ സന്നിഹതരാണ്. അവരുടെ മുഖങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. എല്ലാവരും എന്റെ പൂര്‍വകാല സുഹൃത്തുക്കള്‍.  ഈ സഹകരണ ചൈതന്യം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള  നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുന്നത് വലിയ സന്തോഷം തന്നെ.
സുഹൃത്തുക്കളെ,

ഗുജറാത്തിനു ഭാഗ്യമുണ്ട്. നമുക്ക് പൂജ്യനായ ബാപ്പുവിന്റെയും സര്‍ദാര്‍ സാഹിബിന്റെയും നേതൃത്വം ലഭിച്ചിട്ടുണ്ട്. ആദരണീയനായ ബാപ്പു കാണിച്ച സഹകരണത്തിലൂടെ സ്വാശ്രയം എന്ന ആശയം നടപ്പാക്കുന്നതിനായി പ്രവര്‍ത്തിച്ചത് സര്‍ദാര്‍ സാഹിബാണ്. അമിത് ഭായി സൂചിപ്പിച്ചതു പോലെ, സഹകരണത്തെ കുറിച്ചു പറയുമ്പോള്‍ നാം വെങ്കട്ടഭായി മേത്തയെ ഓര്‍മ്മിക്കുക സ്വാഭാവികം. അദ്ദേഹത്തിന്റെ പേരില്‍ ഇന്നും ഗവണ്‍മെന്റ് ഒരു സ്ഥാപനം നടത്തുന്നുണ്ട്. അതും മറന്ന മട്ടിലാണ്. എന്നാല്‍ ഇപ്രാവശ്യം 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി ആ സ്ഥാപനത്തെ നവീകരിക്കാന്‍ നാം ശ്രമിച്ചു വരുന്നു. ഇവിടെ നമുക്ക് ഒരു ഭവന സംഘം ഉണ്ട് അതും സഹകരണ സംഘമാണ്. അതാണ് ഈ ആശയത്തിന്റെ ഇവിടുത്തെ ആദ്യ പരീക്ഷണം. പ്രീതം നഗര്‍, പല്‍ഡി എന്നിവയും ഉദാഹരണമാണ്. ഇതാണ് രാജ്യത്തെ പ്രഥമ ഭവന സഹകരണ പദ്ധതി.

സുഹൃത്തുക്കളെ,
സഹകരണ മേഖലയില്‍ അമൂല്‍ ഒരു അടയാളമാണ്. ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശ്രക്തി, ബാന്‍ഡായി  ലോകത്തില്‍  അവതരിപ്പിച്ചത് അമൂലാണ്. ക്ഷീര മേഖല, പഞ്ചസാര, ബാങ്കിംങ് തുടങ്ങിയ മേഖലകളില്‍ എല്ലാം ഗുജറാത്തിന് സഹകരണത്തിന്റെ വിജയ ഗാഥകള്‍ ഉണ്ട്. അടുത്ത നാളില്‍ പഴം പച്ചക്കറി മേഖലയില്‍ പോലും സഹകരണ പ്രസ്ഥാനത്തിന്റെ  സാധ്യത വര്‍ധിച്ചിട്ടുണ്ട്.

സഹോദരി സഹോദരന്മാരെ,
സഹകരണ പ്രസ്ഥാനത്തിന്റെ വിജയകരമായ അനുഭവങ്ങള്‍  രാജ്യത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള വലിയ ഒരു മാതൃകയാണ്. ക്ഷീര മേഖലയുടെ ഉദാഹരണം നമുക്കു മുന്നില്‍ ഉണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്ഷീര ഉല്‍പാദക രാജ്യം ഇന്ത്യയാണ്.  അതിന്റെ മുഖ്യ ശില്‍പി ഗുജറാത്തും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്ഡ നല്‍കി കൊണ്ട് ഈ മേഖല അതിവേഗത്തില്‍ വളരുന്നു. ഇന്ന് ഇന്ത്യ പ്രതിവര്‍ഷം എട്ടു ലക്ഷം കോടി രൂപയുടെ പാല്‍ ഉല്‍പാദിപ്പിക്കുന്നു. ഇത് പ്രധാനമായും നമ്മുടെ അമ്മമാരും സഹോദരിമാരും പ്രവൃത്തി ചെയ്യുന്ന ഒരു മേഖലയാണ്. നെല്ലും ഗോതമ്പും ചേരുന്ന  വിപണി പോലും പാല്‍ ഉല്‍പാദന മൂല്യത്തിലും കുറവാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തി പാല്‍ ഉല്‍പാദനമാണ്. അതുപോലെ മൃഗപരിപാല മേഖലയുടെ വിപണി മൂല്യം 9.5 ലക്ഷം കോടിയാണ്.

സുഹൃത്തുക്കളെ,
ഗുജറാത്തിലെ ഗ്രാമങ്ങളുടെ വളര്‍ച്ചയ്ക്കു പിന്നില്‍ സഹകര ക്ഷീര മേഖലയാണ്. ഇത് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഒരു കാലത്ത് കച്ചിലെയും സൗരാഷ്ട്രയിലെയും പാല്‍ ഉല്‍പാദനം നിര്‍ത്താന്‍ തുടങ്ങിയതാണ്. അതിനു പിന്നില്‍ നിയമപരമല്ലാത്ത നടപടികളായിരുന്നു. ഞാന്‍ പറഞ്ഞു, അമൂലിന് വളരാമെങ്കില്‍ ക്ഷീര വ്യവസായത്തിന് കച്ചിലും അംറേലിയിലും വളരാന്‍ സാധിക്കും.എന്തിനു നിയന്ത്രണം വയ്ക്കുന്നു. ഇന്ന് ഗുജറാത്തില്‍ പാല്‍ അധിഷ്ടിത വ്യവസായങ്ങള്‍ വന്‍ തോതില്‍ വ്യാപിച്ചിരിക്കുന്നു. സഹകരണ മേഖലയ്ക്കു വളരാന്‍ ഗവണ്‍മെന്റ് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു. ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ ചിലര്‍ വിചാരിക്കും വിമര്‍ശിക്കുകയാണ് എന്ന്. അല്ല. വിമര്‍ശിക്കുകയല്ല. ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നു, നിങ്ങളെ പോലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബാക്കി പ്രവൃത്തികള്‍ ചെയ്തു പൂര്‍ത്തിയാക്കുന്നു. അല്ലെങ്കില്‍ നമ്മുടെ കൃഷിക്കാരായ സഹോദരങ്ങള്‍.  സഹകരമ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ക്ഷീരോത്പാദകര്‍ ക്ഷീര വ്യവസായമാണ് ചെയ്യുന്നത്. അത് പരസ്പര ബന്ധിതമാണ്. അതാണ് മികച്ച വിതരണ മൂല്യ ശൃംഖല സൃഷ്ടിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ,
ഏറ്റവും വലിയ സംഗതി , ക്ഷീര മേഖലയില്‍ ഉള്ളവരെല്ലാം ചെറിയ കര്‍ഷകരാണ് എന്നതത്രെ. ഞാന്‍ മുമ്പ് പറഞ്ഞതു പോലെ നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്. ഗുജറാത്തിലെ 70 ലക്ഷം സഹോദരിമാര്‍, 50 ലക്ഷം കുടുംബങ്ങള്‍ ഇന്ന് ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഗുജറാത്തില്‍ നമ്മുടെ അമ്മമാരും സഹോദരിമാരും ചേര്‍ന്ന് 5500 ക്ഷാരോദ്പാദക സഹകരണ സംഘങ്ങള്‍ നടത്തുന്നു. അമൂല്‍ പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡിനു പിന്നുലും അവരാണ് നിര്‍ണായക പങ്ക് വഹിക്കുന്നത്. ഗുജറാത്തിലെ സ്ത്രീകളുടെ സംരംഭങ്ങളില്‍ സഹകരണ പ്രസ്ഥാനം പുതുമാനങ്ങള്‍ സൃഷ്ടിച്ചു എന്നു പറയാം. ലിജ്ജത് പപ്പടത്തെ കുറിച്ച് കേട്ടിട്ടില്ലേ.  ഗോത്രമേഖലയില്‍ അമ്മമാരും സഹോദരിമാരും ചേര്‍ന്ന് ആരംഭിച്ചതാണ്. ഇന്ന് അന്താരാഷ്ട്ര ബ്രാന്‍ഡാണ്. ലോകത്ത് എല്ലായിടത്തും എത്തിയരിക്കുന്നു. വളര്‍ന്നു എങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അതിനു ലഭിച്ചിട്ടില്ല.കഴിഞ്ഞ തവണ അതിന്റെ സ്ഥാപകരില്‍ ഒരാള്‍ക്ക് ഞങ്ങള്‍ പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചു. ഇപ്പോള്‍ അവര്‍ക്ക് 90 വയസുണ്ട്. ഗുജറാത്തുകാരിയാണ്. മുബെയിലാണ് ഇന്ന് താമസം. അവര്‍ എന്നെ അനുഗ്രഹം കൊണ്ട് മൂടി.അമൂല്‍ പോലെയാണ് ലിജ്ജത് പപ്പടവും ബ്രാന്‍ഡായത്. ഇന്ന് അമ്മമാരുടെയും സഹോദരിമാരുടെയും കഴിവ് സഹകരണ മേഖലയില്‍ നമുക്ക് കാണാന്‍ സാധിക്കും.

സുഹൃത്തുക്കളെ,
ഇന്ന് സബ്കാ സാത്, സബ് കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യം പിന്തുടരുകയാണ്. ഇതാണ് സഹകരമ മേഖലയുടെ ആത്മാവ്. ആസാദി കാ അമൃതകാലത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് സഹകരണ ചൈതന്യവുമായി നാം മുന്നോട്ടു പോകുകയാണ്.   ഈ ലക്ഷ്യങ്ങളോടെയാണ് നാം പ്രത്യേക സഹകരണ മന്ത്രാലയം തന്നെ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് സഹകരണ അധിഷ്ടിത അടിസ്ഥാന സാമ്പത്തിക മാതൃക  ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇത്. ഇതിനായി പല നടപടികളും സ്വീകരിച്ചു വരുന്നു. സഹകരണ സംഘങ്ങളെ വിപണിയില്‍ മത്സരിപ്പിക്കുന്നതിനു നാം ശ്രമിക്കുകയാണ്. ഇതിനായി കഴിഞ്ഞ കുറെ വര്ഞഷമായി നമ്മള്‍ നികുതി ഇളവിലൂടെ സഹകരണ സംഘങ്ങളെ സഹായിക്കുന്നു. അമാത ഭായി ഇതു പരാമര്‍സിച്ചിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് ഉല്‍പാദക സംഘങ്ങളുടെ തുല്യ പദവിയാണ് നല്‍കുന്നത്. ഇത് സഹകരണ സംഘങ്ങളുടെ വളര്‍ച്ചയെ സഹായിക്കും.

സുഹൃത്തുക്കളെ,
സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകള്‍ എന്നിവയെ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ  ഇതു സംബന്ധിച്ച പ്രവൃത്തികള്‍ പ്രശംസനീയമാണ്. ഞാന്‍ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക്  ആദായ നികുതി ചുമത്തിയിരുന്നു. ഞാന്‍ അന്ന് കേന്ദ്രത്തിനു കത്തെഴുതി. പക്ഷെ ഫലമുണ്ടായില്ല.  പക്ഷെ ഞങ്ങള്‍ ആ പ്രശ്‌നം ഇന്നു പരിഹരിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,
ഏകദേശം 8 ലക്ഷം കൃഷിക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കുകള്‍ റൂപെയ് കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി അറിയാന്‍ സാധിച്ചു. മറ്റ് ബാങ്കുകളെ പോലെ ഓണ്‍ലൈന്‍ ബാങ്കിംങ് ഇവിടെയും കൃഷിക്കാര്‍ക്ക് ലഭ്യമാണ്. രാജ്യത്തെ 63000 കാര്‍ഷിക വായ്പാ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കപ്പെടുന്നതോടെ  നമ്മുടെ സഹകരണ മേഖലയുടെ മുഖഛായ തന്നെ പൂര്‍ണമായി മാറും. ഇതിന്റെ പ്രയോജനം കൃഷിക്കാര്‍ക്കാണ്. ഒരു നല്ല വാര്‍ത്ത കൂടു ഉണ്ട്.  നിരവധി സഹകാരികള്‍ ഗവണ്‍മെന്റിന്റെ ജെം പോര്‍ട്ടല്‍ ഉപയോഗിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ഇത് സുതാര്യത കൊണ്ടുവരും. ചെലവ് കുറയ്ക്കും. ആ സഹകാരികളോട് ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ

സഹകരണ മേഖലയുടെ ശക്തി വിശ്വാസവും സഹകരണവും മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രസ്ഥാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുമാണ്.  ഇന്ത്യയുടെ ആസാദി കാ അമൃത കാലത്തിന്റെ ഉറപ്പാണ് ഇത്. ചെറിയവരെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ കൃഷിക്കാര്‍ ശാക്തീകരിക്കപ്പെടണം.ചെറുകിട വ്യവസായങ്ങള്‍ സ്വാശ്രയ ഇന്ത്യയുടെ വിതരണ ശൃംഖലയാകണം.ഡിജിറ്റള്‍ സാങ്കേതിക വിദ്യ നമ്മുടെ ചെറുകിട വ്യാപാരികള്‍ക്കും ലഭ്യമാകണം. അ്പപോള്‍ രാജ്യത്തെ എല്ലാ വ്യാപാരികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കും. ഇത് ഇന്ത്യയുടെ ഇ കൊമേഴ്‌സ് വിപണിയെ ശാക്തീകരിക്കും.

സുഹൃത്തുക്കളെ,
ഗുജറാത്തിന് വ്യാപാര വ്യവസായ പാരമ്പര്യമുണ്ട്. വിഷമ ഘട്ടത്തിലും എങ്ങിനെ ബിസിനസ് കൈകാര്യം ചെയ്യുന്നു എന്നതാണ് നല്ല ബിസിനസുകാരന്റഎ കഴിവ്. അതുപോലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ് ഗവണ്‍മെന്റിന്റെ ഇതിനുള്ള കഴിവ്. സഹകരണ ചൈതന്യം ഈ പ്രതിജ്ഞകള്‍ പാലിക്കുന്നതിന് നമ്മെ സഹായിക്കും. ഭൂപേന്ദ്ര ഭായി സൂചിപ്പിച്ചു, നിസഹകരണമാണ് നമുക്ക് സ്വാതന്ത്ര്യം നേടി തന്നത്. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം പുരോഗതിക്ക് ആയുധമായത് സഹകരണവും. നമുക്ക് ഈ പാതയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാം. രാജ്യത്തെ മുഴുവന്‍ ആളുകളെയും ഇതില്‍ പങ്കാളികളാക്കാം. സഹകരണ മേഖലയിലെ പ്രഗത്ഭമതികളെ കാണുവാന്‍ അവസരം നല്‍കിയതിന് ഗുജറാത്ത് ഗവണ്‍മെന്റിന് ഞാന്‍ നന്ദി പറയുന്നു.ഞാന്‍ മുമ്പ് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ അവര്‍ പരാതികളുമായി വന്നിരുന്നു.ഇന്ന് റിപ്പോര്‍ട്ട് കാര്‍ഡുകളുമായിട്ടാണ് അവരുടെ വരവ്. നാം ഇതാ ചുരുങ്ങിയ സമയം കൊണ്ട് ഇവിടെ എത്തിയിരിക്കുന്നു.സമൂഹത്തെ ഈ നിലയില്‍ എത്തിച്ചിരിക്കുന്നു. സംഘത്തെ ഇവിടെ എത്തിച്ചിരിക്കുന്നു. മുമ്പ് നമ്മുടെ വിറ്റുവരവ് ഇതായിരുന്നു. ഇന്ന് നമ്മുടെ വിറ്റുവരവ് ഇത്രത്തോളം ഉണ്ട്.  ചെറിയ സംഘങ്ങളുടെ ആളുകള്‍ ഒന്നിച്ചു കാണുമ്പോള്‍ പറയുമായിരുന്നു, ഞങ്ങള്‍ക്ക് കമ്പൂട്ടര്‍ ഉണ്ട് എന്ന്. ഗുജറാത്തിലെ സഹകരണ മേഖല അഭിമാനത്തിന് വക നല്‍കുന്നു.അതാണ് മാറ്റം.നിങ്ങളുടെ കഠിനാധ്വാനത്തിനു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.നിങ്ങളുടെ മഹത്തായ പാരമ്പര്യത്തെ ഞാന്‍ നമിക്കുന്നു.നാം സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാര്‍ഷിക ആഘോഷിക്കുകയാണ്. മുന്‍ തലമുറ നട്ട വിത്ത് വളര്‍ന്ന് ഇന്ന വലിയ ആല്‍ മരമായി മാറിയിരിക്കുന്നു. ഗുജറാത്ത് വളര്‍ന്ന് സാമ്പത്തിക മേഖലയിലും സഹകരണ മേഖലയിലും ആധിപത്യം പുലര്‍ത്തുന്നു. ഈ സന്തോഷത്തെടെ, നിങ്ങളോടു എന്റെ ഹൃദയാന്തരാളത്തില്‍ നിന്നു പുറപ്പെടുന്ന നന്ദയോടെ ഞാന്‍ എന്റെ പ്രസംഗം അവവസാനിപ്പിക്കുന്നു,

എന്നോടൊപ്പം ഉച്ചത്തില്‍ പറയുക
ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്‌

--ND--
 



(Release ID: 1829614) Visitor Counter : 128