പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെ സിംലയിൽ 'ഗരീബ് കല്യാണ്‍ സമ്മേളന'ത്തില്‍ പങ്കെടുക്കും


മോദി ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നന്ന വേളയിലാണ് രാജ്യത്തുടനീളം ഗരീബ് കല്യാണ്‍ സമ്മേളനം സംഘടിപ്പിക്കുന്നത്

രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന് ചടങ്ങു് സാക്ഷ്യം വഹിക്കും

ഒന്‍പത് കേന്ദ്ര മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും പരിപാടികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും

പിഎം-കിസാന്റെ പതിനൊന്നാം ഗഡുവും പ്രധാനമന്ത്രി വിതരണം ചെയ്യും


Posted On: 30 MAY 2022 12:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മേയ് 31 ന് ഹിമാചല്‍ പ്രദേശിലെ സിംല സന്ദര്‍ശിക്കും. രാവിലെ  11 മണിക്ക് പ്രധാനമന്ത്രി 'ഗരീബ് കല്യാണ്‍ സമ്മേളന'ത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് അടയാളപ്പെടുത്തുന്നതിനായാണ് പുതുമയുള്ള ഈ പൊതുപരിപാടി. സംസ്ഥാന തലസ്ഥാനങ്ങള്‍ ജില്ലാ ആസ്ഥാനങ്ങള്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കും. ഗവണ്‍മെന്റ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രതികരണം അറിയുന്നതിനായി രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയെന്നതാണ് സമ്മേളനം വിഭാവനചെയ്യുന്നത്.

രാജ്യത്തുടനീളം മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് രാവിലെ 9.45ന് 'ഗരീബ് കല്യാണ്‍ സമ്മേളനം' ആരംഭിക്കും. ഏകദേശം 11:00 മണിയോടെ പ്രധാനമന്ത്രി പരിപാടിയില്‍ ചേരുന്നമ്പോള്‍, സംസ്ഥാന, പ്രാദേശിക തലത്തിലുള്ള വിവിധ പരിപാടികള്‍ പരിഗണിക്കപ്പെട്ടു കഴിയുകയും സമ്മേളനം ദേശീയതലത്തിലേക്കാകുകയും ചെയ്യും. സമ്മേളനത്തില്‍, കേന്ദ്രഗവണ്‍മെന്റിന്റെ ഒന്‍പത് മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ വിവിധ പരിപാടികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കുകയും ചെയ്യും.
ജനങ്ങളുടെ ജീവിതത്തില്‍ ക്ഷേമപദ്ധതികളുടെ സ്വാധീനം മനസ്സിലാക്കാനും വിവിധ ഗവണ്‍മെന്റ് പരിപാടികളുമായി ഒരുമിപ്പിക്കലിന്റെയും പരിപൂര്‍ണ്ണതിയില്‍ എത്തിക്കുന്നതിന്റെയും സാദ്ധ്യതകളെക്കുറിച്ച് പൊതുജനങ്ങളുടെ സ്വതന്ത്രവും വ്യക്തവുമായ പ്രതികരണം ആരായാനുമാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന തടസരഹിതമായ ആശയവിനിമയം നടത്തുന്ന ഈ പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിന് ഗവണ്‍മെന്റ് പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള പരിശ്രമമാണ് ഇത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ 11-ാം ഗഡു സാമ്പത്തിക ആനുകൂല്യവും പ്രധാനമന്ത്രി വിതരണം ചെയ്യും . ഇത് ഗുണഭോക്താക്കളായ ഏകദേശം പത്തുകോടി കര്‍ഷക കുടുംബങ്ങള്‍ക്കുള്ള 21,000 കോടി രൂപ കൈമാറ്റം ചെയ്യാന്‍ സഹായിക്കും. ഈ അവസരത്തില്‍, പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള (പിഎം-കിസാന്‍) ഗുണഭോക്താക്കളുമായും സംവദിക്കും.

 

-ND-(Release ID: 1829399) Visitor Counter : 150