പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈദരാബാദ് ഐ.എസ്.ബിയില്‍ 2022ലെ പി.ജി.പി ക്ലാസിന്റെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുരാജ്യത്തിന്റെ സാമ്പത്തിക, വ്യാപാര മേഖലകളില്‍ ഐ.എസ്.ബിയിലെ വിദ്യാര്‍ത്ഥികളുടെ പങ്ക് അംഗീകരിച്ചു


''ഇന്ത്യ എന്നാല്‍ വ്യാപാരമാണെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു''


''നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളെ രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''


'' കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരത മൂലം, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം രാജ്യത്തുണ്ടാകുകയും പരിഷ്‌കാരങ്ങളില്‍ നിന്നും വലിയ തീരുമാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു''


'' ഗവണ്‍മെന്റ് പരിഷ്‌കരിക്കുന്നു; ബ്യൂറോക്രസി പ്രവര്‍ത്തിക്കുന്നു ജനങ്ങളുടെ പങ്കാളിത്തം പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ''


''ഇന്ത്യയെ ഭാവിയിലേക്ക്-സജ്ജമാക്കാന്‍, ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ബിസിനസ് പ്രൊഫഷണലുകളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്''

Posted On: 26 MAY 2022 3:41PM by PIB Thiruvananthpuram

ഐ.എസ്.ബി (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്) ഹൈദരാബാദ് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും 2022 ലെ പി.ജി.പി (ബിരുദാനന്തര ബിരുദ)  ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിനെ അഭിസംബോധനചെയ്യുകയും ചെയ്തു.

തുടക്കത്തില്‍തന്നെ, ഈ സ്ഥാപനത്തെ ഇന്നത്തെ പ്രതാപത്തിലേക്ക് കൊണ്ടുപോകുന്നതിന് സംഭാവന നല്‍കിയവര്‍ക്ക് പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു. 2001-ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഈ സ്ഥാപനം രാജ്യത്തിന് സമര്‍പ്പിച്ചത് അദ്ദേഹം അനുസ്മരിച്ചു. അതുമുതല്‍ 50,000-ത്തിലധികം എക്‌സിക്യൂട്ടീവുകള്‍ ഐ.എസ്.ബിയില്‍ നിന്ന് വിജയം നേടി പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളില്‍ ഒന്നാണ് ഐ.എസ്.ബി. ഇവിടെ  വിജയം നേടി പുറത്തുവന്ന പ്രൊഫഷണലുകള്‍ മുന്‍നിര കമ്പനികളെ നയിക്കുകയും രാജ്യത്തിന്റെ വ്യാപരത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുകയും യൂണികോണുകള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ''ഇത് ഐ.എസ്.ബിയുടെ ഒരു നേട്ടവും രാജ്യത്തിനാകെ അഭിമാനകരവുമാണ്'' അദ്ദേഹം പറഞ്ഞു.

ജി 20 രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ ഉപഭോക്താക്കളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത്് ഇന്ത്യയാണ്. ആഗോള ചില്ലറവില്‍പ്പന സൂചികയിലും ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയിലാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയും ഇന്ത്യയിലാണ്. വളര്‍ച്ചയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ ഇന്ന് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നേരിട്ടുള്ള വിദേശ നിക്ഷേപം  ഇന്ത്യയിലേക്ക്എത്തി. ഇന്ത്യ എന്നാല്‍ വ്യാപാരമാണെന്ന് ഇന്ന് ലോകം തിരിച്ചറിയുകയാണ്.

ഇന്ത്യന്‍ പരിഹാരങ്ങള്‍ പലപ്പോഴും ആഗോളതലത്തില്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, ''ഇന്ന് ഈ സുപ്രധാന ദിനത്തില്‍, നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളെ രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു'', അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എല്ലായ്‌പ്പോഴും പരിഷ്‌കരണത്തിന്റെ ആവശ്യകത അനുഭവപ്പെട്ടിരുന്നു; എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന രാഷ്ട്രീയ അസ്ഥിരത മൂലം, വളരെക്കാലം രാജ്യം രാഷ്ടീയ ഇച്ഛാശക്തിയുടെ അഭാവം അനുഭവിച്ചു. ഇക്കാരണത്താല്‍, രാജ്യം പരിഷ്‌കാരങ്ങളില്‍ നിന്നും വലിയ തീരുമാനങ്ങളില്‍ നിന്നും അകന്നു നിന്നു. 2014 മുതല്‍, നമ്മുടെ രാജ്യം രാഷ്ട്രീയ ഇച്ഛാശക്തി കാണുകയും പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും ചെയ്യുന്നു. നിശ്ചയദാര്‍ഢ്യത്തോടെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ പൊതുജനപിന്തുണയും ജനപ്രതീയും ഉറപ്പാണ്. ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം നല്‍കി.

ആരോഗ്യമേഖലയുടെ പ്രതിരോധശേഷിയും കരുത്തും മഹാമാരികാലത്ത് തെളിയിക്കപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനുകളെ സംബന്ധിച്ചാണെങ്കില്‍, വിദേശ വാക്‌സിനുകള്‍ ലഭ്യമാകുമോ ഇല്ലയോ എന്ന ആശങ്ക ഇവിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യ തങ്ങളുടെ വാക്‌സിനുകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍ 190 കോടിയിലധികം ഡോസുകള്‍ നല്‍കുന്നതിനായി വളരെയധികം വാക്‌സിനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തെ 100 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയും വാക്‌സിനുകള്‍ അയച്ചിട്ടുമുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വിപുലീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ബ്യൂറോക്രസിയും പരിഷ്‌കരണ പ്രക്രിയയില്‍ ഉറച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ പദ്ധതിയുടെ വിജയത്തിലെ ജനപങ്കാളിത്തത്തെയും അദ്ദേഹം അംഗീകരിച്ചു. ജനങ്ങള്‍ സഹകരിക്കുമ്പോള്‍ മികച്ചതും വേഗതിയിലുമുള്ള ഫലമുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് പരിഷ്‌കരിക്കുന്നു ബ്യൂറോക്രസി പ്രവര്‍ത്തിക്കുന്നു ജനങ്ങളുടെ പങ്കാളിത്തം പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു എന്നതാണ് ഇപ്പോള്‍ വ്യവസ്ഥ. പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവയുടെ ഈ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം ഐ.എസ്.ബി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

എല്ലാ കായിക ഇനങ്ങളിലും 2014ന് ശേഷം അസാമാന്യ പ്രകടനം കാഴ്ചവെക്കുന്നത് നമ്മുടെ കായികതാരങ്ങളുടെ ആത്മവിശ്വാസം കൊണ്ടാണെന്ന ഏറ്റവും പ്രധാന കാരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശരിയായ പ്രതിഭകളെ കണ്ടെത്തുമ്പോള്‍, കഴിവുകള്‍ക്ക് ശരിയായി കൈകൊടുക്കുമ്പോള്‍, സുതാര്യമായ തെരഞ്ഞെടുപ്പും പരിശീലനത്തിനും മത്സരത്തിനും മികച്ച അടിസ്ഥാന  സൗകര്യങ്ങളും ലഭ്യമാകുമ്പോള്‍ ആത്മവിശ്വാസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖേലോ ഇന്ത്യ, ടോപ്‌സ് പദ്ധതി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ മൂലം കായികമേഖലയിലുണ്ടായിട്ടുള്ള പരിവര്‍ത്തനം നമ്മുടെ കണ്‍മുന്നില്‍ തന്നെ കാണാന്‍ കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ, പൊതുനയ മേഖലയിലെ പ്രകടനം, മൂല്യവര്‍ദ്ധന, ഉല്‍പ്പാദനക്ഷമത, പ്രചോദനം എന്നിവയുടെ മികച്ച ഉദാഹരണമായി അദ്ദേഹം വികസനം കാംക്ഷിക്കുന്ന ജില്ലാ പദ്ധതി ഉദ്ധരിച്ചു.

ഔപചാരികവും അനൗപചാരികവും ചെറുതും വലുതുമായ വ്യാപാരങ്ങള്‍ അവരുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മാറിക്കൊണ്ടിരിക്കുന്ന വ്യാപാര ഭൂദൃശ്യത്തെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്തി. ചെറുകിട വ്യവസായങ്ങള്‍ക്ക് വളരാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ പ്രാദേശിക, ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിന് അവരെ സഹായിക്കേണ്ടതിനെക്കുറിച്ചും പറഞ്ഞു. ഇന്ത്യയെ ഭാവിയിലേക്ക്-സജ്ജമാക്കാന്‍, ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് നാം ഉറപ്പാക്കണമെന്ന് അവരുടെ അപാരമായ കഴിവുകള്‍ക്ക് അടിവരയിടിക്കൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഐ.എസ്.ബി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് വലിയ പങ്കുണ്ടെന്നതും അദ്ദേഹം ഉറപ്പാക്കി. ''നിങ്ങള്‍ എല്ലാ ബിസിനസ് പ്രൊഫഷണലുകള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഇത് രാജ്യത്തോടുള്ള നിങ്ങളുടെ സേവനത്തിന്റെ മഹത്തായ മാതൃകയായിരിക്കും'', അദ്ദേഹം പറഞ്ഞു.

--ND-- 

साल 2001 में अटल जी ने इसे देश को समर्पित किया था।

तब से लेकर आज तक लगभग 50 हज़ार एक्ज़ीक्यूटिव यहां से ट्रेन होकर निकले हैं।

आज ISB एशिया के टॉप बिजनेस स्कूलों में से एक है: PM @narendramodi

— PMO India (@PMOIndia) May 26, 2022

ISB से निकले प्रोफेशनल्स देश के बिजनेस को गति दे रहे हैं, बड़ी-बड़ी कंपनियों का मैनेजमेंट संभाल रहे हैं।

यहां के Students ने सैकड़ों startups बनाए हैं, अनेकों यूनिकॉर्न्स के निर्माण में उनकी भूमिका रही है।

ये ISB के लिए उपलब्धि तो है ही पूरे देश के लिए गर्व का विषय है: PM

— PMO India (@PMOIndia) May 26, 2022

आज भारत G20 देशों के समूह में Fastest Growing Economy है।

Smartphone Data Consumer के मामले में भारत पहले नंबर पर है।

Internet Users की संख्या को देखें तो भारत दुनिया में दूसरे नंबर पर है: PM @narendramodi

— PMO India (@PMOIndia) May 26, 2022

Global Retail Index में भी भारत दुनिया में दूसरे नंबर पर है।

दुनिया का तीसरा सबसे बड़ा Startup Ecosystem भारत में है।

दुनिया का तीसरा सबसे बड़ा Consumer Market भारत में है: PM @narendramodi

— PMO India (@PMOIndia) May 26, 2022

भारत आज ग्रोथ के एक बड़े केंद्र के रूप में उभर रहा है।

पिछले साल भारत में अब तक का सबसे ज्यादा, रेकॉर्ड FDI आया।

आज दुनिया ये महसूस कर रही है कि India means business: PM @narendramodi

— PMO India (@PMOIndia) May 26, 2022

हम अक्सर Indian solutions को Globally Implement होते हुए देखते हैं।

इसलिए मैं आज इस महत्वपूर्ण दिन पर आपसे कहूंगा कि आप अपने व्यक्तिगत लक्ष्यों को, देश के लक्ष्यों के साथ जोड़िए: PM @narendramodi

— PMO India (@PMOIndia) May 26, 2022

हमारे देश में रिफॉर्म की ज़रूरत तो हमेशा से महसूस की जाती रही थी लेकिन Political willpower की हमेशा कमी रहती थी।

पिछले तीन दशकों में लगातार बनी रही राजनीतिक अस्थिरता के कारण देश ने लंबे समय तक Political willpower की कमी देखी: PM @narendramodi

— PMO India (@PMOIndia) May 26, 2022

इस वजह से देश reforms से, बड़े फैसले लेने से दूर ही रहा।

2014 के बाद से हमारा देश राजनीतिक इच्छाशक्ति को भी देख रहा है और लगातार Reforms भी हो रहे हैं: PM @narendramodi

— PMO India (@PMOIndia) May 26, 2022

कोविड vaccines के लिए तो हमारे यहां चिंता जताई जा रही थी कि विदेशी वैक्सीन मिल पाएगी भी या नहीं।

लेकिन हमने अपनी vaccines तैयार कीं। इतनी vaccines बनाईं कि भारत में भी 190 करोड़ से ज्यादा डोज़ लगाई जा चुकी हैं।

भारत ने दुनिया के 100 से अधिक देशों को भी वैक्सीन्स भेजी हैं: PM

— PMO India (@PMOIndia) May 26, 2022

क्या कारण है कि 2014 के बाद हमें खेल के हर मैदान में अभूतपूर्व प्रदर्शन देखने को मिल रहा है?

इसका सबसे बड़ा कारण है हमारे एथलीट्स का आत्मविश्वास: PM @narendramodi

— PMO India (@PMOIndia) May 26, 2022

आत्मविश्वास तब आता है, जब सही टैलेंट की खोज होती है,

जब टैलेंट की handholding होती है,

जब एक Transparent selection होता है,

ट्रेनिंग का, कंपीटिशन का एक बेहतर इंफ्रास्ट्रक्चर मिलता है: PM @narendramodi

— PMO India (@PMOIndia) May 26, 2022

भारत को future-ready बनाने के लिए हमें ये सुनिश्चित करना होगा कि भारत आत्मनिर्भर बने।

इसमें आप सभी बिजनेस प्रोफेशनल्स की बड़ी भूमिका है।

और ये आपके लिए एक तरह से देश की सेवा का उत्तम उदाहरण होगा: PM @narendramodi

— PMO India (@PMOIndia) May 26, 2022

***(Release ID: 1828514) Visitor Counter : 144