ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ലോകാരോഗ്യ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തെ ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു



''വാക്‌സിനുകളുടെയും മരുന്നുകളുടെയും തുല്യമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കുമുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ പ്രതിരോധശേഷിയുള്ള ആഗോള ആരോഗ്യ സുരക്ഷാ നിര്‍മ്മിതികൾക്ക് ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയതുപോലെ, ഒരു പ്രതിരോധശേഷിയുള്ള ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടതുണ്ട്''

ഇന്ത്യയുടെ നിയമപരമായ അധികാരികള്‍ പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട ആധികാരിക കണക്കുകള്‍ അവഗണിച്ച് വിവിധ കാരണങ്ങളാലുമുള്ള മരണങ്ങളെ അധികമായി ഉയര്‍ത്തിക്കാട്ടിയ ലോകാരോഗ്യ സംഘടനയുടെ സമീപകാല പ്രവര്‍ത്തനത്തില്‍ ഇന്ത്യ നടുക്കവും ആശങ്കയും അറിയിച്ചു

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആരോഗ്യ മന്ത്രിമാരുടെ പ്രാതിനിധ്യസഭയായ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലൂടെ, കൂട്ടായ നിരാശ അറിയിച്ചു.

സമാധാനത്തേയും ആരോഗ്യത്തേയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ ആശയം കാലാനുസൃതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു, സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാധ്യമല്ല: ഡോ. മാണ്ഡവ്യ


Posted On: 23 MAY 2022 9:33PM by PIB Thiruvananthpuram

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തിൽ  നടത്തിയ ചരിത്രപരമായ അഭിസംബോധനയില്‍
കൂടുതല്‍ പ്രതിരോധശേഷിയുള്ള ആഗോള ആരോഗ്യ സുരക്ഷാ നിർമ്മിതി  കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, രാസവളം മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഉദ്‌ബോധിപ്പിച്ചു. ''വാക്‌സിനുകളുടെയും മരുന്നുകളുടെയും തുല്യമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കുമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും    ഇന്ത്യൻ  പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയത് പോലെ, കൂടുതല്‍ പ്രതിരോധശേഷിയുള്ള ആഗോള ആരോഗ്യ സുരക്ഷാ  നിർമ്മിതികൾക്ക്  ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധശേഷിയുള്ള ഒരു ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്'' ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ടുകൊണ്ട് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍, ഈ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാദ്ധ്യമല്ലാത്തതിനാല്‍ സമാധാനത്തെയും ആരോഗ്യത്തെയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ പ്രമേയം സമയബന്ധിതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു'', കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും,  നിയമപരമായ അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട ആധികാരിക വിവരങ്ങള്‍ കണക്കിലെടുക്കാത്ത, വിവിധ  കാരണങ്ങൾ  മൂലമുണ്ടായ  അധിക മരണറിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ സമീപകാല നടപടിയിൽ  ഇന്ത്യയുടെ നടുക്കവും ആശങ്കയും അറിയിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ പ്രതിനിധി സഭയായ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സില്‍  അമിത മരണനിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ സമീപനവും രീതിശാസ്ത്രവും സംബന്ധിച്ച് ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിലൂടെ അവരുടെ കൂട്ടായ നിരാശയും അറിയിച്ചു.


കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.:

സമാധാനത്തേയും ആരോഗ്യത്തേയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ ആശയം കാലാനുസൃതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു, എന്തെന്നാല്‍ സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാദ്ധ്യമല്ല.
വസ്തുനിഷ്ഠവും ഫലാധിഷ്ഠിതവുമായ രീതിയില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലോകാരോഗ്യ സംഘടന സജ്ജമാണെന്ന് ഉറപ്പാക്കാന്‍ നമ്മുടെ കൂട്ടായ പ്രയത്‌നമുണ്ടാകണം. ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും അതിന്റെ പ്രക്രിയകള്‍ അംഗരാജ്യങ്ങളാല്‍ നയിക്കപ്പെടുന്നതും ആക്കുന്നതിനായി ഇന്ത്യ എല്ലായ്‌പ്പോഴും ക്രിയാത്മകമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍, നിയമപരമായ അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച നമ്മുടെ രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട ആധികാരിക വിവരങ്ങള്‍ കണക്കിലെടുക്കാത്ത എല്ലാ കാരണങ്ങളാലുമുള്ള അധിക മരണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സമീപകാല നടപടി  ഇന്ത്യ വളരെ ഞെട്ടലോടെയും ആശങ്കയോടും കൂടിയാണ് കണ്ടത് .
അതിന്റെ ഫലമായി ഇന്ത്യന്‍ ഭരണഘടനയുടെ അനുച്‌ഛേദം 263 പ്രകാരം രൂപീകരിച്ച ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആരോഗ്യ മന്ത്രിമാരുടെ പ്രതിനിധി സഭയായ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സില്‍, ലോകാരോഗ്യ സംഘടനയുടെ ഈ സമീപനത്തില്‍ അവരുടെ കൂട്ടായ നിരാശയും ആശങ്കയും അറിയിക്കാന്‍ എന്നോട് ആവശ്യപ്പെട്ട് ഏകകണ്ഠമായ ഒരു പ്രമേയം പാസാക്കുകയും ചെയ്തു.
ആഗോള നിർമ്മിതിയിൽ  ലോകാരോഗ്യ സംഘടനയുടെ കേന്ദ്രീകരണം ഉറപ്പാക്കേണ്ടതും ലോകാരോഗ്യ സംഘടനയുടെ പരിശോധനാ സംവിധാനം  ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കേണ്ടതും അനിവാര്യമാണ്, എന്നാല്‍ അത് ഉത്തരവാദിത്ത ചട്ടക്കൂട്, പണത്തിന്റെ സമീപന മൂല്യം, അംഗരാജ്യങ്ങളുമായുള്ള കലര്‍പ്പില്ലാത്ത ഇടപെടല്‍ എന്നിവയുമായി ബന്ധിപ്പിക്കണം.
ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട വശങ്ങള്‍, ചെലവ് കുറഞ്ഞ ഗവേഷണത്തിന്റെ ആവശ്യകത, സാങ്കേതിക കൈമാറ്റം, പ്രാദേശിക ഉല്‍പ്പാദന ശേഷി എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രതിരോധ നടപടികളുടെ സന്തുലിതമായ ലഭ്യതയ്ക്ക് പുറമെ ഇവ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരണമെന്നും ഇന്ത്യ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു.
വാക്‌സിനുകളുടെയും മരുന്നുകളുടെയും തുല്യമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സാരീതികള്‍ക്കും പരിഷ്‌കരണത്തിനുമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അതോടൊപ്പം കൂടുതല്‍ പ്രതിരോധശേഷിയുള്ള ആഗോള ആരോഗ്യ സുരക്ഷാ നിർമിതി  കെട്ടിപ്പടുക്കുന്നതിന് ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുമായി പ്രതിരോധശേഷിയുള്ള ഒരു ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയുടെ  പ്രധാനമന്ത്രി മോദി ജി എടുത്തുപറഞ്ഞിട്ടുണ്ട്. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍, ഈ പരിശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറുമാണ്.

 

-ND-


(Release ID: 1827765) Visitor Counter : 183