ആയുഷ്‌
azadi ka amrit mahotsav

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം മൈസുരുവിൽ നടക്കും: യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും

प्रविष्टि तिथि: 23 MAY 2022 4:39PM by PIB Thiruvananthpuram

 

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിന (IDY-2022) ത്തിന്റെ പ്രധാന പരിപാടി കർണ്ണാടകയിലെ മൈസുരുവിൽ 2022 ജൂൺ 21-ന് നടക്കും. യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസുരു തിരഞ്ഞെടുക്കപ്പെട്ടതായി ആയുഷ് മന്ത്രി ശ്രീ സർബാനന്ദ് സോനോവാൾ ഇന്ന് അറിയിച്ചു.  

"ആസാദി കാ അമൃത് മഹോത്സവ്" വർഷത്തിൽ ഈ യോഗ ദിനം വരുന്നതിനാൽ, രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.

ഈ വർഷം ജൂൺ 21 ന് മൈസുരിവിൽ നടക്കുന്ന പ്രധാന പരിപാടിക്ക് പുറമെ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗ ദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന 'ഗാർഡിയൻ റിംഗ്' ആയിരിക്കും മറ്റൊരു ആകർഷണമെന്ന് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ശ്രീ സർബാനന്ദ് പറഞ്ഞു. ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് നിർദ്ദിഷ്ട പരിപാടി.

അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ് 27 ന് ഹൈദരാബാദിൽ 25-ആം ദിവസത്തെ കൗണ്ട്ഡൗൺ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരത്തോളം പേർ യോഗാ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

(रिलीज़ आईडी: 1827670) आगंतुक पटल : 472
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Punjabi , Urdu , Marathi , Manipuri , Telugu , Kannada