പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫാസ്റ്റ് റീട്ടെയിലിംഗ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രസിഡന്റും സിഇഒയുമായ ശ്രീ തദാഷി യാനയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

प्रविष्टि तिथि: 23 MAY 2022 12:14PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23 ന് ടോക്കിയോയിൽ വെച്ച് യുണിക്ലോയുടെ മാതൃ കമ്പനിയായ ഫാസ്റ്റ് റീട്ടെയിലിംഗ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രസിഡന്റും സിഇഒയുമായ ശ്രീ തദാഷി യാനായിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ അതിവേഗം വളരുന്ന ടെക്‌സ്‌റ്റൈൽ, വസ്ത്ര വിപണിയെക്കുറിച്ചും ഇന്ത്യയിലെ ടെക്‌സ്‌റ്റൈൽ പ്രോജക്ടുകൾക്കായുള്ള ഉത്പ്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതിക്ക് കീഴിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ അവർ ചർച്ച ചെയ്തു. വ്യാവസായിക വികസനം, അടിസ്ഥാന സൗകര്യം, നികുതി, തൊഴിൽ മേഖലകൾ ഉൾപ്പെടെ ഇന്ത്യയിൽ വിദേശ നിക്ഷേപകർക്ക്  ബിസിനസ്സ്  നടത്തിപ്പ്  സുഗമമാക്കുന്നതിനുള്ള  വിവിധ പരിഷ്കാരങ്ങളും അവർ ചർച്ച ചെയ്തു.

ടെക്‌സ്റ്റൈൽസിന്റെ, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈൽ നിർമ്മാണത്തിലെ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും , ടെക്‌സ്‌റ്റൈൽ നിർമ്മാണ കേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ യുണിക്ലോയുടെ വർദ്ധിത പങ്കാളിത്തം പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ടെക്‌സ്‌റ്റൈൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പിഎം-മിത്ര പദ്ധതിയിൽ പങ്കാളിയാകാൻ യുണിക്ലോയെ പ്രധാനമന്ത്രി ക്ഷണിച്ചു.

-ND-


(रिलीज़ आईडी: 1827568) आगंतुक पटल : 180
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada