പ്രധാനമന്ത്രിയുടെ ഓഫീസ്
ഡല്‍ഹി തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എന്‍ ആര്‍ എഫില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
13 MAY 2022 11:50PM by PIB Thiruvananthpuram
ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തീപിടിത്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;
'ഡല്‍ഹിയിലുണ്ടായ ദാരുണമായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.'
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
'ഡല്‍ഹിയിലെ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും : പ്രധാനമന്ത്രി നരേന്ദ്ര മോദി.
--ND--
\
(Release ID: 1825317)
Visitor Counter : 165
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada