പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശ് സ്റ്റാർട്ടപ്പ് നയം പ്രധാനമന്ത്രി മെയ് 13-ന് മധ്യപ്രദേശ് സ്റ്റാർട്ടപ്പ് കോൺക്ലേവിൽ പ്രഖ്യാപിക്കും

Posted On: 12 MAY 2022 12:34PM by PIB Thiruvananthpuram

ഇൻഡോറിൽ നടക്കുന്ന മധ്യപ്രദേശ് സ്റ്റാർട്ടപ്പ് കോൺക്ലേവിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 13-ന്  മധ്യപ്രദേശ് സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിക്കും.  സ്റ്റാർട്ടപ്പ് സമൂഹത്തെ അദ്ദേഹം അഭിസംബോധനയും  ചെയ്യും. സ്റ്റാർട്ടപ്പ് സംവിധാനം  സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന മധ്യപ്രദേശ് സ്റ്റാർട്ടപ്പ് പോർട്ടലും അദ്ദേഹം പുറത്തിറക്കും.

ഗവണ്മെന്റ് -സ്വകാര്യ മേഖലകളിൽ നിന്നുള്ള നയ നിർമ്മാതാക്കൾ, നവീനാശയക്കാർ , സംരംഭകർ, അക്കാദമിക് വിദഗ്ധർ, നിക്ഷേപകർ, ഉപദേശകർ, മറ്റ് പങ്കാളികൾ എന്നിവരുൾപ്പെടെ സ്റ്റാർട്ടപ്പ് വ്യവസ്ഥിതിയുടെ  വിവിധ സ്തംഭങ്ങളുടെ പങ്കാളിത്തത്തിന് മധ്യപ്രദേശ് സ്റ്റാർട്ടപ്പ് കോൺക്ലേവ് സാക്ഷ്യം വഹിക്കും. സ്പീഡ് മെന്ററിംഗ് സെഷൻ ഉൾപ്പെടെയുള്ള വിവിധ സെഷനുകൾക്ക് സമ്മേളനം  സാക്ഷ്യം വഹിക്കും, സ്റ്റാർട്ടപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായി   സംഭാഷണം നടത്തും; സ്റ്റാർട്ടപ്പ് സെഷൻ എങ്ങനെ ആരംഭിക്കാമെന്ന  സെഷനിൽ  സ്റ്റാർട്ടപ്പുകളെ നയരൂപകർത്താക്കൾ നയിക്കും. ഫണ്ടിംഗ് സെഷനിൽ  സംരംഭകർ വിവിധ ഫണ്ടിംഗ് രീതികളെക്കുറിച്ച് പഠിക്കും; സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി സഹകരിക്കാനും ഫണ്ടിംഗിനായി അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിക്കും; കൂടാതെ ഇക്കോസിസ്റ്റം സപ്പോർട്ട് സെഷനിൽ  പങ്കെടുക്കുന്നവർ ബ്രാൻഡ് മൂല്യത്തെക്കുറിച്ചും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും പഠിക്കും. പുതിയ പ്രവണതകളും  പുതുമകളും പ്രദർശിപ്പിക്കുന്ന സ്റ്റാർട്ടപ്പ് എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട് .

-ND-
 



(Release ID: 1824673) Visitor Counter : 163