തെരഞ്ഞെടുപ്പ് കമ്മീഷന്‍
2022-24 ലേക്കുള്ള ഏഷ്യൻ ഇലക്ഷൻ അതോറിട്ടീസ് അസോസിയേഷൻ അധ്യക്ഷ പദവി ഇന്ത്യയ്ക്ക്
Posted On:
11 MAY 2022 12:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 11, 2022
2022 മെയ് 7 ന് ഫിലിപ്പീൻസിലെ മനിലയിൽ നടന്ന എക്‌സിക്യൂട്ടീവ് ബോർഡിന്റെയും ജനറൽ അസംബ്ലിയുടെയും യോഗത്തിൽ 2022-2024 ലേക്കുള്ള അസോസിയേഷൻ ഓഫ് ഏഷ്യൻ ഇലക്ഷൻ അതോറിറ്റിയുടെ (AAEA) പുതിയ അധ്യക്ഷപദവിയിലേക്ക് ഇന്ത്യയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ശ്രീ നിതേഷ് വ്യാസിന്റെ നേതൃത്വത്തിൽ മണിപ്പൂർ സിഇഒ ശ്രീ രാജേഷ് അഗർവാൾ, രാജസ്ഥാൻ സിഇഒ ശ്രീ പ്രവീൺ ഗുപ്ത എന്നിവരടങ്ങുന്ന 3 അംഗ പ്രതിനിധി സംഘം, മനിലയിൽ നടന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ പങ്കെടുക്കുകയും 2022-23 ലേക്കുള്ള പ്രവർത്തന പദ്ധതിയും 2023-24 ലെ ഭാവി പ്രവർത്തന രേഖയും എക്സിക്യൂട്ടീവ് ബോർഡിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. . എല്ലാവരേയും ഉൾക്കൊള്ളുന്നതും പങ്കാളിത്തപരവുമായ തെരഞ്ഞെടുപ്പുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ , തിരഞ്ഞെടുപ്പ്- രാഷ്ട്രീയ പ്രക്രിയകളിലെ സാമൂഹിക-രാഷ്ട്രീയ തടസ്സങ്ങൾ ഇല്ലാതാക്കാൻ ഇന്ത്യ നടത്തിയ വിവിധ ഇടപെടലുകൾ എടുത്തുകാണിച്ചുകൊണ്ട് ‘തെരഞ്ഞെടുപ്പുകളിലെ ലിംഗപരമായ പ്രശ്നങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു
സദ് ഭരണവും ജനാധിപത്യവും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ തുറന്നതും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായി ഈ അതോറിറ്റി ശ്രദ്ധ നൽകുന്നു .ഇതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും മികച്ച പ്രവർത്തനങ്ങളും പങ്കിട്ടു കൊണ്ട് ഏഷ്യൻ മേഖലയിൽ ഒരു കക്ഷിരഹിത ഫോറമായി നിലകൊള്ളുക എന്നതാണ് അസോസിയേഷൻ ഓഫ് ഏഷ്യൻ ഇലക്ഷൻ അതോറിറ്റിയുടെ ദൗത്യം.
IE/SKY
(Release ID: 1824422)
Visitor Counter : 226
Read this release in:
Tamil
,
Telugu
,
Kannada
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia