വിദ്യാഭ്യാസ മന്ത്രാലയം

 ദേശീയ പാഠ്യ പദ്ധതിയുടെ അനുശാസന പത്രം  ശ്രീ ധർമേന്ദ്ര പ്രധാൻ നാളെ പുറത്തിറക്കും

Posted On: 28 APR 2022 12:46PM by PIB Thiruvananthpuram


ന്യൂഡൽഹി: ഏപ്രിൽ 28 , 2022


ദേശീയ പാഠ്യ പദ്ധതിയുടെ അനുശാസന പത്രം (Mandate Document) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ നാളെ (2022 ഏപ്രിൽ 29-ന്) പുറത്തിറക്കും. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP), നാല് മേഖലകളിൽ ദേശീയ പാഠ്യപദ്ധതി (NCF) വികസിപ്പിക്കാൻ ശുപാർശ ചെയ്യുന്നു- സ്കൂൾ തലം, ആദ്യകാല ശിശു പരിചരണവും വിദ്യാഭ്യാസവും (Early Childhood Care and Education-ECCE), അധ്യാപക പരിശീലനം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിവയാണ് നാല് മേഖലകൾ

ഈ നാല് പാഠ്യപദ്ധതിയുടെയും വികസനത്തിന് വിവരങ്ങള്‍ നൽകുന്നതിന്,ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദര്‍ശനം അടിസ്ഥാനമാക്കി വ്യവസ്ഥാപരമായ പരിവർത്തനങ്ങളിലും പരിഷ്കാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 25 പ്രമേയങ്ങൾ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ തിരിച്ചിരിക്കുന്നു . 1. അദ്ധ്യയനക്രമവും ബോധനശാസ്ത്രവും  2. ക്രോസ്-കട്ടിംഗ് പ്രശ്നങ്ങൾ 3. വ്യവസ്ഥാപരമായ മാറ്റങ്ങളിലും പരിഷ്‌കരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറ്റ് പ്രധാന മേഖലകൾ.  

 ദേശീയ പാഠ്യ പദ്ധതിയുടെ  നാല് പാഠ്യപദ്ധതികളുടെ വികസന പ്രക്രിയയും, അതിന്റെ പ്രതീക്ഷിത ഘടനയും ലക്ഷ്യങ്ങളും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  അടിസ്ഥാന തത്വങ്ങളും അനുശാസന പത്രം (Mandate Document) വിവരിക്കുന്നു. ജില്ല മുതൽ സംസ്ഥാന തലം വരെയും തുടർന്ന് ദേശീയ തലം വരെയും സഹകരണപരവും കൂടിയാലോചനപരവുമായ പ്രക്രിയയിലൂടെയാണ് ദേശീയ പാഠ്യ പദ്ധതി രൂപീകരിക്കുന്നത്.

സാങ്കേതിക പ്ലാറ്റ്‌ഫോമിന്റെയും മൊബൈൽ ആപ്പിന്റെയും സഹായത്തോടെ പാഠ്യപദ്ധതിയുടെ മുഴുവൻ പ്രക്രിയയും കടലാസ് രഹിതമായാണ് നിർവ്വഹിക്കുന്നത്.

 
 
IE/SKY


(Release ID: 1820933) Visitor Counter : 309