മന്ത്രിസഭ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള പുതുക്കിയ ചെലവ് കണക്കിന് മന്ത്രിസഭയുടെ അംഗീകാരം


2020-21 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 820 കോടി രൂപയുടെ അധിക ഫണ്ടിംഗ് മൊത്തം വിഹിതം ഇപ്പോള്‍ 2255 കോടിയായി

Posted On: 27 APR 2022 4:51PM by PIB Thiruvananthpuram

നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഇക്വിറ്റി ഇന്‍ഫ്യൂഷനായി (ഓഹരി ഉള്‍ച്ചേര്‍ക്കലായി) ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) സ്ഥാപിക്കുന്നതിനുള്ള പദ്ധതി വിഹിതം 1435 കോടി രൂപയില്‍ നിന്ന് 2255 കോടി രൂപയായി പരിഷ്‌കരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനും സാങ്കേതിക നവീകരണത്തിനുമായി 500 കോടി രൂപയുടെ ഫണ്ട് ഭാവിയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സാധാരണക്കാര്‍ക്ക് നല്ല നിലയില്‍ സമീപിക്കാന്‍ കഴിയുന്നതും വളരെയധികം താങ്ങാനാവുന്നതും വിശ്വസനീയവുമായ ബാങ്ക് നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം; ബാങ്കുമായി ബന്ധമില്ലാത്തവര്‍ക്കുള്ള തടസ്സങ്ങള്‍ നീക്കി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ അജണ്ടയുടെ കുന്തമുനയാകുയും വാതില്‍പ്പടി ബാങ്കിംഗിലൂടെ ബാങ്കുമായി ബന്ധമില്ലാത്ത ജനങ്ങളുടെ അവസരച്ചെലവ് കുറയ്ക്കുകയും ചെയ്യും. '' കുറഞ്ഞ പണ'' സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് ഈ പദ്ധതി അനുബന്ധമാകുകയും, അതേ സമയം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

650ശാഖകള്‍/ നിയന്ത്രണ ഓഫീസുകളോടെ 2018 സെപ്റ്റംബര്‍ 1-നാണ് രാജ്യവ്യാപകമായി ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് തുടക്കം കുറിച്ചത്. 1.36 ലക്ഷം തപാല്‍ ഓഫീസുകളെ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ഐ.പി.പി.ബി പ്രാപ്തമാക്കിയിട്ടുണ്ട്, കൂടാതെ 1.89 ലക്ഷം പോസ്റ്റ്മാന്‍മാരെയും ഗ്രാമിന്‍ ഡാക് സേവകരെയും വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് സ്മാര്‍ട്ട്‌ഫോണും ബയോമെട്രിക് ഉപകരണളോടെ സജ്ജീമാക്കിയിട്ടുമുണ്ട്.

ഐ.പി.പി.ബി ആരംഭിച്ചതുമുതല്‍, ഇത് 5.25 കോടി അക്കൗണ്ടുകളില്‍ കൂടുതല്‍ തുറന്നിട്ടുണ്ട്. മൊത്തം 1,61,811 കോടി രൂപയുടെ 82 കോടി എണ്ണം സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇതില്‍ 21,343 കോടി രൂപയുടെ 765 ലക്ഷം ഇടപാടുകള്‍ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലൂടെ (എ.ഇ.പി.എസ്) യുള്ളവയുമാണ്. 5 കോടി അക്കൗണ്ടുകളില്‍, 77% അക്കൗണ്ടുകളും ഗ്രാമീണ മേഖലകളിലാണ് ആരംഭിച്ചിരിക്കുന്നത്, ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപത്തോടെ 48% സ്ത്രീ ഉപഭോക്താക്കളുമുണ്ട്. ഏകദേശം 40 ലക്ഷം വനിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 2500 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ -ഡി.ബി.ടി) ലഭിച്ചിട്ടുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 7.8 ലക്ഷത്തിലധികം അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.

വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ഐ.പി.പി.ബിയില്‍ 95.71 ലക്ഷം അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. 19,487 കോടി രൂപയുടെ മൊത്തം 602 ലക്ഷം ഇടപാടുകളും നടന്നിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദ (എല്‍..ഡബ്ല്യു..ഇ) ജില്ലകളില്‍, ഐ.പി.പി.ബികളില്‍ 67.20 ലക്ഷം അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതിലൂടെ 13,460 കോടി രൂപയുടെ 426 ലക്ഷം ഇടപാടുകളും നടന്നിട്ടുണ്ട്.

നിര്‍ദ്ദേശത്തിന് കീഴിലുള്ള മൊത്തം സാമ്പത്തിക ചെലവ് 820 കോടി രൂപയാണ്. തപാല്‍ വകുപ്പിന്റെ ശൃംഖല പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടരുക എന്ന ലക്ഷ്യത്തോടെ പ്രയത്‌നിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിനെ ഈ തീരുമാനം സഹായിക്കും.

--ND--

 



(Release ID: 1820611) Visitor Counter : 147