ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

2022 ലെ ലോക മലമ്പനി ദിനാചരണത്തിൽ ഡോ. മൻസുഖ് മാണ്ഡവ്യ മുഖ്യപ്രഭാഷണം നടത്തി

Posted On: 25 APR 2022 1:10PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഏപ്രിൽ 25, 2022

2030-ഓടെ രാജ്യത്ത് നിന്ന് മലമ്പനി നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും, മലമ്പനിയ്‌ക്കെതിരായ കൂട്ടായ പോരാട്ടത്തിലും, രോഗനിർണ്ണയവും ചികിത്സയും മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ ശുചിത്വവും, രോഗനിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച സാമൂഹിക അവബോധവും ഒരുപോലെ പ്രധാനമാണെന്ന് ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ദേശീയവും പ്രാദേശികവുമായ പരിശ്രമങ്ങളിൽ മലമ്പനി നിർമാർജനത്തിന് മുൻഗണന നൽകാൻ ഡോ. മാണ്ഡവ്യ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മലമ്പനി നിർമ്മാർജ്ജന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ പുതു പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും നവീന രീതികളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രോഗനിർണ്ണയം, സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ, കൊതുക് നിയന്ത്രണ നടപടികൾ എന്നിവയെക്കുറിച്ച് ബഹുജന അവബോധം സൃഷ്ടിക്കുന്നതിന് ആശ വർക്കർമാർ, ANMs, അനുബന്ധ സംഘടനകൾ താഴെത്തട്ടിലെ മുൻനിര ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ ഡോക്‌ടര്‍മാർ ഉൾപ്പെടെ, സ്വകാര്യ മേഖലയും മലമ്പനി കേസുകളുടെ മാനേജ്മെന്റും റിപ്പോർട്ടിംഗും അനുബന്ധ പ്രവർത്തനങ്ങളും ദേശീയ പരിപാടിയുമായി സംയോജിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്തിന്റെ ശ്രമഫലമായി 2015 നെ അപേക്ഷിച്ച് 2021ൽ മലമ്പനി കേസുകളിൽ 86.45% കുറവും മലമ്പനി മരണങ്ങളിൽ 79.16% കുറവും ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ 124 ജില്ലകളിൽ മലമ്പനി കേസുകൾ 'സീറോയാണ്' - അഥവാ റിപ്പോർട്ട് ചെയ്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും ചടങ്ങിൽ പങ്കെടുത്തു.

 
RRTN/SKY


(Release ID: 1819836) Visitor Counter : 204