പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ദാരുണ അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എൻ ആർ എഫിൽ നിന്ന് ആശ്വാസ ധനം പ്രഖ്യാപിച്ചു
Posted On:
19 APR 2022 7:33PM by PIB Thiruvananthpuram
രാജസ്ഥാനിലെ ജുൻജുനുവിൽ ഉണ്ടായ ദാരുണമായ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം സഹായധനം അനുവദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ജുൻജുനുവിലെ ദാരുണമായ അപകടത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി .
******
-ND-
(Release ID: 1818157)
Visitor Counter : 174
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada