പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബനസ്‌കന്തയിലെ ദിയോദറിലുള്ള ബനാസ് ഡയറി സങ്കുലില്‍ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു


ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും

പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചത്

ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവള ബയോഗ്യാസ് പ്ലാന്റ്

ഖിമാന, രത്തന്‍പുര - ഭില്‍ഡി, രാധന്‍പൂര്‍, തവാര്‍ എന്നിവിടങ്ങളില്‍ 100 ടണ്‍ ശേഷിയുള്ള നാല് ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തറക്കല്ലിട്ടു

''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് കര്‍ഷകരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ബനാസ് ഡയറി മാറി''

''കാര്‍ഷികരംഗത്ത് ബനസ്‌കന്ത വ്യക്തിമുദ്ര പതിപ്പിച്ച രീതി പ്രശംസനീയമാണ്. കര്‍ഷകര്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചു, ജലസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിന്റെ ഫലം എല്ലാവര്‍ക്കും കാണാവുന്നതാണ്''

''ഗുജറാത്തിലെ 54000 സ്‌കൂളുകളുടെയും 4.5 ലക്ഷം അദ്ധ്യാപകരുടെയും 1.5 കോടി വിദ്യാര്‍ത്ഥികളുടെയും ആകര്‍ഷക കേന്ദ്രമായി വിദ്യാ സമീക്ഷാ കേന്ദ്രം മാറി''

''നിങ്ങളുടെ മേഖലകളില്‍ ഒരു പങ്കാളിയെപ്പോലെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും''



Posted On: 19 APR 2022 1:02PM by PIB Thiruvananthpuram

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഒരു പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്്രടത്തിന് സമര്‍പ്പിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് പുതിയ ഡയറി സമുച്ചയം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോ€േറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്‌സ് (ഉരുളക്കിഴങ്ങ് വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കും, അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരിക്കും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്‌റ്റേഷന്‍ ബന്ധിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമാക്കിയ സൗകര്യങ്ങളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അതിനുപുറമെ, ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവളവും ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഖിമാന, രത്തന്‍പുര - ഭില്‍ഡി, രാധന്‍പൂര്‍, തവാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന 100 ടണ്‍ ശേഷിയുള്ള നാല് ഗോബര്‍ ഗ്യാസ് പ്ലാന്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിക്ക് മുമ്പ്, ബനാസ് ഡയറിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും 2013-ലെയും 2016-ലെയും സന്ദര്‍ശനങ്ങളുടെ ഫോട്ടോകള്‍ പങ്കുവെക്കുകയും ചെയ്തു. '' കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് കര്‍ഷകരെയും സ്ത്രീകളേയും ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രമായി ബനാസ് ഡയറി മാറി. ഡയറിയുടെ വിവിധ ഉല്‍പന്നങ്ങളില്‍ കാണപ്പെടുന്ന നൂതനാശയ ശുഷ്‌ക്കാന്തിയില്‍ ഞാന്‍ പ്രത്യേകിച്ചും അഭിമാനിക്കുന്നു. തേനിലുള്ള അവരുടെ തുടര്‍ച്ചയായ ശ്രദ്ധയും പ്രശംസനീയമാണ്'' പ്രധാനമന്ത്രി പറഞ്ഞു. ബനസ്‌കന്തയിലെ ജനങ്ങളുടെ പരിശ്രമത്തെയും ഉത്സാഹത്തേയും ശ്രീ മോദി പ്രശംസിച്ചു. ''ബനസ്‌കന്തയിലെ ജനങ്ങളെ അവരുടെ കഠിനാദ്ധ്വാനത്തിനും സഹിഷ്ണുതയ്ക്കും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഈ ജില്ല വ്യക്തിമുദ്ര പതിപ്പിച്ച രീതി പ്രശംസനീയമാണ്. കര്‍ഷകര്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചു, ജലസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിന്റെ ഫലം എല്ലാവര്‍ക്കും കാണാവുന്നതുമാണ്'' അദ്ദേഹം പറഞ്ഞു.
മാ അംബാ ജിയുടെ പുണ്യഭൂമിയെ വണങ്ങിക്കൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സംസാരിക്കാന്‍ ആരംഭിച്ചത്. ബനാസിലെ സ്ത്രീകളുടെ അനുഗ്രഹങ്ങള്‍ അദ്ദേഹം സ്മരിക്കുകയും അവരുടെ അജയ്യമായ ഉത്സാഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് ഇന്ത്യയിലെ അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കുന്നശതന്നും സ്വാശ്രയ ഇന്ത്യാ സംഘടിതപ്രവര്‍ത്തനത്തിനായി സഹകരണ പ്രസ്ഥാനത്തിന് എങ്ങനെ കരുത്ത് പകരാമെന്നും ഇവിടെ ആര്‍ക്കും നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയില്‍, വാരണാസിയിലും ഒരു സമുച്ചയം സ്ഥാപിച്ചതിന് പ്രധാനമന്ത്രി ബനാസ് ഡയറിയോടും ബനസ്‌കന്തയിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തി.


ക്ഷീരമേഖലയുടെ വിപുലീകരണത്തില്‍ പ്രധാനമായ ബനാസ് ഡയറി കോംപ്ലക്‌സ്, ചീസ്, മോരു പൊടി പ്ലാന്റ് ഇവയെല്ലാം സുപ്രധാനമാണെന്ന് ബനാസ് ഡയറിയിലെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു, '' പ്രാദേശിക കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മറ്റ് വിഭവങ്ങളും ഉപയോഗിക്കാമെന്ന് ബനാസ് ഡയറി തെളിയിച്ചിട്ടുണ്ട്''. എന്ന് അദ്ദേഹം വ്യക്തമാക്കി. കിഴങ്ങ്, തേന്‍, മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ കര്‍ഷകരുടെ വിധി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ എണ്ണയിലേക്കും നിലക്കടലയിലേക്കുമുള്ള ഡയറിയുടെ വ്യാപനം ചൂണ്ടിക്കാട്ടികൊണ്ട്, ഇത് പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം സംഘടിതപ്രവര്‍ത്തനത്തിന് (ലോക്കല്‍ വോക്കല്‍ കാമ്പെയ്‌നിലേക്ക്) മുതല്‍കൂട്ടാകും. ഡയറി യുടെ ഗോബര്‍ദനുമായി ബന്ധപ്പെട്ട പദ്ധതികളെ അദ്ദേഹം പ്രശംസിക്കുകയും രാജ്യത്തുടനീളം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ സഹായിക്കുന്ന ക്ഷീര പദ്ധതികളെ അഭിനന്ദിക്കുകയും ചെയ്തു. ഈ പ്ലാന്റുകള്‍ ഗ്രാമങ്ങളില്‍ ശുചിത്വം പാലിക്കുന്നതിനും, കര്‍ഷകര്‍ക്ക് ഗോബറില്‍ (ചാണകം) വരുമാനംലഭിക്കുന്നതിനും, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു, പ്രകൃതി വളം ഉപയോഗിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിനും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരിശ്രമങ്ങള്‍ നമ്മുടെ ഗ്രാമങ്ങളെയും നമ്മുടെ സ്ത്രീകളെയും ശക്തിപ്പെടുത്തുകയും ഭൂമി മാതാവിനെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കൈവരിച്ച കുതിപ്പില്‍ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇന്നലെ വിദ്യാ സമീക്ഷ കേന്ദ്രം സന്ദര്‍ശിച്ച കാര്യം സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ കേന്ദ്രം പുതിയ ഉയരങ്ങള്‍ കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഈ കേന്ദ്രം ഗുജറാത്തിലെ 54,000 സ്‌കൂളുകളുടെയും 4.5 ലക്ഷം അദ്ധ്യാപകരുടെയും 1.5 കോടി വിദ്യാര്‍ത്ഥികളുടെയും ആകര്‍ഷക കേന്ദ്രമായി മാറിയിരിക്കുന്നു. ഈ കേന്ദ്രത്തില്‍ നിര്‍മ്മിതബുദ്ധി (എ.ഐ), മെഷീന്‍ ലേണിംഗ് (യന്ത്ര പഠനം), ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലൂടെ സ്വീകരിച്ച നടപടികളാല്‍ സ്‌കൂളുകളിലെ ഹാജര്‍നില 26 ശതമാനം മെച്ചപ്പെട്ടു. ഇത്തരത്തിലുള്ള പദ്ധതികള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തല്‍പ്പരകക്ഷികളോടും ഓഫീസര്‍മാരോടും മറ്റ് സംസ്ഥാനങ്ങളോടും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ പഠിക്കാനും സ്വീകരിക്കാനും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഗുജറാത്തിയിലും സംസാരിച്ചു. ബനാസ് ഡയറി കൈവരിച്ച മുന്നേറ്റത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി സന്തോഷം രേഖപ്പെടുത്തുകയും ബനാസിലെ സ്ത്രീകളുടെ ഊര്‍ജ്ജസ്വലതയെ അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ കന്നുകാലികളെ മക്കളെപ്പോലെ പരിപാലിക്കുന്ന ബനസ്‌കന്തയിലെ സ്ത്രീകളെ അദ്ദേഹം വണങ്ങി. ബനസ്‌കന്തയിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം ആവര്‍ത്തിച്ച പ്രധാനമന്ത്രി, താന്‍ എവിടെ പോയാലും എപ്പോഴും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും പറഞ്ഞു. ''നിങ്ങളുടെ മേഖലകളില്‍ ഒരു പങ്കാളിയെപ്പോലെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും'', പ്രധാനമന്ത്രി പറഞ്ഞു.
ബനാസ് ഡയറി രാജ്യത്ത് ഒരു പുതിയ സാമ്പത്തിക ശക്തി സൃഷ്ടിച്ചു, അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ (സോമനാഥ് മുതല്‍ ജഗന്നാഥ് വരെ), ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരെയും കന്നുകാലി പരിപാലന സമൂഹങ്ങളേയും ബനാസ് ഡയറി പ്രസ്ഥാനം സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡയറി ഇന്ന് കര്‍ഷകരുടെ വരുമാനത്തിന് സംഭാവന ചെയ്യുന്നു. 8.5 ലക്ഷം കോടി രൂപയുടെ പാല്‍ ഉല്‍പ്പാദനത്തോടെ, പരമ്പരാഗത ഭക്ഷ്യധാന്യങ്ങളേക്കാള്‍ കര്‍ഷകരുടെ വരുമാനത്തിന്റെ വലിയ മാധ്യമമായി ക്ഷീരമേഖല ഉയര്‍ന്നുവരുകയാണ് പ്രത്യേകിച്ച് കൃഷിഭൂമി ചെറുതും സാഹചര്യങ്ങള്‍ മോശവുമായ സ്ഥലങ്ങളിലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രൂപയില്‍ 15 പൈസ മാത്രമേ ഗുണഭോക്താവിന് ലഭിച്ചിരുന്നുള്ളൂവെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായി ലഭിക്കുന്നുവെന്ന് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യം കൈമാറ്റം ചെയ്യുന്നതിനെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ജൈവ കൃഷിയിലുള്ള തന്റെ ശ്രദ്ധ ആവര്‍ത്തിച്ചുകൊണ്ട്, ബനസ്‌കന്ത സ്വീകരിച്ച
ജലസംരക്ഷണവും തുള്ളിനനയും  പ്രധാനമന്ത്രി അനുസ്മരിച്ചു. വെള്ളത്തെ പ്രസാദമായും സ്വര്‍ണ്ണമായും കണക്കാക്കി ആസാദി കാ അതൃത് മഹോത്സവത്തിന്റെ വര്‍ഷത്തില്‍ 75 വിശാലമായ കുളങ്ങള്‍ 2023 ലെ സ്വാതന്ത്ര്യദിനം വരെ നിര്‍മ്മിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Speaking today, the Prime Minister started with bowing to the holy land of Maa Amba ji. He noted the blessings of the women of Banas and expressed his regard for their indomitable spirit. The Prime Minister said that here, one can directly feel how the economy of the village and empowerment of mothers and sisters in India can be strengthened and how the cooperative movement can give strength to the self-reliant India campaign. As Member of Parliament from Kashi, the Prime Minister expressed his gratitude to Banas Dairy and people of Banaskantha for establishing a complex in Varanasi also.

Noting the expansion of activity in Banas Dairy the Prime Minister said while Banas Dairy Complex, Cheese and Whey Plant, all of which are important in the expansion of the dairy sector, “Banas Dairy has also proved that other resources can also be used to increase the income of local farmers”. He said potato, honey, and other related products are changing the destiny of the farmers. This is also adding to the campaign of vocal for local, he said, while noting the dairy’s expansion into food oil and peanuts. He praised the dairy’s projects in Gobardhan and appreciated the dairy projects for helping in the government’s efforts to create wealth from waste by establishing such plants all over the country. He said that these plants will benefit by maintaining cleanliness in villages, giving income to farmers for gobar, producing electricity and protecting earth by the nature manure. He said such efforts strengthen our villages and our women and protect the mother earth.

Expressing his pride in the strides made by Gujarat, the Prime Minister mentioned his visit to Vidya Sammeksha Kendra yesterday. He said that the kendra, under the leadership of the Chief Minister, is achieving new heights. Today this kendra has become a vibrant hub of strength of  54000 schools of Gujarat, 4.5 lakh teachers and 1.5 crore students. This Kendra is equipped with AI, machine learning and big data analytics. By the measures taken through this initiative, attendance in schools improved by 26 per cent. The Prime Minister said that this type of projects can being far reaching changes in the education landscape of the country and asked the education related stakeholders, officers and other states to study and adopt this type of facility.

The Prime Minister also spoke in Gujarati. He once again conveyed his happiness over the strides made by the Banas dairy and appreciated the spirit of women of Banas. He bowed to the women of Banaskantha who take care of their cattle as their children. The Prime Minister reiterated his love for the people of Banaskantha and said he will always be linked to them wherever he goes.  “I will be with you like a partner in your fields”, said the Prime Minister.

Banas Dairy has created a new economic force in the country, he said. The Prime Minister said that Banas dairy movement is helping farmers and cattle rearing communities in states like Uttar Pradesh, Haryana, Rajasthan, Odisha (Somnath to Jagannath), Andhra Pradesh and Jharkhand. Dairy today is contributing to the income of the farmers. He said that with milk production of 8.5 lakh crore rupees, dairy is emerging as a bigger medium of farmers income than traditional foodgrains, especially where landholdings are small and conditions  are tough. Referring to direct benefit transfer to the accounts of the farmers, the Prime Minister said now benefits are reaching the beneficiaries fully unlike the situation described by a previous Prime Minister that only 15 paisa in a rupee reached the beneficiary in the past.

Reiterating his focus on natural farming, the Prime Minister recalled Banaskantha’s embrace of water conservation and drip irrigation. He asked them while treating water as ‘prasad’ and gold, they should construct 75 grand sarovars in the year of Azadi ka Amrit Mahotsav till Independence Day in 2023.

 

-ND-

(Release ID: 1818074) Visitor Counter : 178